Tag: Kerala Snacks

  • വയനയില അപ്പം

    വയനയില അപ്പം

    നാടൻ പലഹാരങ്ങളിൽ വളരെയേറെ ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് വയനയില അപ്പം, എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം

    INGREDIENTS

    അരിപ്പൊടി -രണ്ട് കപ്പ്

    തേങ്ങാ ചിരവിയത് -ഒരു കപ്പ്

    ശർക്കര -ഒരു കപ്പ്

    ഉപ്പ്

    PREPARATION

    ആദ്യം അരിപ്പൊടി ഒരു ബൗളിൽ എടുത്ത് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കണം ചൂടാറിയതിനു ശേഷം കൈകൊണ്ട് കുഴച്ച് സോഫ്റ്റ് ആക്കുക ശേഷം ഓരോ വയനയിലയായി എടുത്ത് അതിനു മുകളിൽ കുറച്ചു വച്ചിരിക്കുന്ന അരിമാവ് വെച്ച് നൈസായി പരത്തി കൊടുക്കുക ഇതിനു മുകളിൽ ശർക്കര പൊടിയും മുകളിലായി തേങ്ങ ചിരവിയതും ചേർക്കണം ഇനി ഒരു സൈഡിൽ നിന്നും റോൾ ചെയ്ത് മടക്കി ത്രികോണ ഷേപ്പ് ആക്കി എടുക്കുക എല്ലാം ഇതുപോലെ തയ്യാറാക്കിയാൽ ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം

    വിശദമായ റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക A and V CREATION

  • Untitled post 39064

    ഒരു കപ്പ് പച്ചരി കൊണ്ട് നാലുമണി പലഹാരം കിടിലൻ ആക്കാം. നല്ല ആരെടുത്ത കലത്തപ്പം..

    ചേരുവകൾ

    പച്ചരി ഒരു കപ്പ്

    ചോറ് രണ്ട് ടേബിൾ സ്പൂൺ

    ഏലക്കായ രണ്ടെണ്ണം

    ശർക്കര 200 ഗ്രാം

    ബേക്കിംഗ് സോഡ ഒരു പിഞ്ച്

    ഉപ്പ് ഒരു പിഞ്ച്

    വെള്ളം

    പച്ചരി നന്നായി കഴുകിയതിനുശേഷം രണ്ടു മണിക്കൂർ കുതിർക്കണം ശേഷം പച്ചരിയും ചോറും ഏലക്കായും ഉപ്പും വെള്ളം ചേർത്ത് നന്നായി അരയ്ക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം കുറച്ചു കൂടി വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യണം ശർക്കര ഉരുക്കണം ശേഷം അരിച്ച് ഈ മാവിലേക്ക് ചേർത്ത് മിക്സ് ചെയ്യാം ഒരു പ്രഷർ കുക്കർ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ പറക്കണം ശേഷം ഇതിൽ നിന്നും കുറച്ചെടുത്ത് മാറ്റിവെക്കുക തയ്യാറാക്കിവെച്ച മാവിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം കുക്കറിലേക്ക് ഒഴിക്കാം മുകളിലായി മാറ്റി വച്ചിരിക്കുന്ന ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും ചേർക്കാം ശേഷം കുക്കർ അടച്ചു വയ്ക്കുക ചെറിയ തീയിൽ വിസിൽ ഇല്ലാതെ 10 മിനിറ്റ് വേവിക്കണം ശേഷം ചൂടാറാനായി വെയിറ്റ് ചെയ്യണം ഇനി മുറിച്ചെടുത്ത് കഴിക്കാം.

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • ഓലവടയും പച്ചമുറുക്കും

    ഓലവടയും പച്ചമുറുക്കും

    ഓലവടയും പച്ചമുറുക്കും (Kerala Snacks-Olavada and Murukk) ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഓലവടയും പച്ചമുറുക്കും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mommy Vlogger -Abi Firoz ചാനല്‍ Subscribe ചെയ്യൂ.