Tag: egg roast

  • നൂഡിൽസ് പുട്ടും മുട്ടക്കറിയും

    നൂഡിൽസ് പുട്ടും മുട്ടക്കറിയും

    ഈ മുട്ട റോസ്റ്റിന്റെ കൂടെ കഴിക്കാനായി തയ്യാറാക്കിയിരിക്കുന്നത് കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും, ഈ ഐഡിയ നിങ്ങൾ ചെയ്യാറുണ്ടോ

    നൂഡിൽസ് പുട്ടും മുട്ടക്കറിയും

    ആദ്യം മുട്ടക്കറി തയ്യാറാക്കാം, സവാള വഴറ്റിയതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടി ചിക്കൻ മസാല പൊടി എന്നിവ കുറച്ചു കുറച്ചായി ചേർക്കുക വീണ്ടും വഴറ്റിയതിനുശേഷം തക്കാളി ജ്യൂസ് ചേർക്കുക, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് മുട്ട ചേർത്ത് മിക്സ് ചെയ്യുക മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം

    ഇനി പുട്ട് തയ്യാറാക്കാം

    ഇടിയപ്പം തയ്യാറാക്കുന്നത് പോലെ അരിപ്പൊടിയിലേക്ക് തിളച്ച വെള്ളമൊഴിച്ച് കുഴയ്ക്കുക ഒരു പരന്ന പാത്രത്തിൽ നന്നായി പൊടിയിട്ട് കൊടുക്കുക ശേഷം വട്ടത്തിൽ ഇടിയപ്പ അച്ചിൽ നിന്നും പിഴിഞ്ഞു കൊടുക്കാം ,മുകളിൽ വീണ്ടും പൊടിയിടണം ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്ത് പുട്ട് കണയിലേക്ക് വെച്ച് കൊടുക്കുക , ഇനി നന്നായി ആവി കേറ്റി എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with jumus kitchen

  • മുട്ട റോസ്റ്റ്

    മുട്ട റോസ്റ്റ്

    പ്രഷർ കുക്കറിൽ നല്ല തിക്ക് ഗ്രേവിയോട് കൂടി മുട്ട റോസ്റ്റ് തയ്യാറാക്കി എടുക്കാം, ഇറച്ചിക്കറിയേക്കാൾ രുചിയിൽ,

    Ingredients

    വെളിച്ചെണ്ണ

    കടുക് -ഒരു ടീസ്പൂൺ

    വെളുത്തുള്ളി -8

    ഇഞ്ചി -ഒരു കഷണം

    പച്ച മുളക് -3

    സവാള നാല്

    ഉപ്പ്

    മഞ്ഞൾപൊടി -1/4 ടീസ്പൂൺ

    മുളകുപൊടി -രണ്ട് ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    ഗരം മസാല പൊടി -ഒരു ടീസ്പൂൺ

    തക്കാളി -ഒന്ന്

    ചൂട് വെള്ളം

    മല്ലിയില

    കറിവേപ്പില

    Preparation

    ആദ്യം കുക്കർ അടുപ്പിൽ വച്ച് ചൂടാക്കുക, ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കണം ശേഷം കടുക് ചേർത്ത് പൊട്ടിക്കണം, അടുത്തതായി ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റാം, ഇത് വളർന്നു കഴിഞ്ഞാൽ സവാള ചേർക്കാം, ഉപ്പു കൂടി ചേർത്ത് സവാള നന്നായി വഴറ്റണം, ഇനി മസാല പൊടികളാണ് ചേർക്കേണ്ടത്, പച്ചമണം മാറുന്നതുവരെ ചെയ്തതിനുശേഷം തക്കാളി ചേർത്ത് കൊടുക്കാം, തക്കാളി ഒന്ന് സോഫ്റ്റ് ആകുമ്പോൾ തിളച്ച വെള്ളം ഒഴിക്കണം, ഇനി കുക്കർ മൂടിവെച്ച് രണ്ട് വിസിൽ വേവിക്കാം, കുക്കർ തുറന്നതിനു ശേഷം പുഴുങ്ങി മുട്ട ഇതിലേക്ക് ചേർക്കണം ശേഷം കറി തിളപ്പിക്കണം, മസാല നന്നായി മുട്ടയിൽ പിടിക്കുമ്പോൾ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Kitchen World

  • നല്ല thick ഗ്രേവിയുള്ള ടേസ്റ്റി മുട്ട റോസ്റ്റ്

    നല്ല thick ഗ്രേവിയുള്ള ടേസ്റ്റി മുട്ട റോസ്റ്റ്

    നല്ല thick ഗ്രേവിയുള്ള ടേസ്റ്റി മുട്ട റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ ഒന്ന് മുട്ട റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.

