Tag: Lunch Box Recipe

  • ലഞ്ച് ബോക്സ് റൈസ്

    ലഞ്ച് ബോക്സ് റൈസ്

    വെറൈറ്റി രുചിയുള്ള ഒരു പുതുപുത്തൻ ലഞ്ച് ബോക്സ് റൈസ്, തേങ്ങ ചേർത്ത് തയ്യാറാക്കുന്ന ഇതിന്റെ രുചി കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും..

    Ingredients

    ബസ് മതി റൈസ് -1 കപ്പ്

    തേങ്ങാക്കൊത്ത്

    പുളി

    പച്ചമുളക്

    കറവപ്പാട്ടാ

    ഗ്രാമ്പൂ

    ഏലക്ക -2

    പെരിഞ്ചീരകം

    ഇഞ്ചി -ഒരു കഷണം

    വെളുത്തുള്ളി -2

    നെയ്യ്

    കശുവണ്ടി

    കപ്പലണ്ടി

    ഉഴുന്നുപരിപ്പ്

    കടലപ്പരിപ്പ്

    കറിവേപ്പില

    മഞ്ഞൾപൊടി

    കാശ്മീരി ചില്ലി പൗഡർ

    വെള്ളം

    പുതിനയില

    വെള്ളം

    ഉപ്പ്

    Preparation

    ആദ്യം തേങ്ങ പച്ചമുളക് പുളി ഇഞ്ചി വെളുത്തുള്ളി മസാലകൾ ഇവ ഒന്ന് അരച്ചെടുക്കാം ഇനി ഒരു പ്രഷർ കുക്കർ അടുപ്പിൽ വെച്ച് നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം കശുവണ്ടി കപ്പലണ്ടി ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് ഇവ ചേർത്ത് റോസ്റ്റ് ചെയ്യാം ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർക്കാം മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്യുക ഇതിലേക്ക് അരി ചേർക്കാം അരി നല്ലപോലെ ചൂടാക്കണം കറിവേപ്പിലയും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യുക ഇനി തിളച്ച വെള്ളം ഇതിലേക്ക് ഒഴിക്കാം നല്ലപോലെ മിക്സ് ചെയ്ത് തിളക്കുമ്പോൾ കുക്കർ അടച്ച് രണ്ട് വിസിൽ വേവിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക My Ammachi’s Kitchen

  • വെണ്ടയ്ക്ക  റൈസ്

    വെണ്ടയ്ക്ക റൈസ്

    അധികം ആർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക, സാമ്പാർ കഴിക്കുമ്പോൾ വെണ്ടയ്ക്ക കഷണങ്ങൾ പലരും മാറ്റിവയ്ക്കാറുണ്ട്, ഒട്ടേറെ ആരോഗ്യഗുണങ്ങൾ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്, വെണ്ടയ്ക്ക കൊണ്ട് അതീവ രുചികരമായ ഒരു റൈസ് തയ്യാറാക്കിയാലോ?

    Ingredients

    For masala powder

    മല്ലി -അര ടേബിൾസ്പൂൺ

    പരിപ്പ് -അര ടേബിൾ സ്പൂൺ

    ഉഴുന്ന് -അര ടേബിൾ സ്പൂൺ

    കുരുമുളക് -ഒരു ടീസ്പൂൺ

    വെളുത്ത എള്ള് -ഒരു ടീസ്പൂൺ

    ഉണക്കമുളക് -4

    കറിവേപ്പില

    വെളുത്തുള്ളി -5 അല്ലി

    ജീരകം -രണ്ടു നുള്ള്

    തേങ്ങാ ചിരവിയത് -അരക്കപ്പ്

    Other Ingredients

    വെളിച്ചെണ്ണ -ഒന്നര ടേബിൾസ്പൂൺ

    വെണ്ടക്ക -200 ഗ്രാം

    കടുക് -അര ടീസ്പൂൺ

    ഉണക്കമുളക് -2

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്

    കശുവണ്ടി

    കപ്പലണ്ടി

    കായപ്പൊടി

    വേവിച്ചെടുത്ത റൈസ്

    Preparation

    ആദ്യം മസാല പൊടി തയ്യാറാക്കണം അതിനായി ഒരു പാൻ ചൂടാക്കാനായി വയ്ക്കുക, ശേഷം ചേരുവകൾ ഓരോന്നായി ചേർക്കാം ഇത് നല്ല ബ്രൗൺ നിറമാകുന്നതുവരെ ചൂടാക്കണം ശേഷം ചൂട് കുറയുമ്പോൾ നന്നായി പൊടിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് വെണ്ടയ്ക്ക ചേർത്ത് കൊടുത്തതിനുശേഷം നന്നായി വഴറ്റിയെടുക്കുക ഇനി വെണ്ടയ്ക്കയും മാറ്റിവയ്ക്കാം, പാനിൽ വീണ്ടും എണ്ണ ചേർക്കുക ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കാം ഉണക്കമുളകും ചേർത്ത് വഴറ്റിയതിനുശേഷം അല്പം തയ്യാറാക്കി വെച്ച മസാല ചേർക്കാം, കൂടെ കശുവണ്ടി കപ്പലണ്ടി കായപ്പൊടി ഇവയും ചേർക്കണം, എല്ലാം യോജിപ്പിച്ച് കഴിഞ്ഞാൽ വെണ്ടയ്ക്ക ചേർക്കാം, കൂടെ ചോറും ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കുക, വീണ്ടും മസാല പൊടി ആവശ്യമെങ്കിൽ ചേർക്കുക. നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ അടിപൊളി ടേസ്റ്റി റൈസ് തയ്യാർ.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nimshas Kitchen

