Tag: manga achar

  • ആന്ധ്രാ സ്റ്റൈലിൽ മാങ്ങ അച്ചാർ

    ആന്ധ്രാ സ്റ്റൈലിൽ മാങ്ങ അച്ചാർ

    പച്ചമാങ്ങ സീസൺ കഴിയുന്നതിനു മുമ്പ് ആന്ധ്രാ സ്റ്റൈലിൽ ഉള്ള ഈ അച്ചാർ കൂടി തയ്യാറാക്കി എടുത്തു വച്ചോളൂ… കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറയും… റെസിപ്പി ആദ്യ കമന്റിൽ

    Ingredients

    പച്ചമാങ്ങ

    ഉപ്പ്

    കാശ്മീരി ചില്ലി പൗഡർ

    കടുക് പൊടി

    വെളുത്തുള്ളി

    ഉലുവ

    എണ്ണ

    Preparation

    കടുകും ഉലുവയും വേറെ വേറെ വറുത്തു പൊടിച്ചെടുക്കുക മാങ്ങ ചെറിയ കഷണങ്ങളായി നുറുക്കിയതിനു ശേഷം ഉപ്പിലിട്ട് ഒരു ദിവസം മുഴുവൻ വയ്ക്കുക ശേഷം ഉപ്പുവെള്ളത്തിൽ നിന്നും മാറ്റി വെയിലത്ത് 2 മണിക്കൂർ ചൂടാക്കി എടുക്കാം ഈ മാങ്ങയിലേക്ക് വറുത്തു വച്ചിരിക്കുന്ന പൊടികളും മുളകുപൊടി യും
    ആവശ്യമെങ്കിൽ കുറച്ച് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക നല്ലെണ്ണ ചൂടാക്കി ചൂടാറിയതിനു ശേഷം ഇതിലേക്ക് ഒഴിക്കാം ഇനി എല്ലാം കൂടി നന്നായി മിക്സ് ചെയ്തു സൂക്ഷിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samthripthi

  • ഇൻസ്റ്റന്റ്  മാങ്ങ അച്ചാർ

    ഇൻസ്റ്റന്റ് മാങ്ങ അച്ചാർ

    കല്യാണസദ്യയിൽ എല്ലാവരും ചോദിച്ചു മേടിച്ചു കഴിക്കുന്ന ഇൻസ്റ്റന്റ് ആയിട്ട് തയ്യാറാക്കിയ മാങ്ങ അച്ചാർ, ഇതിന്റെ രുചിയും മണവും ഒരിക്കലും മറക്കില്ല…

    Ingredients

    പച്ചമാങ്ങ -രണ്ട്

    ഉപ്പ്

    കാശ്മീരി മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ

    ഉലുവപ്പൊടി -കാൽ ടീസ്പൂൺ

    കായം -കാൽ ടീസ്പൂൺ

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    preparation

    ആദ്യം പച്ചമാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം ഇതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഒരു പാനിലേക്ക് മുളകുപൊടി ഉലുവപ്പൊടി കായപ്പൊടി ഇവ ചേർത്ത് ചെറുതായൊന്ന് ചൂടാക്കി എടുക്കാം ഇതിനെ മാങ്ങയിലേക്ക് ഇട്ട് മിക്സ് ചെയ്യുക കടുക് കറിവേപ്പില എന്നിവ വെളിച്ചണ്ണയിൽ താളിച്ച് ഇതിലേക്ക് ചേർക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പച്ചമാങ്ങ അച്ചാർ

    പച്ചമാങ്ങ അച്ചാർ

    പച്ചമാങ്ങ ധാരാളം കിട്ടുന്ന സമയമാണ് ഇപ്പോൾ, സാധാരണയായി അച്ചാർ എല്ലാ സീസണിലും തയ്യാറാക്കാറുണ്ട് ഈ രീതിയിൽ അച്ചാർ തയ്യാറാക്കി നോക്കൂ നല്ല ടേസ്റ്റും മണവും ആണ്.

    INGREDIENTS

    പച്ചമാങ്ങ 2

    കായപ്പൊടി കാൽ ടീസ്പൂൺ

    ഉലുവപ്പൊടി Shar ടീസ്പൂൺ

    കടുക് ഒരു ടീസ്പൂൺ

    എള്ളെണ്ണ കാൽകപ്പ്

    മുളകുപൊടി 4 ടേബിൾ സ്പൂൺ

    PREPARATION

    ആദ്യം മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഇതിലേക്ക് ഉപ്പ് പുരട്ടിയതിനുശേഷം രണ്ടു മണിക്കൂർ മാറ്റിവെക്കണം ശേഷം ഇതിലേക്ക് ഉലുവ പൊടിയും കായപ്പൊടിയും കടുക് ചതച്ചതും ചേർത്ത് മിക്സ് ചെയ്യാം ഒരു പാനിൽ എണ്ണയൊഴിച്ച് അതിലേക്ക് മുളകുപൊടി ചേർത്ത് കൊടുക്കുക ഇത് നന്നായി ചൂടാക്കിയതിനുശേഷം മാങ്ങയിലേക്ക് ചേർക്കാം നല്ലപോലെ യോജിപ്പിച്ച് ചൂടാറാനായി വയ്ക്കാം ശേഷം കുപ്പിയിൽ അടച്ച് സൂക്ഷിക്കാം

    വിശദമായ റസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World