കുമ്പിളപ്പം എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക .

Advertisement

വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ വീട്ടിലുണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് കുമ്പിളപ്പം. എങ്ങനെയെന്നു താഴെ നൽകിയ വിഡിയോയിൽ കാണിച്ചു തരുന്നു വീഡിയോ കാണുക ശേഷം കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുക
ആവശ്യമുള്ള സാധനങ്ങള്‍:●അരി- ഒരു കിലോ ●തേങ്ങ: രണ്ട്●ശര്‍ക്കര: ഒരു കിലോ●നെയ്യ് രണ്ട് സ്പൂണ്‍●നേന്ത്രപ്പഴം: ഒന്ന്●ജീരകം: ഒരു നുള്ള്●ഏലക്കായ: ഒന്ന്●തെരളി ഇല, അല്ലെങ്കില്‍ പ്ലാവില ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം: കുതിര്‍ത്ത അരി അധികം വെള്ളം ചേര്‍ക്കാതെ അല്പം ഉപ്പുചേര്‍ത്ത് അരച്ചെടുക്കുക. പുട്ടിന്റെ പാകത്തില്‍ പൊടിച്ചെടുത്തത് മാവാക്കിയാലും മതി. തേങ്ങ തിരുമ്മിയത്, പഴം, ശര്‍ക്കര, നെയ്യ്, ഏലക്കായ്, ജീരകം എന്നിവ കുഴച്ചു തയ്യാറാക്കുക.ഇല കുമ്പിള്‍ രൂപത്തില്‍ കുത്തിവെച്ചതിലേക്ക് ഉരുള രൂപത്തില്‍ മാവ് ഇടുക. നടുഭാഗം തുളച്ച് അതില്‍ കുഴച്ച തേങ്ങയും മറ്റും ഇട്ട് മാവുകൊണ്ട് മൂടുക. മാവു നിറച്ച ഈ ഇലകള്‍ ഇഡ്‌ലി പാത്രത്തിന്റെ തട്ടില്‍ നിരത്തി ആവിയില്‍ വേവിച്ചെടുക്കുക.