  • മസാല ചോറ്

    മസാല ചോറ്

    കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാനായി ഇതാ ഒരു മസാല, ഒരു തരി പോലും ബാക്കിയാക്കാതെ കഴിക്കാൻ ഇതുപോലെ ചെയ്താൽ മതി…

    INGREDIENTS

    സവാള മൂന്ന്

    തക്കാളി 2

    ഇഞ്ചി

    വെളുത്തുള്ളി -5

    പച്ചമുളക്- 4

    പല്ലിപ്പൊടി- ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -കാൽ ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    ഏലക്കായ -മൂന്ന്

    ഗ്രാമ്പു -അഞ്ച്

    കറുവ പട്ട

    നെയ്യ് -ഒരു ടീസ്പൂൺ

    സൺഫ്ലവർ ഓയിൽ -മൂന്ന് ടേബിൾസ്പൂൺ

    മല്ലിയില

    പുതിനയില

    തൈര് -രണ്ട് ടേബിൾ സ്പൂൺ

    അരി -രണ്ടര കപ്പ്

    വെള്ളം -5 കപ്പ്

    എണ്ണ

    നെയ്യ്

    PREPARATION

    ഒരു കുക്കർ അടുപ്പിൽ വയ്ക്കുക അതിലേക്ക് എണ്ണയും നെയ്യും ചേർത്തു കൊടുക്കാം ചൂടാകുമ്പോൾ മസാലകൾ ചേർത്ത് വഴറ്റാം അതുകഴിഞ്ഞ് സവാള ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം, അടുത്തതായി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ കൂടി ചേർത്ത് വീണ്ടും വഴറ്റുക, ഇനി മസാല പൊടികൾ ചേർത്ത് കൊടുക്കാം പച്ചമണം മാറുന്നതുവരെ വഴറ്റണം, അടുത്തതായി തക്കാളി ചേർക്കണം, തക്കാളി സോഫ്റ്റ് ആകുമ്പോൾ തൈര് ചേർക്കാം, ശേഷം മല്ലിയിലയും പുതിനയിലയും ചേർത്ത് മിക്സ് ചെയ്യുക ഇനി കഴുകി വച്ചിരിക്കുന്ന അരി ചേർക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിക്കാം, ഉപ്പും ചെറുനാരങ്ങ നീരും ചേർത്തു കൊടുക്കാം, കുറച്ചു ഗരം മസാല പൊടി കൂടി ചേർത്തു കൊടുക്കണം നന്നായി തിളയ്ക്കുമ്പോൾ കുക്കർ അടച്ച് രണ്ട് വിസിൽ വേവിക്കുക, കുക്കറിൽ നിന്നും ആവി പോയി കഴിയുമ്പോൾ തുറക്കാം.

    റെസിപ്പി കാണാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • വഴുതനങ്ങ  ചോറ്

    വഴുതനങ്ങ ചോറ്

    ഈ റൈസിന്റെ രുചി പറഞ്ഞാൽ വിശ്വസിക്കില്ല, കഴിച്ചു തന്നെ അറിയണം, വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ റൈസ് ലഞ്ച് ബോക്സിൽ കൊണ്ടുപോകാൻ നല്ലൊരു റെസിപ്പി ആണ്..

    Ingredients

    വഴുതനങ്ങ -അര കിലോ

    സാമ്പാർ പൊടി -രണ്ടര ടേബിൾ സ്പൂൺ

    മുളകുപൊടി -മുക്കാൽ ടേബിൾ സ്പൂൺ

    മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    എണ്ണ

    കറിവേപ്പില

    പൊന്നി അരി -ഒന്നര കപ്പ്

    Preparation

    ആദ്യം വഴുതനങ്ങ തണ്ടോടുകൂടി എടുക്കുക, ഇത് കഴുകിയതിനുശേഷം ഓരോ വഴുതനങ്ങയും തണ്ടിൽനിന്നും വിട്ടുപോകാത്ത വിധത്തിൽ നാലായി മുറിക്കുക അടുത്തതായി മസാല തയ്യാറാക്കണം ഒരു വലിയ പാത്രത്തിലേക്ക് മുളകുപൊടി മല്ലിപ്പൊടി സാമ്പാർ പൊടി ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക ഓരോ വഴുതനങ്ങായി എടുത്ത് അതിൽ മസാല നന്നായി തേച്ചുപിടിപ്പിക്കണം കുറച്ചുസമയം വെച്ചതിനുശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന വഴുതനങ്ങ ഓരോന്നായി ചേർത്ത് കൊടുക്കാം പാൻ മൂടിവെച്ച് ഓരോ സൈഡും വേവിച്ചെടുക്കുക, എല്ലാ വശവും നന്നായി ഫ്രൈ ആകുമ്പോൾ ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പൊന്നി അരി ചോറ് ചേർക്കാം ശേഷം നല്ലതുപോലെ യോജിപ്പിച്ച് എടുക്കണം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • നല്ല മൊരിഞ്ഞ വെജ് ഇഡലിയും മുട്ട ഇഡലിയും

    നല്ല മൊരിഞ്ഞ വെജ് ഇഡലിയും മുട്ട ഇഡലിയും

    നല്ല മൊരിഞ്ഞ വെജ് ഇഡലിയും മുട്ട ഇഡലിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Easy & Tasty യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Easy & Tasty.