Advertisement
മത്തി എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ട മത്സ്യമാണ് … മത്തി പൊരിച്ചും ..കറിവച്ചും ഒക്കെ കഴിക്കാന്‍ നമുക്കേറെ ഇഷ്ട്ടമാണ് അല്ലെ ….മലയാളിയുടെ ഭക്ഷണശീലത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മത്തി അഥവാ ചാള ….നല്ല ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്ന് കൂടിയാണ് ഇത് …ഇന്ന് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മത്തിക്കറിയാണ് പരിചയപ്പെടുത്തുന്നത്….അതിനായി എന്തൊക്കെ വേണമെന്ന് നോക്കാം ….
ചേരുവകള്‍
മത്തി : 1/2 കിലോ
മുളകുപൊടി : 2 ടേബിൾസ്പൂണ്‍
മല്ലിപൊടി : 1 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
ഉലുവ : 1/4 ടീസ്പൂണ്‍
തേങ്ങ : 1/2 മുറി
പച്ചമുളക് : 2 എണ്ണം
പുളി : ഒരു ചെറിയ നാരങ്ങയോളം
ചെറിയ ഉള്ളി : 12 എണ്ണം
ഇഞ്ചി : 1 ചെറിയ കഷ്ണം
വെളുത്തുള്ളി : 2 അല്ലി
വെളിച്ചെണ്ണ : 2 ടേബിൾസ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
കറിവേപ്പില : 2 തണ്ട്
ഉണ്ടാക്കുന്ന വിധം
മീൻ നന്നായി കഴുകി വൃത്തിയാക്കി വെക്കുക. അല്പം ഉപ്പും മഞ്ഞപ്പൊടിയും നാരങ്ങനീരും പുരട്ടി വെക്കുക.
അതിനുശേഷം
പുളി 2 കപ്പ് വെള്ളത്തിലിട്ടു 20 മിനിട്ട് വെച്ച ശേഷം പിഴിഞ്ഞെടുത്തു വെക്കുക.
ഒരു ചീനച്ചട്ടിയിൽ (എണ്ണയില്ലാതെ)ഒരു വലിയ നുള്ള് ഉലുവയിട്ടു പൊട്ടുമ്പോൾ തീ കുറച്ച് മുളകുപൊടിയും, മല്ലിപ്പൊടിയും ചേർത്തി പച്ചമണം മാറുന്നതു വരെ വഴറ്റുക
ഇതിൽ വെളുത്തുള്ളിയും, ( വെളുത്തുള്ളി കുറച്ചു കൂടുതല്‍ ചേര്‍ത്താലും കുഴപ്പമില്ല മത്തിയുടെ വാസന കുറഞ്ഞു കിട്ടും ) ഇഞ്ചിയും, 6 ഉള്ളിയും ചേർത്തു നന്നായി അരച്ചു വെക്കുക.
അതിനുശേഷം
ബാക്കി ഉള്ളി നീളത്തിൽ രണ്ടായി കീറി വെക്കുക.
ഒരു കപ്പ് ചിരകിയ തേങ്ങ നന്നായി അരച്ചുവെക്കുക.
അതിനുശേഷം
ഒരു ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി അതിൽ നീളത്തിൽ കീറി വെച്ച ഉള്ളിയും, പച്ചമുളകും നന്നായി വഴറ്റുക. ഇതിൽ അരച്ച മസാല ചേർത്തു ഒന്നുകൂടി വഴറ്റി പിഴിഞ്ഞ് വെച്ച പുളിവെള്ളം ചേർത്തു മഞ്ഞപ്പൊടിയും, ഉപ്പും കൂട്ടി നന്നായി തിളപ്പിക്കുക.
ഇനി അരച്ചുവെച്ച തെങ്ങയൊഴിച്ചു ഒന്നുകൂടി തിളപ്പിക്കുക. ഇതിൽ കഴുകി വെച്ച മീൻ ഓരോന്നായി മെല്ലെ ഇടുക. അധികം ഇളക്കരുത്, മീൻ പൊടിഞ്ഞു പോകാതെ നോക്കണം.
ചെറിയ തീയിൽ ഒന്നുകൂടി തിളപ്പിച്ചശേഷം തീയിൽ നിന്നും മാറ്റിവെക്കുക. കറിവേപ്പില ചേർക്കുക.
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത് എല്ലാവരും ചെയ്തു നോക്കണം കേട്ടോ ….വളരെ രുചികരമാണ് …മറ്റൊരു കുറിപ്പുമായി വീണ്ടും വരാം
ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.