Advertisement

ഒരു കപ്പ് പച്ചരി കൊണ്ട് നാലുമണി പലഹാരം കിടിലൻ ആക്കാം. നല്ല ആരെടുത്ത കലത്തപ്പം..

ചേരുവകൾ

പച്ചരി ഒരു കപ്പ്

ചോറ് രണ്ട് ടേബിൾ സ്പൂൺ

ഏലക്കായ രണ്ടെണ്ണം

ശർക്കര 200 ഗ്രാം

ബേക്കിംഗ് സോഡ ഒരു പിഞ്ച്

ഉപ്പ് ഒരു പിഞ്ച്

വെള്ളം

പച്ചരി നന്നായി കഴുകിയതിനുശേഷം രണ്ടു മണിക്കൂർ കുതിർക്കണം ശേഷം പച്ചരിയും ചോറും ഏലക്കായും ഉപ്പും വെള്ളം ചേർത്ത് നന്നായി അരയ്ക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം കുറച്ചു കൂടി വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യണം ശർക്കര ഉരുക്കണം ശേഷം അരിച്ച് ഈ മാവിലേക്ക് ചേർത്ത് മിക്സ് ചെയ്യാം ഒരു പ്രഷർ കുക്കർ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ പറക്കണം ശേഷം ഇതിൽ നിന്നും കുറച്ചെടുത്ത് മാറ്റിവെക്കുക തയ്യാറാക്കിവെച്ച മാവിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം കുക്കറിലേക്ക് ഒഴിക്കാം മുകളിലായി മാറ്റി വച്ചിരിക്കുന്ന ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും ചേർക്കാം ശേഷം കുക്കർ അടച്ചു വയ്ക്കുക ചെറിയ തീയിൽ വിസിൽ ഇല്ലാതെ 10 മിനിറ്റ് വേവിക്കണം ശേഷം ചൂടാറാനായി വെയിറ്റ് ചെയ്യണം ഇനി മുറിച്ചെടുത്ത് കഴിക്കാം.

വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy