Tag: chicken biriyani

  • എണ്ണ ചേർക്കാതെ ബിരിയാണി

    എണ്ണ ചേർക്കാതെ ബിരിയാണി

    ഒരു തുള്ളി എണ്ണയോ ചേർക്കാതെ രുചികരമായിത്തന്നെ ബിരിയാണി തയ്യാറാക്കാൻ പറ്റും, നിങ്ങൾക്ക് കാണണോ

    Ingredients

    മസാല തയ്യാറാക്കാൻ

    സവാള -4

    തക്കാളി- മൂന്ന്

    വെളുത്തുള്ളി -രണ്ട്

    ഇഞ്ചി

    പച്ചമുളക് -17

    ഗരം മസാല -1 1/2 ടീസ്പൂൺ

    ചിക്കൻ മസാല -1 1/2 ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    തൈര് -അരക്കപ്പ്

    ചെറുനാരങ്ങ നീര്

    ഉപ്പ്

    മല്ലിയില

    പുതിനയില

    ചോറ് തയ്യാറാക്കാൻ

    ജീരകശാല അരി -നാല് കപ്പ്

    വെള്ളം -8 കപ്പ്

    ഉപ്പ്

    ചെറുനാരങ്ങ നീര്

    ഏലക്ക

    കറുവപ്പട്ട

    ഗ്രാമ്പു

    Preparation

    ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചെറിയ ഉള്ളി മല്ലിയില പുതിനയില ഇവ മിക്സിയിൽ ചതച്ചെടുക്കുക ശേഷം ചിക്കനിലേക്ക് ചേർക്കാം കൂടെ തൈര് ഉപ്പ് സവാള മസാല പൊടികൾ ഇവയും ചേർത്ത് മിക്സ് ചെയ്ത് കുക്കറിൽ ഒരു വിസിൽ വേവിക്കുക ഒരു വലിയ പാത്രത്തിൽ അരി വേവിച്ചെടുക്കാം മസാലകൾ ചേർത്ത് വേവിക്കണം ശേഷം കുക്കറിലേക്ക് ചോറ് ഇട്ടുകൊടുത്ത് ചെറിയ തീയിൽ ദം ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ANAS_MONU_VLOG

  • ഹൈദരാബാദി ചിക്കൻ ബിരിയാണി

    ഹൈദരാബാദി ചിക്കൻ ബിരിയാണി

    ഒരിക്കലെങ്കിലും കഴിച്ചിരിക്കണം ഈ ഹൈദരാബാദി ചിക്കൻ ബിരിയാണി, കിടിലൻ രുചി തന്നെ ആണ് കേട്ടോ, തയ്യാറാക്കാൻ വളരെ എളുപ്പം ആണ്…

    Ingredients

    സവാള- 4

    മല്ലിയില

    പുതിനയില -മുക്കാൽ കപ്പ്

    ചിക്കൻ -2 കിലോ

    ഇഞ്ചി

    വെളുത്തുള്ളി -പന്ത്രണ്ട്

    പച്ചമുളക് 8

    എണ്ണ

    മഞ്ഞൾപൊടി

    മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ

    ഗരം മസാല -ഒരു ടീസ്പൂൺ

    തൈര് -അരക്കപ്പ്

    നെയ്യ്- ഒന്നര ടേബിൾ സ്പൂൺ

    ഏലയ്ക്കാപ്പൊടി -കാൽ ടീസ്പൂൺ

    നാരങ്ങാനീര് -പകുതി

    മസാലകൾ

    അരി -6 കപ്പ്

    ഉപ്പ്

    സൺഫ്ലവർ ഓയിൽ -ഒരു ടേബിൾ സ്പൂൺ

    കശുവണ്ടി

    മുന്തിരി

    ഫുഡ്‌ കളർ

    Preparation

    ആദ്യം സവാളയും കശുവണ്ടി മുന്തിരി ഇവയും ഫ്രൈ ചെയ്തു മാറ്റിവയ്ക്കാം, ഇനി ചിക്കൻ മാരിനേറ്റ് ചെയ്യണം. അതിനായി ചിക്കനിലേക്ക് ഉപ്പ് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി മസാലപ്പൊടി ഏലക്കായ പൊടി തൈര് ലെമൺ ജ്യൂസ് മല്ലിയില പുതിനയില വറുത്തുവെച്ച സവാള, നെയ്യ് ഇവയെല്ലാം ചേർക്കുക നന്നായി മിക്സ് ചെയ്ത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം ശേഷം ഒരു പാനിലേക്ക് ചേർത്തുകൊടുത്ത ഇത് നന്നായി കുക്ക് ചെയ്ത് എടുക്കണം. ഈ സമയം കൊണ്ട് ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കാം ഇതിലേക്ക് മസാലകളും ഉപ്പ്, സൺഫ്ലവർ ഓയിൽ ഇവയും ചേർക്കാം , നന്നായി തിളയ്ക്കുമ്പോൾ കുതിർത്തെടുത്ത അരി ചേർക്കാം മുക്കാൽ വേവ് ആകുമ്പോൾ ചോറ് വാർക്കം.. ഒരു വലിയ പാത്രത്തിൽ ചോറും ചിക്കൻ മസാലയും ലെയറുകൾ ആയി സെറ്റ് ചെയ്യണം ലെയറുകൾക്കിടയിൽ വറുത്തെടുത്ത സവാള കശുവണ്ടി മുന്തിരി നെയ്യ് ഫുഡ് കളർ ഇവ ചേർക്കണം, ശേഷം പാത്രം കൂടി വച്ച് ചെറിയ തീയിൽ 15 മിനിറ്റ് കുക്ക് ചെയ്യണം രുചികരമായ ഹൈദരാബാദി ബിരിയാണി തയ്യാർ

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Suresh Raghu

  • കുക്കറിൽ ചിക്കൻ ബിരിയാണി

    കുക്കറിൽ ചിക്കൻ ബിരിയാണി

    10 മിനിറ്റിൽ കുക്കറിൽ ഈസിയായി തയ്യാറാക്കി എടുക്കാവുന്ന അടിപൊളി ചിക്കൻ ബിരിയാണി… ഇനി ബിരിയാണി ഉണ്ടാക്കാൻ ആയി സമയം ഇല്ല എന്ന് പറയേണ്ട..

    ആദ്യം മസാല പൊടിച്ചു മാറ്റിവയ്ക്കാം, വലിയ ചിക്കൻ കഷ്ണങ്ങളിലേക്ക് തൈരും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റും, ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കുക, കുക്കർ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള നൈസായി അറിഞ്ഞത് ചേർത്ത് വറുത്തെടുത്തു മാറ്റിവെക്കാം കശുവണ്ടി മുന്തിരി ഇവയും വറുത്തെടുത്ത് മാറ്റണം, ശേഷം സവാള ചേർത്ത് വഴറ്റാം അടുത്തതായി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് കൊടുത്ത വീണ്ടും വഴറ്റണം, ആവശ്യത്തിന് കറിവേപ്പിലയും ചേർക്കാം ഇതെല്ലാം വഴന്നു കഴിയുമ്പോൾ തക്കാളി ചേർക്കാം, തക്കാളി നന്നായി ഉടയുമ്പോൾ മാരിനേറ്റ് ചെയ്തു വെച്ച ചിക്കൻ ചേർക്കാം, ഇതെല്ലാം കൂടി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർക്കണം, അടുത്തതായി മസാലപ്പൊടികളാണ് ചേർക്കേണ്ടത് വളരെ കുറച്ചു വീതം ചേർക്കാം, മുളകുപൊടി മഞ്ഞൾപൊടിയും മല്ലിപ്പൊടിയും മസാലപ്പൊടി ഇവയാണ് ചേർക്കേണ്ടത് കുരുമുളകുപൊടിയും ചേർക്കാം, ഇതെല്ലാം യോജിപ്പിച്ചതിനുശേഷം മല്ലിയില പുതിനയില ഇതാ അരിഞ്ഞത് ചേർക്കണം അല്പം തൈരും ചേർക്കാം, ഇനി ചിക്കൻ വെന്ത് അതിലെ വെള്ളം ഇറങ്ങുന്നത് വരെ മൂടി വെക്കണം, ശേഷം ഒന്ന് യോജിപ്പിച്ച് കഴുകിയെടുത്ത് അരി മുകളിലായി ഇട്ടു കൊടുക്കാം, അരിക്ക് മുകളിൽ നേരത്തെ പൊടിച്ച മസാല കുറച്ചു മല്ലിയില ക്യാരറ്റ് തെരഞ്ഞത് ഇവയെല്ലാം ചേർക്കാം ശേഷം അരിയുടെ പാകത്തിന് വെള്ളം തിളപ്പിച്ച് ഇതിലേക്ക് ഒഴിക്കാം, ഉപ്പ് ചേർക്കാൻ മറക്കരുത് ഇനി കുക്കർ അടച്ച് ഒറ്റ വിസിൽ വേവിച്ചാൽ മതി ആ സമയം കൊണ്ട് ബിരിയാണിക്കുള്ള സലാഡ് തയ്യാറാക്കാം. ഒറ്റ വിസിൽ വന്നതും തീ ഓഫ് ചെയ്യണം, ആവി പോകുമ്പോൾ കുക്കർ തുറന്ന് സ്വാദിഷ്ടമായ ബിരിയാണി വിളമ്പാം ആദ്യം വറുത്തുവെച്ച് സവാള കശുവണ്ടി മുന്തിരി ഇവ ചേർക്കാൻ മറക്കരുത്.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Thatha Vlogs by Ayishu

