Tag: chicken thoran

  • ചിക്കൻ തോരൻ

    ചിക്കൻ തോരൻ

    ചോറിനൊപ്പം കഴിക്കാനായി ചിക്കൻ ഉപയോഗിച്ച് നല്ലൊരു തോരൻ തയ്യാറാക്കിയാലോ.. തേങ്ങയൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്…

    Ingredients

    ചിക്കൻ- 300 ഗ്രാം

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    ഉപ്പ്

    തേങ്ങ -അരക്കപ്പ്

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    വെളിച്ചെണ്ണ

    കടുക്

    പെരിഞ്ചീരകം

    സവാള ഒന്ന്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    പച്ചമുളക് -രണ്ട്

    കറിവേപ്പില

    ഉപ്പ്

    Preparation

    ആദ്യം ചിക്കനിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല പൊടി ഉപ്പ് കുരുമുളകുപൊടി ഇവ ചേർത്ത് മിക്സ് ചെയ്ത ശേഷം കുക്കറിൽ വേവിച്ചെടുക്കുക വേവിച്ചെടുത്ത ചിക്കൻ ചെറുതായി മുറിച്ചെടുക്കാം ഇനി തേങ്ങയിലേക്ക് മഞ്ഞൾപൊടി മുളകുപൊടി മസാലപ്പൊടി ഇവ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഒരു മൺകലം അടുപ്പിൽ വച് എണ്ണ ഒഴിച്ച് ചൂടാക്കാം, കടുക് ചേർത്ത് പൊട്ടുമ്പോൾ പെരുംജീരകം ചേർക്കുക ശേഷം സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം നന്നായി വഴന്നു കഴിഞ്ഞാൽ ചിക്കൻ ചേർക്കാം ചിക്കനും മിക്സ് ചെയ്തു കഴിഞ്ഞാൽ ഇതിലേക്ക് തേങ്ങാ മിക്സ് ചേർക്കാം പച്ചമണം മാറുന്നത് വരെ നല്ലപോലെ യോജിപ്പിച്ചതിനുശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MagicPot Media

  • ചിക്കൻ തോരൻ

    ചിക്കൻ തോരൻ

    ചിക്കൻ കൊണ്ടിതാ രുചികരമായ ഒരു തോരൻ, ചിക്കൻ വാങ്ങുമ്പോൾ സാധാരണ എപ്പോഴും കറിയല്ലേ ഉണ്ടാക്കാറ്, ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ

    Ingredients

    ചിക്കൻ -അരക്കിലോ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    തേങ്ങ -മുക്കാൽ കപ്പ്

    പേരുഞ്ജീരകം പൊടി- അര ടീസ്പൂൺ

    കാശ്മീരി മുളകുപൊടി -ഒന്നര ടീസ്പൂൺ

    കറവപ്പട്ട

    ഗ്രാമ്പൂ

    ഏലക്ക

    വെളിച്ചെണ്ണ

    ഉലുവ

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    പച്ചമുളക് -2

    ചെറിയ ഉള്ളി -20

    കുരുമുളക് പൊടി

    കറിവേപ്പില

    Preparation

    ആദ്യം ചിക്കൻ മഞ്ഞൾപ്പൊടി ഉപ്പ് വെള്ളം ഇവ ചേർത്ത് വേവിച്ചെടുക്കുക ശേഷം ഒന്ന് ക്രഷ് ചെയ്ത് എടുക്കാം, തേങ്ങയിലേക്ക് ജീരകപ്പൊടിയും മുളകുപൊടിയും ചേർത്ത് ചതച്ചു മാറ്റിവയ്ക്കാം, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം ഉലുവ ചേർക്കാം ഉലുവ പൊട്ടി തുടങ്ങുമ്പോൾ എടുത്തു വച്ചിരിക്കുന്ന മസാലകളും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ചേർത്ത് ഒന്നുകൂടി വഴറ്റം,അടുത്തതായി ചെറിയഉള്ളി ചേർക്കാം, നന്നായി വഴന്നു വന്നാൽ ഉപ്പ് കറിവേപ്പില ഇവ ചേർക്കാം അടുത്തതായി എടുത്തു വച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുക്കുക എല്ലാം നന്നായി യോജിച്ചു വന്നാൽ, കുരുമുളകുപൊടി ചേർത്ത് മിക്സ് ചെയ്യുക അടുത്തതായി അരച്ച് വെച്ചിരിക്കുന്ന തേങ്ങ കൂടി ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് ചെറിയ തീയിൽ അഞ്ചു മിനിറ്റ് വേവിച്ചാൽ തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food House By Vijin

  • ചിക്കൻ തോരൻ

    ചിക്കൻ തോരൻ

    രുചികരമായ ചിക്കൻ തോരൻ തേങ്ങാ ചിരവി ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ചോറിനൊപ്പവും കപ്പ ചപ്പാത്തി ഇവയ്ക്കൊപ്പം ഒക്കെ കഴിക്കാൻ സൂപ്പർ ടേസ്റ്റ് ആണ്

    Ingredients

    ചിക്കൻ -അരക്കിലോ

    തേങ്ങ -ഒന്നേകാൽ കപ്പ്

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    ഉണക്കമുളക്- 4

    തേങ്ങക്കൊത്ത് -രണ്ട് ടേബിൾ സ്പൂൺ

    ചെറിയുള്ളി -100 ഗ്രാം

    വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ

    ഇഞ്ചി -ഒരു ടേബിൾ സ്പൂൺ

    കറിവേപ്പില

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    മുളകുപൊടി -രണ്ട് ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    പച്ചമുളക് രണ്ട്

    സവാള രണ്ട്

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    പെരുംജീരകം പൊടിച്ചത് -അര ടീസ്പൂൺ

    കറിവേപ്പില

    വെളിച്ചെണ്ണ

    ഉപ്പ്

    Preparation

    ആദ്യം തേങ്ങയിലേക്ക് മുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകിട്ട് പൊട്ടിക്കാം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക, അടുത്തത് തേങ്ങാ ക്കൊത്ത ചേർക്കാം,ഇനി ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചെറിയ ഉള്ളി ചതച്ചതും ചേർക്കാം ഇത് ചെറുതായി ബ്രൗൺ നിറമാകുന്നത് വരെ വഴറ്റണം ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി കുരുമുളകുപൊടി ഗരം മസാല പൊടി ഇവ ചേർക്കാം ചെറിയ തീയിൽ വച്ച് പച്ചമണം മാറുന്നതുവരെ വഴറ്റിയതിനുശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്തു കൊടുക്കാം ഒപ്പം തന്നെ ചെറുതായി അരിഞ്ഞ സവാളയും ആവശ്യത്തിന് ഉപ്പും ചേർക്കാം ചിക്കൻ വെന്തു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങ ചേർക്കാം, കുറച്ചുനേരം അടച്ചു വച്ചതിനുശേഷം നല്ലതുപോലെ യോജിപ്പിക്കുക അവസാനമായി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, നന്നായി യോജിപ്പിച്ചതിനുശേഷം ചൂടോടെ വിളമ്പാം.

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Recipes

  • കറികളിലെ ചിക്കൻ ബാക്കി വന്നോ എങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കു

    കറികളിലെ ചിക്കൻ ബാക്കി വന്നോ എങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കു

    നാടൻ രുചിയിൽ ചിക്കൻ തോരൻ (Kerala style chicken thoran) ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി e tasty ചാനല്‍ Subscribe ചെയ്യൂ.

  • ഇങ്ങനെ ആണ് നല്ല നാടൻ ചിക്കൻ തോരൻ തയ്യാറാക്കേണ്ടത്

    ഇങ്ങനെ ആണ് നല്ല നാടൻ ചിക്കൻ തോരൻ തയ്യാറാക്കേണ്ടത്

    നല്ല നാടൻ ചിക്കൻ തോരൻ ( Kerala Style Chicken Thoran) ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നാടൻ ചിക്കൻ തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • ചിക്കന്‍ തോരന്‍ ഉണ്ടാക്കാം

    ചിക്കന്‍ തോരന്‍ ഉണ്ടാക്കാം

    ഒരു നാടന്‍ വിഭവമായ ചിക്കന്‍ തോരന്‍ തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍: എല്ലില്ലാതെ ചെറുതായി നുറുക്കിയ ചിക്കന്‍ 1 കിലോ, സവാള നീളത്തില്‍ അരിഞ്ഞത് 1, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചെടുത്തത് രണ്ടര ടേബിള്‍സ്പൂണ്‍, തേങ്ങ തിരുമ്മിയത്‌ 1 കപ്പ്, ചിക്കന്‍ മസാല 2 ടീസ്പൂണ്‍, മുളകുപൊടി 1 ടീസ്പൂണ്‍, കുരുമുളക്പൊടി 1 ടീസ്പൂണ്‍, മഞ്ഞള്‍പൊടി അര ടീസ്പൂണ്‍, കടുക് അര ടീസ്പൂണ്‍, ഉണക്കമുളക് 5 എണ്ണം, കറിവേപ്പില 3 തണ്ട്, വെളിച്ചെണ്ണ 3 ടേബിള്‍സ്പൂണ്‍, ഉപ്പ് ആവശ്യത്തിന്. ഇത്രയുമാണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. Courtesy: Pachakalokam