Tag: Kumbilappam

  • ചക്ക കുമ്പിളപ്പം

    ചക്ക കുമ്പിളപ്പം

    ആവിയിൽ വേവിച്ചെടുത്ത ചക്ക കുമ്പിളപ്പം, വാഴയിലയിൽ പൊതിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുത്ത സൂപ്പർ ഹെൽത്തി പലഹാരം…

    Ingredients

    നെയ്യ്

    തേങ്ങാക്കൊത്ത്

    ചക്ക

    ശർക്കര

    വെള്ളം

    തേങ്ങാ ചിരവിയത്

    ഗോതമ്പുപൊടി

    അരിപ്പൊടി

    Preparation

    ആദ്യം തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാനിൽ ശർക്കര ഉരുക്കാൻ വയ്ക്കാം ഇത് അലിഞ്ഞു വരുമ്പോൾ തേങ്ങാ ചിരവിയത് ചേർക്കാം ശേഷം ഗോതമ്പ് പൊടി അരിപ്പൊടി തേങ്ങാക്കൊത്ത് ഇവയെല്ലാം ചേർത്ത് നന്നായി കുഴച്ച് ഒട്ടുന്ന പരിവത്തിലുള്ള മാവാക്കുക വാഴയില വാട്ടിയെടുത്ത് കുമ്പിളാക്കി അതിൽ ഈ മാവ് നിറയ്ക്കാം , ഇനി നന്നായി മടക്കുക ശേഷം ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kutty stories

  • കുമ്പിളപ്പം

    കുമ്പിളപ്പം

    ചക്ക പഴം കൊണ്ട് രുചികരമായ കുമ്പിളപ്പം തയ്യാറാക്കാം, നിങ്ങളുടെ വീട്ടിലെ കുട്ടികൾക്ക് വേണ്ടി ഇതുപോലെ തയ്യാറാകൂ. നാടൻ രുചി അവരും അറിയട്ടെ…

    Ingredients

    ശർക്കര -200 ഗ്രാം

    വെള്ളം -ഒരു കപ്പ്

    ചക്ക

    അരിപ്പൊടി -2 കപ്പ്

    ചെറിയ ജീരകം ചതച്ചത് -ഒരു ടീസ്പൂൺ

    ഉപ്പ്

    ഏലക്കായ പൊടി- ഒരു ടീസ്പൂൺ

    തേങ്ങ -ഒരു കപ്പ്

    നെയ്യ് -രണ്ട് ടേബിൾ സ്പൂൺ

    Preparation

    ചക്ക അരച്ചെടുക്കുക ശർക്കര ഉരുക്കിയെടുത്തു മാറ്റിവയ്ക്കാം ഒരു വലിയ ബൗളിലേക്ക് അരിപ്പൊടി എടുത്തു വച്ചിരിക്കുന്ന സ്പൈസ് പൗഡർ ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാം ചക്കയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം വയനയിലഎടുത്തു അതിലേക്ക് മിക്സ് നിറയ്ക്കുക ശേഷം ഉള്ളിലേക്ക് മടക്കി അടയ്ക്കുക ഇനി ആവിയിൽ നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കുമ്പിളപ്പം എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക .

    കുമ്പിളപ്പം എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക .

    വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ വീട്ടിലുണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് കുമ്പിളപ്പം. എങ്ങനെയെന്നു താഴെ നൽകിയ വിഡിയോയിൽ കാണിച്ചു തരുന്നു വീഡിയോ കാണുക ശേഷം കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുക
    ആവശ്യമുള്ള സാധനങ്ങള്‍:●അരി- ഒരു കിലോ ●തേങ്ങ: രണ്ട്●ശര്‍ക്കര: ഒരു കിലോ●നെയ്യ് രണ്ട് സ്പൂണ്‍●നേന്ത്രപ്പഴം: ഒന്ന്●ജീരകം: ഒരു നുള്ള്●ഏലക്കായ: ഒന്ന്●തെരളി ഇല, അല്ലെങ്കില്‍ പ്ലാവില ആവശ്യത്തിന്

    പാചകം ചെയ്യുന്ന വിധം: കുതിര്‍ത്ത അരി അധികം വെള്ളം ചേര്‍ക്കാതെ അല്പം ഉപ്പുചേര്‍ത്ത് അരച്ചെടുക്കുക. പുട്ടിന്റെ പാകത്തില്‍ പൊടിച്ചെടുത്തത് മാവാക്കിയാലും മതി. തേങ്ങ തിരുമ്മിയത്, പഴം, ശര്‍ക്കര, നെയ്യ്, ഏലക്കായ്, ജീരകം എന്നിവ കുഴച്ചു തയ്യാറാക്കുക.ഇല കുമ്പിള്‍ രൂപത്തില്‍ കുത്തിവെച്ചതിലേക്ക് ഉരുള രൂപത്തില്‍ മാവ് ഇടുക. നടുഭാഗം തുളച്ച് അതില്‍ കുഴച്ച തേങ്ങയും മറ്റും ഇട്ട് മാവുകൊണ്ട് മൂടുക. മാവു നിറച്ച ഈ ഇലകള്‍ ഇഡ്‌ലി പാത്രത്തിന്റെ തട്ടില്‍ നിരത്തി ആവിയില്‍ വേവിച്ചെടുക്കുക.