  • വളരെ എളുപ്പത്തിൽ ഒരു നാടൻ മുട്ട റോസ്റ്റ്

    വളരെ എളുപ്പത്തിൽ ഒരു നാടൻ മുട്ട റോസ്റ്റ്

    വളരെ എളുപ്പത്തിൽ ഒരു നാടൻ മുട്ട റോസ്റ്റ് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുട്ട ഇല്ലാതെ മയോന്നൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ash kitchen ചാനല്‍ Subscribe ചെയ്യൂ.

  • എഗ്ഗ് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    എഗ്ഗ് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍..മുട്ട -ആറെണ്ണം, സവാള- നാലെണ്ണം , തക്കാളി – മൂന്നെണ്ണം, വെളുത്തുള്ളി – ആറെണ്ണം , ഇഞ്ചി – വലിയ കഷണം ,മഞ്ഞള്‍പൊടി, മുളക് പൊടി , മല്ലിപൊടി, ഗരം മസാല പൊടി , കുരുമുളക് പൊടി, പച്ചമുളക്, വേപ്പില , സവാള തക്കാളി എല്ലാം നന്നായി വഴറ്റി എടുക്കണം ..ശേഷം പൊടികള്‍ എല്ലാം ചേര്‍ത്ത് മൂപ്പിക്കണം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • മുട്ട റോസ്റ്റ്

    മുട്ട റോസ്റ്റ്

    മുട്ട റോസ്റ്റ് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍:

    1. മുട്ട- 5

    2. സവാള- 3 എണ്ണം

    3. പച്ചമുളക് – 2 എണ്ണം

    4. വെളുത്തുള്ളി – 2 അല്ലി

    5. മുളകുപൊടി – 1ടി.സ്പൂണ്‍

    6. മല്ലിപൊടി – 1 ടി.സ്പൂണ്‍

    7. മഞ്ഞള്‍പൊടി – അര ടി.സ്പൂണ്‍

    8. ചിക്കന്‍ മസാല – അര ടി.സ്പൂണ്‍

    9. ഉപ്പു, കറിവേപ്പില – ആവശ്യത്തിനു

    10. കടുക് – ആവശ്യത്തിന്

    11. എണ്ണ – ആവശ്യത്തിന്

    12 – കുരുമുളക് പൊടി – ആവശ്യത്തിന്

    തയാറാക്കുന്ന വിധം:

    മുട്ട പുഴുങ്ങി തോടുകളഞ്ഞു വെയ്ക്കുക. സവാള കുറുകെ മുറിച്ചു ചെറുതായി അരിയുക. പച്ചമുളക്, വെളുത്തുള്ളി എന്നിവ നീളത്തില്‍ അരിയുക.പെരുംജീരകം അല്ലെങ്കില്‍ ഗരം മസാലപൊടി തയ്യാറാക്കുക.

    ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് വറുക്കുക.അതിലേക്കു 2-4 വരെയുള്ള ചേരുവകള്‍ ഇട്ടു വഴറ്റുക. ഉള്ളി വഴന്നു തുടങ്ങുമ്പോള്‍ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഉപ്പു എന്നിവകൂടി ചേര്‍ത്ത് വഴറ്റുക. ഉള്ളി വഴന്നു കഴിയുമ്പോള്‍ വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ മസാല ചേര്‍ക്കുക. മുട്ടകൂടി ചേര്‍ത്തിളക്കി ചെറുതീയില്‍ 2 മിനിറ്റ് വെക്കുക അല്‍പ്പം കുരുമുളക് പൊടി ചേര്‍ത്ത് ഇളക്കുക വെള്ളം വറ്റിച്ച് അടുപ്പില്‍നിന്നു ഇറക്കിവെയ്ക്കുക.

    മുട്ട റോസ്റ്റ് റെഡി..

    ഇടിയപ്പവും മുട്ട റോസ്റ്റും ഒരു അസാധ്യ കോമ്പിനേഷന്‍ തന്നെയാണ്. എന്നാലും അപ്പത്തിനും, ചപ്പാത്തിക്കും, പത്തിരിക്കും, പുട്ടിനും ഒക്കെ നല്ലതാണ് കേട്ടോ. ചാറു കുറവാണെങ്കില്‍ എന്താ, അടിപൊളി സ്വാദ്‌ അല്ലെ? താറാവ് മുട്ട ആണെങ്കില്‍ കൂടുതല്‍ നല്ലത്. ഇനി കാട മുട്ട ഉപയോഗിച്ചും ഇത് തയാറാക്കാം.