Tag: #ladies finger curry

  • അരിപ്പൊടി ബ്രേക്ക് ഫാസ്റ്റ്

    അരിപ്പൊടി ബ്രേക്ക് ഫാസ്റ്റ്

    ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാനായി അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ ആവിയിൽ വേവിച്ചെടുത്ത അപ്പം കറിയില്ലാതെ കഴിക്കാനും പറ്റും റെസിപ്പി

    Ingredients

    അരിപ്പൊടി

    ഉപ്പ്

    വെള്ളം

    കടുക്

    സവാള

    വെളിച്ചെണ്ണ

    തക്കാളി

    പച്ചമുളക്

    ക്യാബേജ്

    മഞ്ഞൾപൊടി

    ഉപ്പ്

    Preparation

    ഒരു ബൗളിൽ അരിപ്പൊടിയും ഉപ്പും ചെയ്യുക ഇതിലേക്ക് വെള്ളം ഒഴിച്ച് കലക്കി കട്ടിയുള്ള ബാറ്റർ ആക്കി മാറ്റാം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ സവാള പച്ചമുളക് തക്കാളി ഇവയെല്ലാം ചേർത്ത് വഴറ്റാം കുറച്ചു ക്യാബേജും ചേർക്കാം വഴന്നു വരുമ്പോൾ മഞ്ഞൾപൊടി ചേർക്കാം മിക്സ് ചെയ്ത ശേഷം ഇതിലേക്ക് അരിമാവ് ഒഴിക്കുക, നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുന്നത് വരെ വേവിക്കണം ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി ടൈറ്റായി പരത്തി കൊടുക്കുക ഇതിനെ ആവി കേറ്റിയെടുത്തതിനുശേഷം മുറിച്ചെടുത്തു കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Charuz Maluz vlogs

  • വെണ്ടയ്ക്ക പുളിങ്കറി

    വെണ്ടയ്ക്ക പുളിങ്കറി

    മീനും ഇറച്ചിയും ഒന്നും വേണ്ട ഈ വെണ്ടയ്ക്ക പുളിങ്കറി മാത്രം മതി വയറുനിറയെ ചോറുണ്ണാൻ.. നല്ല എരിയും പുളിയും ഉള്ള വെണ്ടയ്ക്ക കറി..

    Ingredients

    ചെറിയുള്ളി

    പച്ചമുളക്

    വെളുത്തുള്ളി

    തക്കാളി

    കറിവേപ്പില

    പുളി വെള്ളം

    വെളിച്ചെണ്ണ

    മഞ്ഞൾപൊടി

    ഉപ്പ്

    മല്ലിപ്പൊടി

    മുളകുപൊടി

    കുരുമുളകുപൊടി

    ഉലുവാപ്പൊടി

    വെളിച്ചെണ്ണ

    കടുക്

    വറ്റൽ മുളക്

    Preparation

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് അരിഞ്ഞുവെച്ച വെണ്ടയ്ക്ക ചേർത്ത് വഴറ്റാം കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും ചേർക്കണം വഴന്നു വന്നാൽ പാനിൽ നിന്നും മാറ്റുക ചെറിയ ഉള്ളി പച്ചമുളക് വെളുത്തുള്ളി തക്കാളി കറിവേപ്പില ഇവ ചേർത്തുകൊടുത്ത നല്ലതുപോലെ വഴറ്റുക, ശേഷം മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യണം അടുത്തതായി പുളി വെള്ളവും ആവശ്യത്തിനുള്ള വെള്ളവും ചേർക്കാം ഉപ്പു കൂടി ചേർത്ത് തിളക്കുമ്പോൾ വെണ്ടയ്ക്ക ചേർക്കുക നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി കടുക് കറിവേപ്പില ചെറിയ ഉള്ളി ഉണക്കമുളക് ഇത് വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Charuz Maluz vlogs

  • വെണ്ടയ്ക്ക  കറി

    വെണ്ടയ്ക്ക കറി

    മീനും ഇറച്ചിയും ഒന്നുമില്ലെങ്കിലും ചോറിന്റെ കറി രുചികരമാക്കാം, വെണ്ടയ്ക്ക ഇതുപോലെ തയ്യാറാക്കിയാൽ മീൻ കറിയൊക്കെ മാറി നിൽക്കും..

    Ingredients

    തക്കാളി -രണ്ട്

    കറിവേപ്പില

    പച്ചമുളക് -നാല്

    വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ

    ചെറിയ ഉള്ളി -അരക്കപ്പ്

    വാളൻപുളി

    ചൂടുവെള്ളം

    വെണ്ടയ്ക്ക -250 ഗ്രാം

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    ചെറിയ ജീരകം -ഒരു ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒരു ടേബിൾ സ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

    കുരുമുളകുപൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    ചെറിയ ഉള്ളി അരിഞ്ഞത്

    Preparation

    ആദ്യം വെണ്ടയ്ക്ക വെളിച്ചെണ്ണയിൽ ഒന്ന് വഴറ്റിയെടുത്ത് മാറ്റിവയ്ക്കാം ഈ വെളിച്ചെണ്ണയിലേക്ക് ജീരകം ചേർത്ത് കൊടുത്ത് മൂപ്പിക്കുക അടുത്തതായി അരിഞ്ഞുവെച്ച വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർക്കാം നന്നായി മിക്സ് ചെയ്തശേഷം ചെറിയ ഉള്ളി ചേർക്കണം ചെറിയ ഉള്ളി വേവുന്നതുവരെ വഴറ്റണം ശേഷം മസാല പൊടികൾ ചേർത്ത് മിക്സ് ചെയ്യണം ഇനി അരിഞ്ഞുവെച്ച തക്കാളി ചേർത്ത് മിക്സ് ചെയ്യുക, തക്കാളി വെന്ത് ഉടയുമ്പോൾ പുളി വെള്ളം ഒഴിച്ചു കൊടുക്കാം ആവശ്യത്തിനു വെള്ളം ഈ സമയത്ത് ചേർക്കാം ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക നന്നായി തിളച്ച് ചാറ് ചെറുതായി കുറുകുമ്പോൾ ഇതിലേക്ക് വെണ്ടയ്ക്ക ചേർക്കാം, ഇനി നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്യാം ഇതിലേക്ക് കടുക് ഉണക്കമുളക് കറിവേപ്പില ചെറിയ ഉള്ളി എന്നിവ വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കണം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World