Tag: evening snacks

  • ✨പൊളി ഐറ്റം!! വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽത്തി ഗോതമ്പ് പാസ്ത റെസിപ്പി | Easy Evening Snacks Recipe

    ✨പൊളി ഐറ്റം!! വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽത്തി ഗോതമ്പ് പാസ്ത റെസിപ്പി | Easy Evening Snacks Recipe

    വീട്ടിലുള്ള സാധാരണ ചേരുവകൾ കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാവുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഹെൽത്തി ഗോതമ്പ് പാസ്തയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

    ഈ പാസ്ത റെസിപ്പി ‍ ഗോതമ്പുപൊടി (Atta) ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതിനാൽ തന്നെ ആരോഗ്യകരവും, വീട്ടിൽ തന്നെ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഒരു സ്നാക്ക് റെസിപ്പിയും കൂടിയാണ് ഇത്.


    ആവശ്യമായ ചേരുവകൾ (Ingredients)

    • ഗോതമ്പ് പൊടി – 1½ കപ്പ്

    • ഉപ്പ് – ആവശ്യത്തിന്

    • സൺഫ്ലവർ ഓയിൽ – 1 ടേബിൾസ്പൂൺ

    • വെള്ളം – ആവശ്യത്തിന് (മാവ് കുഴയ്ക്കാൻ)

    സോസ് / മസാലയ്ക്കായി:

    • സൺഫ്ലവർ ഓയിൽ – 1 ടേബിൾസ്പൂൺ

    • ഇഞ്ചി (ചതച്ചത്) – 1 ടീസ്പൂൺ

    • വെളുത്തുള്ളി (ചതച്ചത്) – 1 ടീസ്പൂൺ

    • സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)

    • പച്ചമുളക് – 2 എണ്ണം (അരിഞ്ഞത്)

    • ഉപ്പ് – ആവശ്യത്തിന്

    • കുരുമുളകുപൊടി – ½ ടീസ്പൂൺ

    • ഗരം മസാല – ½ ടീസ്പൂൺ

    • മാഗി മസാല (അല്ലെങ്കിൽ ചിക്കൻ മസാല) – 1 ടേബിൾസ്പൂൺ

    • ടൊമാറ്റോ സോസ് – 1 ടേബിൾസ്പൂൺ

    • ചില്ലി സോസ് – 1 ടേബിൾസ്പൂൺ

    • സോയ സോസ് – 1 ടീസ്പൂൺ

    • മല്ലിയില – കുറച്ച്


    ‍ തയ്യാറാക്കുന്ന വിധം (Preparation Method)

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    1️⃣ മാവ് തയ്യാറാക്കൽ

    1. ഗോതമ്പ് പൊടി, ഉപ്പ്, ഓയിൽ ചേർത്ത് മിക്സ് ചെയ്യുക.

    2. കുറുകുറെ വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പോലെ സോഫ്റ്റായി കുഴയ്ക്കുക.

    3. ചെറിയ ബോൾസ് ആക്കി വച്ച് പരത്തിയെടുത്ത ശേഷം സ്ക്വയർ കഷ്ണങ്ങളാക്കി മുറിക്കുക.

    2️⃣ പാസ്ത ഷേപ്പ് ഉണ്ടാക്കൽ

    • ഓരോ കഷ്ണവും നാലുമൂലയായി മടക്കി പാസ്ത ഷേപ്പ് കൊടുക്കുക.

    • എണ്ണ പുരട്ടിയ പാത്രത്തിൽ വെച്ച് വേവിക്കാൻ റെഡി ആക്കുക.

    3️⃣ വേവിക്കൽ

    • തിളച്ച വെള്ളത്തിൽ ഓയിൽ ചേർത്ത് പാസ്ത ഇട്ട് 2–3 മിനിറ്റ് വേവിക്കുക.

    • പാസ്ത പൊങ്ങി വരുമ്പോൾ കോരി മാറ്റി തണുത്ത വെള്ളം ഒഴിക്കുക.

    4️⃣ മസാല തയ്യാറാക്കൽ

    1. ഒരു പാനിൽ ഓയിൽ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി വഴറ്റുക.

    2. സവാളയും പച്ചമുളകും ചേർത്ത് വഴറ്റി ഉപ്പ് ചേർക്കുക.

    3. കുരുമുളകുപൊടി, ഗരം മസാല, മാഗി മസാല ചേർത്ത് മിക്സ് ചെയ്യുക.

    4. ടൊമാറ്റോ സോസ്, ചില്ലി സോസ്, സോയ സോസ് ചേർത്ത് ചെറുതീയിൽ ഇളക്കുക.

    5️⃣ പാസ്ത മിക്സ് ചെയ്യൽ

    • വേവിച്ച ഗോതമ്പ് പാസ്തയും മല്ലിയിലയും ചേർത്ത് എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക.

    ചൂടോടെ തന്നെ സർവ് ചെയ്യുക!


    സ്പെഷ്യൽ ടിപ്‌സ്

    • ഗോതമ്പ് പൊടിക്ക് പകരം മൈദ ഉപയോഗിക്കാം, പക്ഷേ ഹെൽത്തി വേണമെങ്കിൽ ഗോതമ്പ് പൊടിയാണ് മികച്ചത്.

    • കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുക്കാൻ പറ്റിയ ഒരു ഹെൽത്തി റെസിപ്പിയാണ് ഇത്.

    • നിങ്ങളുടെ ഫ്രിഡ്ജിലുള്ള സാധാരണ ചേരുവകളോടെ തന്നെ ഒരുപാട് വെറൈറ്റിയോട് കൂടിയൊരു സ്നാക്ക് റെഡി!

  • നല്ല മൊരിഞ്ഞ മൃദുവായ ഉഴുന്ന് വട | Soft and Crispy Uzhunnu Vada Recipe | Malayalam Recipe

    നല്ല മൊരിഞ്ഞ മൃദുവായ ഉഴുന്ന് വട | Soft and Crispy Uzhunnu Vada Recipe | Malayalam Recipe

    Published on: Taste with Ais ✨
    Category: കേരള റെസിപ്പികൾ | Snacks


    പരിചയം

    കേരളത്തിന്റെ ഏറ്റവും പ്രശസ്തവും എല്ലാവർക്കും ഇഷ്ടപ്പെട്ടൊരു സ്നാക്കാണ് ഉഴുന്ന് വട (Uzhunnu Vada). നല്ല മൃദുവും പുറത്ത് മൊരിഞ്ഞും ആയുള്ള വട തേങ്ങാ ചട്ണിയോടോ സാംബാറോടോ കൂടെ കഴിക്കുമ്പോൾ അതിന്റെ രുചി പറയാനില്ല. ഇന്ന് നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന Soft and Crispy Uzhunnu Vada Recipe നോക്കാം.


    ആവശ്യമായ സാധനങ്ങൾ (Ingredients)

    • ഉഴുന്ന് – 2 കപ്പ് (3 മണിക്കൂർ കുതിർത്തത്)

    • വറുത്ത അരിപ്പൊടി – ¾ കപ്പ്

    • സവോള – 1 മീഡിയം സൈസ് (ചെറുതായി അരിഞ്ഞത്)

    • പച്ചമുളക് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)

    • ഇഞ്ചി – 1 ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത്)

    • കുരുമുളക് – 2 ടേബിൾസ്പൂൺ (ചതച്ചത്)

    • ഉപ്പ് – ആവശ്യത്തിന്

    • കറിവേപ്പില – കുറച്ച്

    • എണ്ണ – വറുക്കാൻ

    വീഡിയോ റെസിപ്പി

    YouTube Video: Soft and Crispy Uzhunnu Vada Recipe


    തയ്യാറാക്കുന്ന വിധം (Preparation Method)

    1. ഉഴുന്ന് കുതിർത്ത് അരയ്ക്കുക

      • ഉഴുന്ന് 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു, കഴുകി ഊറ്റിയെടുത്ത് മിക്സിയിൽ അരച്ചെടുക്കുക.

      • അരയ്ക്കുമ്പോൾ 3–4 ടേബിൾസ്പൂൺ മാത്രം വെള്ളം ചേർക്കുക.

      • അരച്ച മാവ് വെള്ളത്തിൽ ഇടുമ്പോൾ പൊങ്ങി വരുകയാണെങ്കിൽ മാവ് ശരിയായിട്ടാണെന്ന് മനസ്സിലാക്കാം.

    2. അരിപ്പൊടി ചേർത്ത് മാവ് തയ്യാറാക്കുക

      • അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റി ¾ കപ്പ് വറുത്ത അരിപ്പൊടി ചേർക്കുക.

      • കൈകൊണ്ട് 5 മിനിറ്റ് ഇളക്കി മാവ് സോഫ്റ്റ് ആക്കുക.

    3. മാവ് പുളിപ്പിക്കുക

      • കുറഞ്ഞത് 5 മണിക്കൂർ മാവ് പുളിക്കാൻ വെക്കുക.

      • പുളിച്ചു പൊന്തിയ മാവിലേക്ക് അരിഞ്ഞ സവോള, പച്ചമുളക്, ഇഞ്ചി, കുരുമുളക്, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി കലർത്തുക.

    4. വറുത്തെടുക്കുക

      • പാത്രത്തിൽ എണ്ണ ചൂടാക്കി കൈ വെള്ളത്തിൽ നനച്ച് മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കുക.

      • നടുക്ക് ചെറിയ കുഴി ഉണ്ടാക്കി മിഡിയം-ഹൈ ഫ്ലെയിമിൽ എണ്ണയിൽ ഇടുക.

      • രണ്ടു വശവും തിരിച്ചു മികച്ച് മൊരിഞ്ഞു വരുന്നതുവരെ വറുക്കുക.

    5. സെർവ് ചെയ്യുക

      • ചൂടോടെ കോരി മാറ്റി തേങ്ങാ ചട്ണിയോ സാംബാറോ ചേർത്ത് സർവ് ചെയ്യാം.


    ടിപ്പുകൾ (Tips)

    • ഉഴുന്ന് അരയ്ക്കുമ്പോൾ ചൂടാകാതെ ഇടവിട്ട് അരക്കുക.

    • ഫ്ലെയിം ഹൈ ആക്കരുത്; അങ്ങനെ ചെയ്താൽ പുറത്ത് മാത്രം വേവുകയും ഉള്ളിൽ വേവാതെ പോകുകയും ചെയ്യും.

    • മാവ് നല്ല ഫ്ലഫിയായിരിക്കാൻ പുളിപ്പിക്കുക അനിവാര്യമാണ്.


  • ചായക്കട സ്റ്റൈൽ പരിപ്പുവട | ഒട്ടും എണ്ണ കുടിക്കാത്ത കുരുമുളക് നിറഞ്ഞ രുചി

    ചായക്കട സ്റ്റൈൽ പരിപ്പുവട | ഒട്ടും എണ്ണ കുടിക്കാത്ത കുരുമുളക് നിറഞ്ഞ രുചി

    ചായക്കടയിൽ കിട്ടുന്ന ക്രിസ്പ്പിയായ, രുചികരമായ പരിപ്പുവട വീട്ടിൽ തന്നെ ഉണ്ടാക്കാമോ എന്ന് നിങ്ങൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടോ? എണ്ണ കുടിക്കാതെ, പുറത്തും മൊരിഞ്ഞും ഉള്ളിൽ മൃദുവുമായ ഒരു പരിപ്പുവട റെസിപ്പിയാണ് ഇവിടെ കാണുന്നത്.


    ആവശ്യമായ ചേരുവകൾ (250 ml കപ്പ് അളവിൽ)

    • വടപ്പരിപ്പ് – 2 കപ്പ്

    • ചെറിയ ഉള്ളി – 4 ടേബിൾസ്പൂൺ (അരിഞ്ഞത്)

    • ഉണക്കമുളക് – 3 എണ്ണം

    • വെളുത്തുള്ളി – 4 എണ്ണം

    • ഇഞ്ചി – 2 ടേബിൾസ്പൂൺ (അരിഞ്ഞത്)

    • കറിവേപ്പില – 2 തണ്ട്

    • പെരുംജീരകം – 1 ടേബിൾസ്പൂൺ

    • പച്ചമുളക് – 1½ ടേബിൾസ്പൂൺ (പൊടിയായി അരിഞ്ഞത്)

    • ഉപ്പ് – 1 ടീസ്പൂൺ

    • കായപ്പൊടി – ½ ടീസ്പൂൺ

    • വറുക്കാൻ ആവശ്യത്തിന് എണ്ണ


    ‍ തയ്യാറാക്കുന്ന വിധം

    1. വടപ്പരിപ്പ് 2–3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക.

    2. വെള്ളം കളഞ്ഞ് 6 ടേബിൾസ്പൂൺ പരിപ്പ് മാറ്റി വെക്കുക (വടയിൽ കടിക്കാൻ കിട്ടാൻ).

    3. മിക്സിയിൽ ചെറിയ ഉള്ളി, ഉണക്കമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പെരുംജീരകം ചേർത്ത് ചെറുതായി ക്രഷ് ചെയ്യുക.

    4. അതിലേക്ക് മാറ്റിവെച്ച പരിപ്പും, പച്ചമുളക്, ഉള്ളി, കറിവേപ്പില ചേർക്കുക.

    5. ശേഷിക്കുന്ന പരിപ്പ് ക്രഷ് ചെയ്ത് കൂട്ടിലേക്ക് ചേർക്കുക.

    6. ഉപ്പും കായപ്പൊടിയും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് dough ഉണ്ടാക്കുക. വെള്ളം ചേർക്കരുത്.

    7. കൈവെള്ളയിൽ ചെറിയ ഉരുള ഉണ്ടാക്കി പ്രസ്സ് ചെയ്ത് വട ആകൃതി കൊടുക്കുക.

    8. ചൂടായ എണ്ണയിൽ ഇട്ടു മീഡിയം ഫ്ലെയിമിൽ വറുത്തെടുക്കുക.

    9. പൊങ്ങി വരുമ്പോൾ മറിച്ച് ഗോൾഡൻ ബ്രൗൺ ആകുമ്പോൾ എണ്ണയിൽ നിന്ന് മാറ്റുക.

    ഇതുപോലെ തയ്യാറാക്കിയ വടയ്ക്ക് ചായക്കടയിലെപ്പോലെ തന്നെ സ്വാദും കുരുമുളകിന്റെ പുളിമണവും ഉണ്ടായിരിക്കും.

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of :  Jess Creative World


    പ്രത്യേക ടിപ്സ്

    • എണ്ണയുടെ ചൂട് ശരിയായി ഉണ്ടായാൽ വട എണ്ണ കുടിക്കാതെ ക്രിസ്പ്പിയായി വരും.

    • ഹൈ ഫ്ലെയിമിൽ വേവിക്കരുത് – പുറത്ത് മാത്രം മൊരിയും, ഉള്ളിൽ വേവില്ല.

    • മാറ്റിവെച്ച പരിപ്പാണ് കടിക്കാൻ crunchy feel കൊടുക്കുന്നത്.

  • റവ  നേന്ത്രപ്പഴം പലഹാരം

    റവ നേന്ത്രപ്പഴം പലഹാരം

    നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ വച്ച് ഒട്ടും എണ്ണയില്ലാതെ ആവിയിൽ വേവിച്ചെടുത്ത നാലുമണി പലഹാരം

    Ingredients

    250 ഗ്രാം ശർക്കര

    രണ്ട് നേന്ത്രപ്പഴം

    നെയ്യ് ഒരു ടേബിൾ സ്പൂൺ

    ഒരു കപ്പ് തേങ്ങാ ചിരവിയത്

    ഒരു ടേബിൾ സ്പൂൺ എള്ള്

    ഒരു കപ്പ് റവ

    ഏലക്ക പൊടി

    പാൽ

    Preparation

    ആദ്യം ശർക്കര ഉരുക്കാനായി വയ്ക്കാം ഇനി ഒരു പാനിൽ നെയ്യ് ഒഴിച്ചു ചൂടാക്കുക ഇതിലേക്ക് അരഞ്ഞുവെച്ച നേന്ത്രപ്പഴം ചേർത്ത് മിക്സ് ചെയ്യാം, പഴം നന്നായി ഉടയുമ്പോൾ തേങ്ങാ ചിരവിയത് ചേർക്കാം, നന്നായി മിക്സ് ചെയ്ത ശേഷം ശർക്കരപ്പാനി ഇതിലേക്ക് ഒഴിക്കാം ഇത് നല്ലപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ ഏലക്കായ പൊടിയും എള്ളും ചേർക്കാം അടുത്തതായി റവയാണ് ചേർക്കേണ്ടത് റവ നന്നായി വേവിക്കണം ആവശ്യമെങ്കിൽ പാല് ഒഴിച്ച് കൊടുക്കാം, റവ നന്നായി വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഈ മിക്സിനെ ബോളുകൾ ആക്കി മാറ്റാം ഈ ബോളുകൾ എല്ലാം ആവിയിൽ നന്നായി വേവിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    റവ

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • നേന്ത്രപ്പഴം സ്നാക്ക്

    നേന്ത്രപ്പഴം സ്നാക്ക്

    നേന്ത്രപ്പഴം ഉപയോഗിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ നല്ലൊരു സ്നാക്ക് റെസിപ്പി

    INGREDIENTS

    പഴം രണ്ട്

    നെയ്യ് രണ്ട് ടീസ്പൂൺ

    കശുവണ്ടി 10

    മുന്തിരി ഒരു ടീ സ്പൂൺ

    തേങ്ങ മൂന്ന് ടേബിൾസ്പൂൺ

    പഞ്ചസാര ആറ് ടേബിൾ സ്പൂൺ

    മൈദ ഒന്നര കപ്പ്

    വെള്ളം ഒന്നര കപ്പ്

    കടലമാവ് രണ്ട് ടേബിൾ സ്പൂൺ

    അരിപ്പൊടി ഒരു ടേബിൾ സ്പൂൺ

    ഏലക്കായ രണ്ട്

    എണ്ണ വറക്കാൻ ആവശ്യം ആയത്

    PREPARATION

    ആദ്യം ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കശുവണ്ടി മുന്തിരിയും ചേർത്ത് വറുത്തെടുക്കാം തേങ്ങയും പഞ്ചസാരയും ചേർത്ത് മൂന്നു മിനിറ്റ് വരെ റോസ്റ്റ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം വീണ്ടും പാനി ലേക്ക് നെയ്യ് ചേർത്തുകൊടുത്തതിനുശേഷം ചെറുതായി മുറിച്ച് പഴം ചേർത്തു കൊടുക്കാം ചെറുതായി വഴറ്റിയതിനുശേഷം മാറ്റി വയ്ക്കാം ഒരു മിക്സി ജാറിലേക്ക് വെള്ളം മൈദ പഞ്ചസാര കടലമാവ് ഏലക്കായ പൊടി അരിപ്പൊടി എന്നിവ ചേർത്തുകൊടുത്ത ഒന്ന് അടിച്ചെടുക്കുക ഇതിലേക്ക് അല്പം മഞ്ഞൾപൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റാം ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മിക്സ് ചേർത്തുകൊടുക്കാം അല്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് എല്ലാം കൂടി യോജിപ്പിച്ചതിനുശേഷം സ്പൂൺ ഉപയോഗിച്ച് ഈ ബാറ്റർ കോരി ചൂടായ എണ്ണയിലേക്ക് ഒഴിക്കുക നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്യണം.

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • റേഷൻ അരി പലഹാരം

    റേഷൻ അരി പലഹാരം

    റേഷൻ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന നല്ലൊരു സ്നാക്കിന്റെ റെസിപ്പി, ഇതു തയ്യാറാക്കി കുറച്ചുദിവസം കേടാകാതെ സൂക്ഷിക്കാനും പറ്റും, റെസിപ്പി കാണാം

    അരി ഒരു കപ്പ് കപ്പലണ്ടി അരക്കപ്പ് തേങ്ങ അരക്കപ്പ് ശർക്കര മുക്കാൽ കപ്പ് വെള്ളം

    ആദ്യം ഒരു അരിപ്പയിൽ അരി എടുത്ത് നന്നായി കഴുകണം ശേഷം വെള്ളം വാർന്നു പോകാനായി വയ്ക്കാം വെള്ളം നന്നായി വാർന്നു കഴിയുമ്പോൾ ഒരു പാനിലേക്ക് അരി ചേർത്ത് നന്നായി വറുത്തെടുക്കണം അരി നന്നായി വറുത്തു കഴിഞ്ഞാൽ ഇതിനെ ഒരു പ്ലേറ്റിലേക്ക് ഇട്ടുകൊടുക്കാം അടുത്തതായി കപ്പലണ്ടി ഇതുപോലെ വറുത്തെടുത്ത് മാറ്റാം നാളികേരവും നന്നായി വറുത്തെടുക്കണം ഒരു പാത്രത്തിലേക്ക് ശർക്കരയും വെള്ളവും ചേർത്ത് ശർക്കരപ്പാനി തയ്യാറാക്കുക ഇനി വറുത്തെടുത്ത ഐറ്റംസ് എല്ലാം നന്നായി പൊടിച്ചെടുത്ത് ഒരു ബൗളിൽ ചേർക്കുക ഇതിലേക്ക് ശർക്കരപ്പാനി ചൂടോടെ ഒഴിച്ച് മിക്സ് ചെയ്ത് ചെറിയ ബോളുകൾ ആക്കി മാറ്റാം.

    വിശദവിവരങ്ങൾക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jayamma’s Kitchen

  • ബ്രെഡ് ഫ്രൈഡ് ബോൾസ്

    ബ്രെഡ് ഫ്രൈഡ് ബോൾസ്

    ബ്രെഡ് ഉപയോഗിച്ച് എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു ഈവനിംഗ് സ്നാക്ക് തയ്യാറാക്കി എടുക്കാം

    തയ്യാറാക്കാനായി 6 സ്ലൈസ് ബ്രഡ് എടുത്ത് മിക്സി ജാറിൽ പൊട്ടിച്ചു ചേർക്കുക ഇതിനെ ഒന്ന് ഗ്രൈൻഡ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം ഒരു പാനിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർക്കാം പഞ്ചസാര നന്നായി അലിഞ്ഞ് വീണ്ടും നന്നായി തിളയ്ക്കുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കൊക്കോ പൗഡർ ചേർക്കാം നല്ലപോലെ യോജിപ്പിച്ചതിനുശേഷം കാൽ കപ്പ് പാല് കൂടി ചേർക്കാം ഈ മിക്സ് നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർക്കാം ഇതിന് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കണം ശേഷം പൊടിച്ചു വച്ചിരിക്കുന്ന ബ്രഡ് ഇതിലേക്ക് ചേർക്കാം വീണ്ടും യോജിപ്പിച്ചതിനു ശേഷം അല്പം നെയ്യ് കൂടി ചേർക്കണം എല്ലാം നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ചെറിയ ബോളുകൾ ആക്കി മാറ്റണം ഈ ബോളുകൾ ഡെസിക്കേറ്റർ കോക്കനട്ടിൽ കോർട്ട് ചെയ്തെടുത്താൽ നമ്മുടെ സൂപ്പർ സ്നാക്ക് റെഡി.

    വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World