Tag: egg snack

  • മുട്ട ബ്രഡ് പലഹാരം

    മുട്ട ബ്രഡ് പലഹാരം

    ഒരേ ഒരു മുട്ട കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം തയ്യാറാക്കാം, വെറും രണ്ടു മിനിറ്റ് മതി ഇത് തയ്യാറാക്കാൻ ചായ തിളയ്ക്കുന്ന സമയം പോലും വേണ്ട…

    Ingredients

    മുട്ട ഒന്ന്

    വെളുത്തുള്ളി രണ്ട്

    മുളകുപൊടി ഒരു ടീസ്പൂൺ

    ഉപ്പ്

    ഓയിൽ -രണ്ട് ടീസ്പൂൺ

    വിനേഗർ -ഒരു ടീസ്പൂൺ

    സവാള- 1

    മല്ലിയില

    ക്യാപ്സിക്കം

    ക്യാബേജ്

    ബ്രഡ് -4

    മൈദ -രണ്ട് ടീസ്പൂൺ

    എണ്ണ

    Preparation

    മുട്ട വെളുത്തുള്ളി സൺഫ്ലവർ ഓയിൽ വിനാഗിരി ഉപ്പ് മുളകുപൊടി ഇവ മിക്സിയിൽ അടിച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അരിഞ്ഞുവെച്ച പച്ചക്കറികൾ ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്ത ശേഷം ബ്രെഡ് ചെറിയ കഷണങ്ങളായി മുറിച്ച് ചേർക്കാം മൈദ കൂടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക ഇനി കുറച്ചു കുറച്ചായി എടുത്ത് ഷേപ്പ് ചെയ്ത് ഫ്രൈ ചെയ്ത് എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simply Shamna

  • മുട്ട നിറച്ചത്

    മുട്ട നിറച്ചത്

    മുട്ട വെറുതെ പുഴുങ്ങി കഴിക്കാൻ ഇഷ്ടമില്ലെങ്കിൽ അതിനെ ഇതുപോലൊരു സ്നാക്കാക്കി കൊടുത്തു നോക്കൂ…കുട്ടികൾ തീർച്ചയായും കഴിക്കും…

    Ingredients

    മുട്ട- 3

    ചെറിയുള്ളി -4

    കറിവേപ്പില

    മല്ലിയില

    തേങ്ങ -രണ്ട് ടേബിൾ സ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    ചെറുനാരങ്ങ നീര് -അര ടീസ്പൂൺ

    ഉപ്പ്

    മുട്ട -1

    ബ്രെഡ് ക്രബ്സ്

    എണ്ണ

    Preparation

    മുട്ട പുഴുങ്ങിയെടുത്ത് രണ്ടായി മുറിക്കുക മഞ്ഞക്കരു ഇളക്കിയെടുത്ത് ഒരു ബൗളിലേക്ക് മാറ്റാം ചെറിയുള്ളി തേങ്ങ കുരുമുളകുപൊടി ഉപ്പ് മല്ലിയില ചെറുനാരങ്ങ നീര് എന്നിവ മിക്സിയിൽ ചേർത്ത് ചതച്ചെടുക്കുക മുട്ടയുടെ മഞ്ഞക്കരുവും ഇതും കൂടി നന്നായി മിക്സ് ചെയ്യണം ശേഷം മുട്ടയിലേക്ക് ഇത് നിറയ്ക്കാം ഒരു ബൗളിൽ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യുക ഫില്ല് ചെയ്തു വച്ചിരിക്കുന്ന മുട്ടയെടുത്ത് ഇതിൽ മുക്കുക ശേഷം ബ്രഡ് ക്രംസ് നന്നായി കോട്ട് ചെയ്യുക ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Amma&lathi’s world

  • മുട്ട അരിപ്പൊടി സ്നാക്ക്സ്

    മുട്ട അരിപ്പൊടി സ്നാക്ക്സ്

    മുട്ടയും അരിപ്പൊടിയും ചേർത്ത് തയ്യാറാക്കുന്ന എളുപ്പത്തിലുള്ള ഒരു നാലുമണി പലഹാരം… വീട്ടിലുള്ള ചേരുവകൾ മാത്രം മതി…