  • ചിക്കൻ ബിരിയാണി

    ചിക്കൻ ബിരിയാണി

    ഇനി ആർക്കും എളുപ്പത്തിൽ ചിക്കൻ ബിരിയാണി ഉണ്ടാക്കാം..ആദ്യമായി ഉണ്ടാക്കുന്നവർക്കും മനസ്സിലാകുന്ന രീതിയിൽ എളുപ്പത്തിൽ ഉള്ള റെസിപ്പി

    ആദ്യം സവാളയും കശുവണ്ടി മുന്തിരി എന്നിവയും വറുത്തെടുത്ത് മാറ്റിവയ്ക്കുക ഒരു വലിയ പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് മസാലകൾ ആദ്യം ചേർത്ത് കൊടുക്കാം ശേഷം ക്യാരറ്റും സവാളയും ഇതിലേക്ക് ചേർക്കാം, മഴയ ശേഷം വെള്ളം ഒഴിച്ച് ഉപ്പും ഇട്ട് മിക്സ് ചെയ്യുക, നന്നായി തിളച്ചു വരുമ്പോൾ കഴുകി വച്ചിരിക്കുന്ന അരി ചേർത്ത് കൊടുത്ത് വേവിച്ചെടുക്കാം, മുക്കാൽ വേവ് ആകുന്നത് വരെ വേവിച്ചാൽ മതി.. ശേഷം ചോറ് ഊറ്റിയെടുത്ത് മാറ്റിവയ്ക്കാം അടുത്തതായി മസാല തയ്യാറാക്കാം, ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് പെരുംജീരകം ചേർത്തു കൊടുത്ത് വറുത്തെടുക്കാം അടുത്തതായി സവാള ചേർത്ത് വഴറ്റാം ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റിയതിനുശേഷം തക്കാളി ചേർക്കാം, ബിരിയാണി മസാല മഞ്ഞൾപൊടി കുരുമുളകുപൊടി എന്നിവ ചേർക്കാം, പച്ച മണം മാറുമ്പോൾ പുതിനയില മല്ലിയില നാരങ്ങാനീര് തൈര് ചേർക്കാം, അടുത്തതായി ചിക്കൻ ചേർത്ത് നല്ല ഡ്രൈ ആകുന്നത് വരെ വേവിച്ചെടുക്കണം.

