Tag: idili

  • മൂന്നു തരം പ്രാതല്‍ പലഹാരങ്ങള്‍

    മൂന്നു തരം പ്രാതല്‍ പലഹാരങ്ങള്‍

    ഇന്ന് നമുക്ക് മൂന്നു പ്രാതല്‍ വിഭവങ്ങള്‍ ഉണ്ടാക്കാം ..വെജിറ്റബിള്‍ ഇടിലിയും , ഇലയടയും, ഊത്തപ്പവും ..ആദ്യം നമുക്ക് ഇടിലി ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

    ഇഡ്‌ഡലി മാവ്‌- മൂന്ന്‌ കപ്പ്‌
    കാരറ്റ്‌- അരക്കപ്പ്‌(തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌)
    കാബേജ്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍(കൊത്തിയരിഞ്ഞത്‌)
    ബീന്‍സ്‌- കാല്‍കപ്പ്‌(നാര്‌ കളഞ്ഞ്‌ കനം കുറച്ച്‌ അരിഞ്ഞത്‌)
    ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം
    ഇഞ്ചി- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
    കറിവേപ്പില- രണ്ട്‌ തണ്ട്‌
    വെജിറ്റബിള്‍ മസാല- ഒരു ടീസ്‌പൂണ്‍
    ഉപ്പ്‌- പാകത്തിന്‌
    വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്‌പൂണ്‍

    തയാറാക്കുന്ന വിധം

    ഒരു സോസ്‌ പാനില്‍ എണ്ണ ചൂടാക്കി പച്ചക്കറികളും ഇഞ്ചിയും ചേര്‍ത്തിളക്കുക. പച്ചക്കറികള്‍ വാടുമ്പോള്‍ മസാലപ്പൊടിയും പാകത്തിന്‌ ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വയ്‌ക്കാം. ഇഡ്‌ഡലിത്തട്ടില്‍ എണ്ണ പുരട്ടി അല്‍പ്പം മാവ്‌ ഒഴിക്കുക അതിനുമുകളില്‍ കുറച്ച്‌ പച്ചക്കറി കൂട്ട്‌ വയ്‌ക്കുക വീണ്ടും അതിനുമുകളില്‍ മാവ്‌ ഒഴിക്കുക ശേഷം ഇഡ്‌ഡലി ആവി കയറ്റി വേവിച്ചെടുക്കാം.

    ഇലയട ഉണ്ടാക്കാം ആവശ്യമായ സാധനങ്ങള്‍

    അരിപ്പൊടി – 250 ഗ്രാം
    നാളികേരം – അര മുറി
    ശര്‍ക്കര – 200 ഗ്രാം
    ഏലക്കാ പൊടിച്ചത്
    ചുക്കു പൊടിച്ചത്
    ഉപ്പ് – പാകത്തിനു

    ഒരു പാത്രത്തില്‍ പാകത്തിന് വെള്ളമെടുത്ത് ഒരു നുള്ള് ഉപ്പു ചേര്‍ത്തു തിളപ്പിയ്ക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ തീയണച്ച് അരിപ്പൊടി കുറേശ്ശെ കുടഞ്ഞിട്ട് ഇളക്കി വയ്ക്കുക. ചെറുചൂടോടെ, നല്ല മയത്തില്‍ കുഴച്ചെടുക്കുക.
    ശര്‍ക്കര പാനിയാക്കിഅരിച്ചെടുക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ ശര്‍ക്കരപ്പാനി അതിലൊഴിച്ച് നാളികേരം ചിരകിയതു ചേര്‍ത്ത് വെള്ളം വറ്റും വരെ വിളയിച്ചെടുക്കുക. ഏലക്കാപ്പൊടിയും ചുക്കും ചേര്‍ക്കുക.
    അരിമാവ് ചെറിയ ഉരുളയാക്കി വാഴയിലയില്‍ പരത്തി ഒരു പകുതിയില്‍ വിളയിച്ചതു വച്ചു മടക്കി അപ്പച്ചെമ്പില്‍ വച്ചു പുഴുങ്ങിയെടുക്കുക.

    ഊത്തപ്പം ഉണ്ടാക്കാം ആവശ്യമായ സാധനങ്ങള്‍.

    പച്ചരി-2 കപ്പ്
    ഉഴുന്ന്-1 കപ്പ്
    സവാള-3 എണ്ണം
    പച്ചമുളക്-2 എണ്ണം
    ഇഞ്ചി-ഒരു കഷ്ണം
    മുളകുപൊടി-അര സ്പൂണ്‍
    ഉപ്പ് ,
    മല്ലിയില ,
    എണ്ണ – ആവശ്യത്തിനു

    അരിയും ഉഴുന്നും വെവ്വേറെ വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ചെടുക്കുക. ഇത് വേറെ വേറെ നല്ലപോലെ അരച്ചെടുക്കുക. ഇത് നല്ലപോലെ കൂട്ടിച്ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇത് 12 മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കണം. മല്ലിയില, സവാള, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. മുളകുപൊടിയും മാവില്‍ കലക്കി വയ്ക്കണം. ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി അതില്‍ അല്‍പം ബട്ടര്‍ പുരട്ടുക. മാവ് ഇതിലൊഴിച്ച് അല്‍പം പരത്തുക. കൂടുതല്‍ പരത്തരുത്. നടുവില്‍ അരിഞ്ഞുവച്ചിരിക്കുന്ന മസാലക്കൂട്ട് വിതറിയിടുക. വശങ്ങളില്‍ അല്‍പം എണ്ണയോ നെയ്യോ ഒഴിച്ചു കൊടുക്കണം. ചെറുതീയില്‍ വേവിച്ചെടുക്കുക. ചൂടോടെ ചട്‌നി കൂട്ടി കഴിയ്ക്കാം

    ഈ പലഹാരങ്ങള്‍ ഉണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ് . നിങ്ങളും ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക..പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മൂന്നു തരം നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കാം

  • പൂപോലുള്ള ഇഡിലി ഉണ്ടാക്കാം

    പൂപോലുള്ള ഇഡിലി ഉണ്ടാക്കാം

    നല്ല പൂപോലുള്ള ഇടിലി ഉണ്ടാക്കുന്നത് പഠിച്ചാലോ ? മിക്കവരുടെയും പരാതിയാണ് ഇടിലി ചുടുമ്പോള്‍ സോഫ്റ്റ്‌ ആകുന്നില്ല എന്നത് ഇതാ അതിനൊരു പരിഹാരം …നല്ല സോഫ്റ്റ്‌ ഇടിലി എങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം

    ഇതിനായിട്ടു ആവശ്യമുള്ള സാധനങ്ങള്‍

    ഇടിലി അരി ഒന്നര കപ്പ് എടുത്തു മൂന്നാല് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തു എടുക്കുക …കുതിര്‍ത്തു എടുത്ത അരി മിക്സിയില്‍ അരച്ച് എടുക്കുക അരയ്ക്കുമ്പോള്‍ അധികം പേസ്റ്റ് ആകാതെ അല്പം തരിയോടു കൂടി അരയ്ക്കാന്‍ ശ്രദ്ധിക്കാം ( ഇത് കടകളില്‍ വാങ്ങാന്‍ കിട്ടും നീളം കുറഞ്ഞ ചെറിയ അരി ആയിരിക്കും ഇത് ..ഇനി ഇടിലി അരി ഇല്ലെങ്കില്‍ പച്ചരി എടുക്കുക .

    ഇനി മുക്കാല്‍ കപ്പ് ഉഴുന്ന് എടുത്തു നന്നായി തിരുമ്മി കഴുകി രണ്ടു മണിക്കൂര്‍ നേരം കുതിര്‍ത്തു എടുത്തിട്ട് മിക്സിയില്‍ നന്നായി അരച്ച് എടുക്കുക …ഉഴുന്ന് നല്ലപോലെ അരയണം …ഉഴുന്ന് അരയ്ക്കുമ്പോള്‍ കൂടെ ഒരു പതിനഞ്ചു ഉലുവ കൂടി കുതര്‍ത്തിയതും നാലഞ്ച് ടിസ്പൂണ്‍ ചോറും ചേര്‍ത്ത് അരയ്ക്കാം ( വെള്ള അരിയുടെ ചോറ് ആണ് നല്ലത് ഉലുവ കൂടരുത് ഇടിലി കയ്ക്കും കൂടിയാല്‍ ) അരയ്ക്കാന്‍ ആവശ്യമായ വെള്ളം ഉഴുക്ക് കുതിര്താന്‍ ഇട്ട വെള്ളം തന്നെ ആവശ്യത്തിനു ഉപയോഗിക്കാം.

     

     


    അതിനുശേഷം അരച്ചെടുത്ത ഉഴുന്നും അരിയും കൂടി നന്നായി മിക്സ് ചെയ്തു എടുക്കാം ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മിക്സ് ചെയ്യുക ഇടിലി പാകം അറിയാലോ ദോശ മാവിനെക്കാളും കുറവ് വെള്ളം മതി ഇടിലിക്കു തിക്കയിട്ടുള്ള മാവ് ആയിരിക്കണം..നന്നായി കൈകൊണ്ടു തന്നെ മിക്സ് ചെയ്യുക ഇനി ഈ മിക്സ് നാലഞ്ച് മണിക്കൂര്‍ നേരം ഇതൊന്നു പുളിക്കാന്‍ വയ്ക്കാം ഒരുപാട് പുളിയ്ക്കണ്ട ചെറിയ പുളിപ്പ് മതി .

    മാവ് നല്ല സോഫ്റ്റ്‌ ആയശേഷം ഇത് എടുത്തു പാകത്തിന് ഉപ്പു ചേര്‍ത്ത് ഒന്ന് പതുക്കെ ഇളക്കാം …അതിനു ശേഷം ഇടിലി ചെമ്പിന്റെ തട്ട് എടുത്തു ലേശം എണ്ണ തടവി ഇതിലേയ്ക്ക് മാവ് കോരിയൊഴിച്ച് ആവിയില്‍ ചുട്ടെടുക്കാം …നല്ല തീയില്‍ തന്നെ ഇത് വേവണം …ഇടിലി നന്നായി വെന്തു കഴിഞ്ഞു ചൂടാറുമ്പോള്‍ ഒരു ടിസ്പൂണ്‍ ഉപയോഗിച്ച് തട്ടില്‍ നിന്നും അടര്‍ത്തി മാറ്റാം.

    നല്ല സോഫ്റ്റ്‌ ഇടിലി തയ്യാര്‍

    ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കി എടുക്കാം എല്ലാവരും ഉണ്ടാക്കി നോക്കുക
    ഒരു കാര്യം ശ്രദ്ധിക്കണം ഇടിളിയ്ക്ക് മാവ് അരയ്ക്കുമ്പോള്‍ അരിയും ഉഴുന്നും വേറെ വേറെ അരയ്ക്കണം അരി അല്പം തരിയോടു കൂടിയും ഉഴുന്ന് നല്ല പേസ്റ്റ് പോലെയും അരയ്ക്കണം

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    വറുത്ത മീന്‍ കറി ഉണ്ടാക്കാം

  • ബ്രെഡ്‌ ഉപയോഗിച്ച് സോഫ്റ്റ്‌ ഇഡിലി ഉണ്ടാക്കാം

    ബ്രെഡ്‌ ഉപയോഗിച്ച് സോഫ്റ്റ്‌ ഇഡിലി ഉണ്ടാക്കാം

    ഇഡിലി സാധാരണയായി എല്ലാവരും ഉണ്ടാക്കുന്നതാണ് ..എന്നാല്‍ ചിലപ്പോഴൊക്കെ ഇഡിലി കട്ടിയായി പോകുന്നത് ആയിരിക്കും പലരുടെയും വിഷമം …ചിലര്‍ എന്തൊക്കെ ചെയ്താലും ഇഡിലി സോഫ്റ്റ്‌ ആയി കിട്ടുന്നില്ല എന്ന പരാതിയാണ് …ഒരേ രീതിയില്‍ തന്നെയല്ലേ നമ്മള്‍ എന്നും ഇഡിലി ഉണ്ടാക്കുന്നത് …ഉഴുന്ന് ഉപയോഗിച്ച് അല്ലെ ? എന്നാല്‍ ഇന്ന് ഉഴുന്നില്ലാതെ ബ്രെഡ്‌ ഉപയോഗിച്ച് നമുക്ക് ഇഡിലി ഉണ്ടാക്കിയാലോ? കണ്ണ്‍ തള്ളണ്ട നല്ല സൂപ്പര്‍ ആണ് ..ബ്രെഡ്‌ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഈ ഇഡിലി കഴിച്ചാല്‍ വിടില്ല ..ഉഴുന്നിന്റെ വില നോക്കുമ്പോള്‍ ബ്രെഡ്‌ തന്നെയാ ലാഭം ..നമുക്ക് നോക്കാം ഈ ബ്രെഡ്‌ ഇഡിലി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.

    ബ്രഡ് : അഞ്ച് കഷണം

    വറുത്ത റവ : 1 കപ്പ്

    തൈര് : അര കപ്പ്

    ബേക്കിംഗ് സോഡ :കാല്‍ ടി സ്പൂൺ

    ഉപ്പ്‌

    വെള്ളം ആവശ്യത്തിനു

    ഇത് ഉണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ ബ്രെഡ്‌ ഇതിന്‍റെ അരികു കളഞ്ഞിട്ടു കഷണങ്ങള്‍ ആക്കി മിക്സിയില്‍ ഒന്ന് കറക്കി എടുക്കുക. ഇനി ഇതിലേയ്ക്ക് വറുത്തെടുത്ത റവ ചേര്‍ക്കാം ഇത് നന്നായി മിക്സ് ചെയ്തിട്ട് ഇതിലേയ്ക്ക് തൈര് ചേര്‍ക്കാം ബേക്കിംഗ് സോഡയും …പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഒന്ന് കുഴച്ചു എടുക്കാം നന്നായി കുഴച്ചു യോജിപ്പിച്ച് ഇഡിലി മാവിന്‍റെ പരുവത്തില്‍ മാവ് കലക്കി എടുക്കാം ..ഇനി ഇത് ഒരു അരമണിക്കൂര്‍ വയ്ക്കാം …അതിനു ശേഷം നന്നായി ഇളക്കി ചേര്‍ത്ത് ഇഡിലി തട്ടില്‍ കോരിയൊഴിച്ച് ആവിയില്‍ വേവിച്ചു എടുക്കാം

    ബ്രെഡ്‌ ഇഡിലി റെഡി

    ഇനി ഇത് സാമ്പാറിന്‍റെ ഒപ്പമോ ചമ്മന്തിയുടെ ഒപ്പമോ ഒക്കെ കഴിക്കാം …ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്…ഉണ്ടാക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ് മാത്രം ഇത് കലക്കി വച്ചാല്‍ മതി എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത …അറിയാലോ അല്ലെങ്കില്‍ ഇഡിലി ഉണ്ടാക്കാന്‍ തലേ ദിവസം ഒക്കെ മാവ് തയ്യാറാക്കി വയ്ക്കേണ്ടിവരും …ഇത് എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് എല്ലാവര്ക്കും ഇത് വളരെ ഇഷ്ട്ടപ്പെടും ..ഇനി ബ്രെഡ്‌ ബാക്കിയായാല്‍ കളയണ്ട കേട്ടോ ഇഡിലി ഉണ്ടാക്കാം ..ഇതെല്ലാവരോടും പറയൂ

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക..പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    വീട്ടിലുണ്ടാക്കാം ബീട്രൂറ്റ് കെച്ചപ്പ്