    Ingredients

    പുഴുങ്ങിയ മുട്ട- 2

    സവാള -ഒന്ന്

    ഇഞ്ചി

    പച്ച മുളക് – 2

    കറിവേപ്പില

    മല്ലിയില

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -1 ടീസ്പൂൺ

    ജീരകപ്പൊടി -ഒരു ടീസ്പൂൺ

    കായം -കാൽ ടീസ്പൂൺ

    അരിപ്പൊടി -ഒരു കപ്പ്

    എണ്ണ

    Preparation

    ആദ്യം ഒരു ബൗളിൽ മുട്ട രണ്ടുംഗ്രേറ്റ് ചെയ്ത് ചേർക്കുക, മറ്റൊരു ബൗളിൽ ഇഞ്ചി കറിവേപ്പില ഉപ്പ് മസാലപ്പൊടികൾ ഇവ ചേർത്ത് തിരുമ്മി എടുക്കുക ശേഷം അരിപ്പൊടിയും ചേർക്കുക അല്പം വെള്ളം ചേർത്ത് കുഴച്ച് സോഫ്റ്റ് മാവ് ആക്കുക, കുറച്ചു കയ്യിലെടുത്ത് ബോൾ ആക്കി ഉരുട്ടുക, കൈവെള്ളയിൽ വെച്ച് പരത്തി മുട്ട മിക്സ് വെച്ച് കൊടുക്കാം ഇനി മടക്കി കട്ലറ്റ് ഷേപ്പ് ആക്കുക എല്ലാം തയ്യാറാക്കിയതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nabraz Kitchen

  • എഗ്ഗ് കബാബ്

    എഗ്ഗ് കബാബ്

    മുട്ടയും ഉരുളക്കിഴങ്ങും ചേർത്ത് തയ്യാറാക്കിയ നല്ലൊരു ഈവനിങ് സ്റ്റാക്കിന്റെ റെസിപ്പി, എഗ്ഗ് കബാബ്, രുചികരമായ വിഭവം

    Ingredients

    പുഴുങ്ങിയ മുട്ട -രണ്ട്

    വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ

    ഇഞ്ചി

    വെളുത്തുള്ളി

    പച്ചമുളക്

    കറിവേപ്പില

    സവാള- 2

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    ഉരുള ക്കിഴങ്ങ് വേവിച്ചുടച്ചത് -മൂന്ന്

    മല്ലിയില

    മുട്ട- 2

    കോൺഫ്ലോർ -ഒന്നര ടേബിൾസ്പൂൺ

    ഉപ്പ്

    ബ്രഡ് ക്രംസ്

    എണ്ണ

    Preparation
    ആദ്യം ഉരുളക്കിഴങ്ങ് കുക്കറിൽ വേവിച്ചെടുത്ത് ഉടച്ചെടുത്ത് മാറ്റി വയ്ക്കുക ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ആദ്യം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കാം ശേഷം സവാളയും ഉപ്പും ചേർത്ത് വഴറ്റാം ഇനി മസാല പൊടികളാണ് ചേർക്കേണ്ടത് വിശേഷം പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യണം ഇനി വേവിച്ചുടച്ച് ഉരുളക്കിഴങ്ങ് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക നന്നായി യോജിച്ചു കഴിഞ്ഞാൽ മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം രണ്ടു മുട്ട പുഴുങ്ങിയെടുത്ത് ഒരെണ്ണം നാലായി മുറിച്ച് മാറ്റി വയ്ക്കുക ഒരു ബൗളിൽ കോൺഫ്ലോറും മുട്ടയും അടിച്ചത് എടുക്കാം ഉരുളക്കിഴങ്ങ് മിക്സിന്റെ ചൂട് പോകുമ്പോൾ കയ്യിലെടുത്ത് കൈവള്ളിയിൽ വച്ച് പരത്തി നടുവിലായി മുട്ട വയ്ക്കുക ഇനി പതിയെ പൊതിഞ്ഞ് സിലിണ്ടർ ഷേപ്പിൽ ആക്കി മുട്ട മിക്സിൽ മുക്കണം ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്തെടുക്കാം ഇങ്ങനെ ചെയ്തെടുത്ത കബാബുകളെ എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കണം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cook with shafee

  • മുട്ട പലഹാരം

    മുട്ട പലഹാരം

    മുട്ട, സവാള എന്നിവ ഉപയോഗിച്ച് ഒരു വെറൈറ്റി നാലുമണി പലഹാരം, ഒരെണ്ണം കഴിച്ചാൽ വയറു നിറയും..

    ഒരു ബൗളിലേക്ക് സവാള നൈസായി അറിഞ്ഞത് ചേർക്കുക കൂടെ ക്യാബേജും മുളകുപൊടി പച്ചമുളക് ഉപ്പ് കായപ്പൊടി കറിവേപ്പില എന്നിവയും കൂടി ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക ഇതിലേക്ക് കടലമാവ് ചേർത്തു കൊടുത്ത് വീണ്ടും നന്നായി യോജിപ്പിക്കാം രണ്ട് ടീസ്പൂൺ അരിപ്പൊടി കൂടി ചേർത്ത് വീണ്ടും യോജിപ്പിക്കാം ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം ശേഷം ഒട്ടുന്ന പരിവത്തിലുള്ള ഒരു മിക്സ് തയ്യാറാക്കുക പുഴുങ്ങിയ മുട്ടയെടുത്ത് രണ്ടായി മുറിച്ച ശേഷം ഒരു കഷണം കയ്യിലെടുക്കാം, അതിനെ തയ്യാറാക്കി വെച്ച സവാള മിക്സ് ഉപയോഗിച്ച് നന്നായി കവർ ചെയ്യുക ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Devoos Cooking

  • മുട്ട പലഹാരം

    മുട്ട പലഹാരം

    നാലുമണി ചായക്കൊപ്പം വയറുനിറയെ കഴിക്കാനായി ഇതാ കിടിലൻ ഒരു പലഹാരം

    INGREDIENTS

    മുട്ട -3

    സവാള -ഒന്ന്

    തക്കാളി -ഒന്ന്

    പച്ചമുളക് -2

    ക്യാരറ്റ് -രണ്ട് ടേബിൾ സ്പൂൺ

    ക്യാപ്സിക്കം -രണ്ട് ടേബിൾ സ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ

    മല്ലിയില

    മുളക് ചതച്ചത് -അര ടീസ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    ഗരം മസാല -അര ടീസ്പൂൺ

    ബ്രഡ് ക്രംസ്

    മൈദ -1/4 കപ്പ്

    കോൺഫ്ലോർ -1/8 കപ്പ്

    വെള്ളം

    PREPARATION

    ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കാം അരിഞ്ഞു വച്ചിരിക്കുന്ന വെജിറ്റബിൾസും ഉപ്പ് മഞ്ഞൾപൊടിയും മുളക് ചതച്ചത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മല്ലിയില കുരുമുളകുപൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനിയൊരു പാനിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടായതിനു ശേഷം മുട്ട മുഴുവനായി ഒഴിച്ചു കൊടുക്കാം, ചെറിയ തീയിൽ ഒരു സൈഡ് വെന്തതിനു ശേഷം സൈഡ് മടക്കി rectangle ഷേപ്പ് ആക്കുക, ഇനി തിരിച്ചിട്ട് മറുവശവും വേവിക്കാം, ഇതിനൊരു പ്ലേറ്റിലേക്ക് മാറ്റിയതിനുശേഷം നീളത്തിൽ മുറിച്ചെടുക്കാം ഒരു ബൗളിൽ മൈദ കോൺഫ്ലോർ വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു ബാറ്റർ തയ്യാറാക്കുക, കട്ട് ചെയ്തു വച്ചിരിക്കുന്ന മുട്ട ഇതിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്തെടുക്കുക, ഇനി നന്നായി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi

  • ചിക്കൻ, മുട്ട സ്നാക്ക്സ്

    ചിക്കൻ, മുട്ട സ്നാക്ക്സ്

    ചിക്കനും മുട്ടയും ചേർത്ത് ആവിയിൽ വേവിച്ചെടുത്ത നല്ല എരിവുള്ള പലഹാരം, ഏതു നേരത്തും കഴിക്കാനായി തയ്യാറാക്കാം..

    INGREDIENTS

    മുട്ട -5

    സവാള -ഒന്ന്

    പച്ചമുളക് -രണ്ട്

    ക്യാപ്സിക്കം -അര

    തക്കാളി- 1

    മല്ലിയില

    ഉപ്പ്

    കറിവേപ്പില

    ഇഞ്ചി

    മൈദ -മൂന്ന് ടേബിൾ സ്പൂൺ

    വേവിച്ചടച്ചെടുത്ത ചിക്കൻ

    ഗരം മസാല പൊടി

    മുളകുപൊടി

    ഉപ്പ്

    മഞ്ഞൾപൊടി

    കുരുമുളകുപൊടി -അര ടീസ്പൂൺ

    PREPARATION

    ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കുക ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഉപ്പ് മല്ലിയില കറിവേപ്പില മൈദ എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കണം, ഇഡ്ഡലി ചെമ്പില്‍ വെള്ളം തിളപ്പിച്ചതിനുശേഷം തയ്യാറാക്കിയ മിക്സ് ഇഡ്ഡലിത്തട്ടിലേക്ക് കോരി ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക, ഒരു ബൗളിൽ മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ഉപ്പ് എന്നിവ വെള്ളത്തിൽ മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക ഇനി ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം മുളക് മിക്സൽപം ചേർക്കാം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന സ്നാക്സ് ഓരോന്നായി ചേർത്ത് മസാല പുരട്ടി എടുക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Seena’s Food Diaries