    അടുത്തതായി വേവിച്ചെടുത്ത അരിയും തയ്യാറാക്കിയ മസാലയും ഒരു പാത്രത്തിൽ ലയർ ആയി സെറ്റ് ചെയ്യുക, ഏറ്റവും മുകളിൽ വറുത്തെടുത്ത കശുവണ്ടി മുന്തിരി സവാള എന്നിവ ചേർത്ത് പാത്രം നല്ലപോലെ മൂടി 15 മിനിറ്റ് ദം ചെയ്യുക… രുചികരമായ ചിക്കൻ ബിരിയാണി തയ്യാർ.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • ചിക്കൻ ബിരിയാണി

    ചിക്കൻ ബിരിയാണി

    വളരെ രുചികരമായതും അതുപോലെ തയ്യാറാക്കാൻ എളുപ്പമായതുമായ ഒരു ബിരിയാണിയുടെ റെസിപ്പി

    INGREDIENTS

    ചിക്കൻ 2 കിലോ

    ബിരിയാണി അരി -ഒരു കിലോ

    ഏലക്കായ

    ഗ്രാമ്പൂ

    കറുവപ്പട്ട

    ക്യാരറ്റ്

    ക്യാബേജ്

    മല്ലിയില

    സവാള

    തക്കാളി

    കറിവേപ്പില

    ഇഞ്ചി

    വെളുത്തുള്ളി

    കുരുമുളകുപൊടി

    ഗരം മസാലപ്പൊടി

    .മഞ്ഞൾപൊടി

    പച്ചമുളക്

    ഉപ്പ്

    വെള്ളം

    മല്ലിയില

    പുതിനയില

    തൈര്

    മല്ലിപൊടി

    ആദ്യം അരി വേവിക്കണം വെള്ളം തിളക്കാൻ ആയി വച്ച് അതിലേക്ക് മസാലകളും ഉപ്പും ചേർത്ത് വെള്ളം തിളയ്ക്കുമ്പോൾ അരി ചേർത്ത് കൊടുക്കുക മുക്കാൽ വേവാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വാർത്തെടുത്ത് വയ്ക്കണം.

    ചിക്കൻ മസാല തയ്യാറാക്കാനായി പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക അതിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുക്കാം എണ്ണ ചൂടാവുമ്പോൾ കുറച്ചു പച്ച മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്യണം ശേഷം ഇഞ്ചി ചേർത്ത് മിക്സ് ചെയ്ത് സവാള ഇടാം അല്പം ഉപ്പു കൂടി ചേർത്ത് നന്നായി വഴറ്റണം കൂടെ തന്നെ പച്ചമുളക്, തക്കാളിയും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക ഇനി മസാല പൊടികളാണ് ചേർക്കേണ്ടത് ആദ്യം മല്ലിപ്പൊടി പിന്നെ കുരുമുളകുപൊടി ഗരം മസാല പൊടി മഞ്ഞൾപൊടി എന്നിവ ചേർക്കുക പൊടികളുടെ പച്ചമണം മാറുന്നവരെ മിക്സ് ചെയ്തതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർക്കാം നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം പാത്രം മൂടിവെച്ച് വേവിക്കുക.

    കുറച്ചു തൈര് കൂടി ചേർത്ത് യോജിപ്പിച്ചതിനുശേഷം ഒന്നുകൂടി വേവിക്കണം ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചോറ് ഈ മസാലയ്ക്ക് മുകളിലേക്ക് ചേർത്തു കൊടുക്കാം ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം മുകളിലായി വറുത്ത സവാള ക്യാരറ്റ് കശുവണ്ടി മുന്തിരി കാബേജ് എന്നിവ ഇട്ടു കൊടുക്കുക മല്ലിയിലയും പുതിനയിലയും ചേർക്കണം കട്ട് ചെയ്ത ചെറുനാരങ്ങയും ചേർക്കണം ശേഷം ചൂടായ ഒരു പാനിനു മുകളിലേക്ക് ഈ പാത്രം വയ്ക്കുക നന്നായി മൂടിയതിനുശേഷം മുകളിൽ വെയിറ്റ് വയ്ക്കണം ഇനി അരമണിക്കൂർ ചെറിയ തീയിൽ വേവിച്ചെടുക്കണം ശേഷം തുറന്ന് വിളമ്പാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക PRIYAGRAM

  • സേമിയാ ചിക്കൻ ബിരിയാണി

    സേമിയാ ചിക്കൻ ബിരിയാണി

    സേമിയാ ചിക്കൻ ബിരിയാണി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Semiya Chicken Biriyani ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mommy Vlogger -Abi Firoz ചാനല്‍ Subscribe ചെയ്യൂ.

  • റെസ്റ്റോറെന്റ്  സ്റ്റൈൽ  ചിക്കