Tag: easy evening snack

  • ഇഡ്ഡലി വട

    ഇഡ്ഡലി വട

    രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയ ഇഡ്ഡലി ബാക്കിയായാൽ നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ലൊരു മൊരിയൻ പലഹാരം തയ്യാറാക്കാം…

    Ingredients

    ഇഡലി -6

    അരിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ

    റവ -ഒരു ടീസ്പൂൺ

    ഉപ്പ്

    ചെറിയ ഉള്ളി -ആറ്

    സവാള -ഒന്ന്

    കറിവേപ്പില

    പച്ചമുളക്

    ഇഞ്ചി

    കുരുമുളക്

    മുളക് ചതച്ചത് -ഒരു ടീസ്പൂൺ

    മല്ലിയില

    എണ്ണ

    Preparation

    ആദ്യം ഇഡ്ഡലി ഒരു ബൗളിൽ എടുത്ത് കൈകൊണ്ട് ഉടച്ച് എടുക്കുക ഇതിലേക്ക് അരിപ്പൊടി ഉപ്പ് അരിഞ്ഞുവെച്ച ചേരുവകൾ റവ മുളക് ചതച്ചത് ഇവയെല്ലാം ചേർത്ത് നന്നായി കുഴച്ച് മീഡിയം കട്ടിയുള്ള ഒരു മാവാക്കി മാറ്റുക, ഇനി കുറച്ചു കുറച്ചായി എടുത്ത് വട ഷേപ്പ് ആക്കി എടുക്കാം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്ത് ഇത് നന്നായി ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Priya’s Cooking World

  • റവ കലത്തപ്പം

    റവ കലത്തപ്പം

    റവ ഉപയോഗിച്ച് നല്ലൊരു നാലുമണി പലഹാരം തയ്യാറാക്കാം ശർക്കരയും തേങ്ങയും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവം നല്ലൊരു നാടൻ ടേസ്റ്റാണ്…

    റവ -ഒരു കപ്പ്

    ശർക്കര -1 കപ്പ്‌

    തേങ്ങാക്കൊത്ത് -മൂന്ന് ടേബിൾസ്പൂൺ

    തേങ്ങ -നാല് ടേബിൾ സ്പൂൺ

    ചോറ് -നാല് ടേബിൾ സ്പൂൺ

    ജീരകപ്പൊടി കാൽ ടീസ്പൂൺ

    ഏലക്കായ -നാലെണ്ണം

    വെള്ളം -ഒരു കപ്പ്

    ചെറിയുള്ളി അരിഞ്ഞത് -രണ്ട് ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ

    ഉപ്പ് -ഒരു പിഞ്ച്

    PREPARATION

    ഒരു മിക്സി ജാറിലേക്ക് റവ തേങ്ങ ചോറ് വെള്ളം ജീരകം ഏലക്കായ ഇവ ചേർത്തുകൊടുത്ത നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ശർക്കര ഉരുക്കി എടുത്തത് ഒഴിക്കാം ഇനി തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും വെളിച്ചെണ്ണയിൽ നന്നായി വറുത്തെടുത്ത് ഇതിലേക്ക് ചേർക്കാം നന്നായി മിക്സ് ചെയ്തു കൊടുക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു ചുറ്റിച്ചതിനു ശേഷം മാവൊഴിക്കാം ഒരു പാത്രം കൊണ്ട് ചീനച്ചട്ടി മൂടിയതിനു ശേഷം ഒരു മിനിറ്റ് വേവിക്കുക.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • ബ്രെഡ് പഴം സ്നാക്ക്

    ബ്രെഡ് പഴം സ്നാക്ക്

    പഴവും ,ബ്ലൂബെറിയും, ബ്രഡും കൂടി ചേർത്താൽ ഒരു അടിപൊളി പലഹാരം ആയി, നിങ്ങൾ ഇതുവരെ കാണാത്ത റെസിപ്പി..

    Ingredients

    ബ്ലൂബെറി -200 ഗ്രാം

    പഞ്ചസാര കാൽകപ്പ്

    വെള്ളം കാൽ കപ്പ്

    പാൽ കാൽ കപ്പ്

    ഏലക്കായ പൊടി അര ടീസ്പൂൺ

    നെയ്യ് ഒരു ടീസ്പൂൺ

    പാല് ഒരു കപ്പ്

    പഞ്ചസാര ഒന്നര ടീസ്പൂൺ

    ഗോതമ്പുപൊടി അരക്കപ്പ്

    ബ്രഡ്

    ബട്ടർ

    PREPARATION

    ആദ്യം ബ്ലൂബെറിയും പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം ഒരു മിക്സിയുടെ ജാറിലേക്ക് പഴം പാൽ പഞ്ചസാര നെയ്യ് ഏലക്കായ പൊടിച്ചത് ഗോതമ്പുപൊടി എന്നിവ ചേർത്ത് നന്നായി അടിച്ച് ഒരു ബാറ്റർ ആക്കുക ഇതിനെ ഒരു പരന്ന ബൗളിലേക്ക് ഒഴിച്ച് കൊടുക്കാം ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനുശേഷം ഇതിലേക്ക് ബ്ലൂബെറി പേസ്റ്റ് തേച്ചുപിടിപ്പിക്കുക മുകളിലായി മറ്റൊരു ബ്രഡ് വെച്ചതിനുശേഷം ഇതിനെ ബാറ്ററിൽ മുക്കി എടുക്കാം, ഒരു പാനിലേക്ക് ബട്ടർ ഇട്ട് മെൽറ്റ് ചെയ്തതിനുശേഷം അതിലേക്ക് ബ്രഡ് വെച്ച് കൊടുക്കാം ശേഷം എല്ലാ വശവും നന്നായി ഫ്രൈ ചെയ്തെടുക്കുക

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കായ് കൃത

    കായ് കൃത

    നേന്ത്രപ്പഴം കൊണ്ട് നാലുമണി ചായക്കൊപ്പം കഴിക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു നാലുമണി പലഹാരം, കുട്ടികൾക്ക് സ്കൂളിൽ നിന്ന് വരുമ്പോൾ കഴിക്കാൻ കൊടുക്കാൻ പറ്റിയതാണ് ഇത്

    INGREDIENTS

    നെയ്യ് മൂന്ന് ടേബിൾസ്പൂൺ

    നേന്ത്രപ്പഴം നാല്

    മുട്ട മൂന്ന്

    പഞ്ചസാര രണ്ട് ടേബിൾസ്പൂൺ

    ഏലക്കായ പൊടിച്ചത്

    തേങ്ങ ഒരു കപ്പ്

    PREPARATION

    ഒരു പാൻ അടുപ്പിൽ വെച്ച് നീ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ച നേന്ത്രപ്പഴം ചേർക്കാം നേന്ത്രപ്പഴം നെയ്യിൽ നന്നായി വാട്ടണം മറ്റൊരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ മുട്ടയും പഞ്ചസാരയും മിക്സ് ചെയ്തത് ഒഴിച്ചു കൊടുക്കാം ഇത് നന്നായി മിക്സ് ചെയ്ത് സ്ക്രാംബിൾ ചെയ്ത് എടുക്കണം ഇതിനെ പഴത്തിലേക്ക് ചേർക്കാം കൂടെ തേങ്ങ ചിരവിയതും ഏലക്കായ പൊടിയും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക രുചികരമായ കായകൃത റെഡി.

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen