Tag: erisseri

  • മത്തങ്ങ എരിശ്ശേരി

    മത്തങ്ങ എരിശ്ശേരി

    സദ്യയിൽ തയ്യാറാക്കുന്ന ഒരു വിഭവമാണ് മത്തങ്ങ എരിശ്ശേരി

    Ingredients

    വൻപയർ

    വെള്ളം

    മത്തങ്ങ

    തേങ്ങ

    പെരുംജീരകം കുരുമുളക് ചതച്ചത് മഞ്ഞൾപൊടി പച്ചമുളക്

    Preparation

    ആദ്യം കുതിർത്തെടുത്ത വൻപയർ കുക്കറിൽ വേവിച്ചെടുക്കാം ഇതിലേക്ക് മത്തൻ കഷ്ണങ്ങളും ചേർത്ത് ഒരു വിസിൽ കൂടി വേവിക്കുക തേങ്ങ പച്ചമുളക് കുരുമുളക് മഞ്ഞൾപ്പൊടി പെരുംജീരകം എന്നിവ അരച്ച് ഇതിലേക്ക് ചേർക്കാം നന്നായി തിളച്ച് ചെറുതായി കുറുവുമ്പോൾ തീ ഓഫ് ചെയ്യാം കടുക് ഉണക്കമുളക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Spilling Flavours

  • മത്തങ്ങ പയർ എരിശ്ശേരി

    മത്തങ്ങ പയർ എരിശ്ശേരി

    സദ്യയിൽ ഒഴിവാക്കാനാവാത്ത മറ്റൊരു വിഭവമാണ് മത്തങ്ങ പയർ എരിശ്ശേരി, ഈ കറി ഏറ്റവും രുചികരമായി തയ്യാറാക്കാനായി ചെയ്യാറുള്ളത് ഇങ്ങനെയാണ്

    Ingredients

    വൻപയർ

    മഞ്ഞൾപൊടി

    ഉപ്പ്

    വെള്ളം

    മുളകുപൊടി

    മത്തങ്ങ

    തേങ്ങ

    മഞ്ഞൾപൊടി

    വെളുത്തുള്ളി

    ചെറിയ ഉള്ളി

    ജീരകം

    കറിവേപ്പില

    വെള്ളം

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    തേങ്ങാ ചിരവിയത്

    ആദ്യം വൻപയർ കുതിർത്തെടുത്ത് കുക്കറിലേക്ക് ചേർക്കാം കൂടെ മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് വെള്ളം എന്നിവയും ചേർത്ത് നന്നായി വേവിച്ചെടുക്കുക നന്നായി വെന്ത പയറിലേക്ക് മത്തങ്ങ മീഡിയം വലിപ്പത്തിൽ കഷ്ണങ്ങളാക്കിയത് ചേർക്കാം കുക്കർ അടച്ച് ഒരു വിസിൽ വീണ്ടും വേവിക്കുക ഇനി ഇതിലേക്ക് തേങ്ങ വെളുത്തുള്ളി ചെറിയ ഉള്ളി ജീരകം കറിവേപ്പില എന്നിവ അരച്ചത് ചേർക്കാം ശേഷം നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് തേങ്ങാ ചിരവിയത് എന്നിവ നന്നായി വറുത്ത് ഇതിലേക്ക് ചേർക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • സദ്യ എരിശ്ശേരി,

    സദ്യ എരിശ്ശേരി,

    സദ്യയിലെ രുചികരമായ ഒരു കറിയാണ് എരിശ്ശേരി,മത്തങ്ങയും വൻപയറും ചേർത്ത് തയ്യാറാക്കുന്ന ഈ കറി സദ്യയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിലും തയ്യാറാക്കാം

    വൻപയർ -മുക്കാൽ കപ്പ്

    വെള്ളം -രണ്ട് കപ്പ്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    പച്ചമുളക്- 2

    മത്തങ്ങ

    തേങ്ങ -മുക്കാൽ കപ്പ്

    ചെറിയ ഉള്ളി 3

    വെളിച്ചെണ്ണ -ഒരു ടീസ്പൂൺ

    വെളുത്തുള്ളി -രണ്ട്

    പച്ചമുളക്

    മഞ്ഞൾപൊടി

    ഉപ്പ്

    കറിവേപ്പില

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    തേങ്ങ ചിരവിയത്

    ചെറിയ ഉള്ളി

    Preparation

    ആദ്യം വൻപയർ വേവിച്ചെടുക്കാം അതിനായി കുക്കറിലേക്ക് ചേർത്ത് കൊടുക്കുക കൂടെ മഞ്ഞൾപൊടി വെളിച്ചെണ്ണ പച്ചമുളക് ആവശ്യത്തിന് വെള്ളം എന്നിവയും ചേർക്കാം. നന്നായി വെന്ത പയറിലേക്ക് വലിയ കഷണങ്ങളായി മുറിച്ച മത്തങ്ങ ചേർത്ത് കൊടുക്കാം ശേഷം ഒന്നുകൂടി വേവിക്കാം, വെന്തുടയുന്ന വരെ വേവിക്കണം, തേങ്ങ മഞ്ഞൾപൊടി പച്ചമുളക് ചെറിയുള്ളി വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുത്ത് ഇതിലേക്ക് ചേർക്കാം, നല്ലതുപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കണം, അവസാനമായി കറിവേപ്പില ഉണക്കമുളക് കടുക് തേങ്ങ എന്നിവ താളിച്ചു ചേർക്കാം രുചികരമായ എരിശ്ശേരി തയ്യാർ.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം

    മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം

    ഇന്ന് നമുക്ക് മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം. ഓണത്തിന് നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എരിശ്ശേരി ..നമുക്ക് നോക്കാം എങ്ങിനെയാണ് എരിശ്ശേരി ഉണ്ടാക്കുക എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍ .
    മത്തങ്ങാ – അരക്കിലോ
    വന്‍ പയര്‍ – 100 ഗ്രാം
    തേങ്ങാ – ഒരെണ്ണം
    പച്ചമുളക് – അഞ്ചെണ്ണം
    കറിവേപ്പില – രണ്ടു തണ്ട്
    നല്ല ജീരകം – കാല്‍ ടിസ്പൂണ്‍
    ചുവന്നുള്ളി – രണ്ടെണ്ണം
    മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍
    മുളക് പൊടി – ഒരു ടിസ്പൂണ്‍
    വെളിച്ചെണ്ണ ആവശ്യത്തിനു
    ഉപ്പു – ആവശ്യത്തിനു

    വറുത്തിടാന്‍
    കടുക് – ഒരു ടിസ്പൂണ്‍
    വറ്റല്‍ മുളക് – അഞ്ചെണ്ണം
    കറിവേപ്പില – ഒരു തണ്ട്
    തേങ്ങ – രണ്ടു പിടി

    ആദ്യം തന്നെ മത്തങ്ങാ തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കി നുറുക്കി എടുക്കണം
    ഇനി പയര്‍ നന്നായി കഴുകി എടുത്തു ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിക്കുക …മുക്കാല്‍ വേവ് ആകുമ്പോള്‍ അതിലേയ്ക്ക് മത്തങ്ങാ ഇടുക ..കൂടെ മുളക് പൊടിയും , ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക ..വെള്ളം ആവശ്യമെങ്കില്‍ മാത്രം ഒഴിച്ചാല്‍ മതി മത്തങ്ങാ വെന്തു വരുമ്പോള്‍ വെള്ളം ഉണ്ടാകും ..

    ഇനി ഒരു തേങ്ങ ചിരകിയെടുക്കുക ..ഇതില്‍ നിന്നും രണ്ടു പിടി തേങ്ങ മാറ്റി വയ്ക്കണം ( വറുത്തിടാന്‍ ആവശ്യത്തിനാണ് ) എന്നിട്ട് ഈ തേങ്ങ ജീരകവും ,ഉള്ളിയും ,പച്ചമുളകും ചേര്‍ത്ത് അധികം വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക ..ഈ അരപ്പ് വേവിച്ച കറിയില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒന്ന് കൂടി വേവിക്കണം ഈ അരപ്പിന്റെ പച്ചമണം ഒന്ന് പോകുവാനും , വെള്ളം ഉണ്ടെങ്കില്‍ വറ്റാനും വേണ്ടി …അതിനു ശേഷം ഇറക്കി വയ്ക്കുക ( അടിയില്‍ പിടിക്കാതെ നോക്കണം )

    ഇനി ഒരു ചീനച്ചട്ടി വച്ചിട്ട് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് കടുക് ഇട്ടു പൊട്ടിക്കണം ..അതിനുശേഷം വറ്റല്‍ മുളക് മുറിച്ചിട്ട് മൂപ്പിക്കണം ..ഇനി ഇതിലേയ്ക്ക് തേങ്ങയും കറിവേപ്പിലയും ചേര്‍ത്ത് വറുക്കണം ..ഇനി ഇത് കരിയില്‍ ചേര്‍ത്ത് മൂടി വയ്ക്കണം
    മത്തങ്ങാ എരിശ്ശേരി റെഡി

    ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് ഇതു എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.