വയനയില അപ്പം

നാടൻ പലഹാരങ്ങളിൽ വളരെയേറെ ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് വയനയില അപ്പം, എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം

INGREDIENTS

അരിപ്പൊടി -രണ്ട് കപ്പ്

തേങ്ങാ ചിരവിയത് -ഒരു കപ്പ്

ശർക്കര -ഒരു കപ്പ്

ഉപ്പ്

PREPARATION

ആദ്യം അരിപ്പൊടി ഒരു ബൗളിൽ എടുത്ത് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കണം ചൂടാറിയതിനു ശേഷം കൈകൊണ്ട് കുഴച്ച് സോഫ്റ്റ് ആക്കുക ശേഷം ഓരോ വയനയിലയായി എടുത്ത് അതിനു മുകളിൽ കുറച്ചു വച്ചിരിക്കുന്ന അരിമാവ് വെച്ച് നൈസായി പരത്തി കൊടുക്കുക ഇതിനു മുകളിൽ ശർക്കര പൊടിയും മുകളിലായി തേങ്ങ ചിരവിയതും ചേർക്കണം ഇനി ഒരു സൈഡിൽ നിന്നും റോൾ ചെയ്ത് മടക്കി ത്രികോണ ഷേപ്പ് ആക്കി എടുക്കുക എല്ലാം ഇതുപോലെ തയ്യാറാക്കിയാൽ ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം

വിശദമായ റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക A and V CREATION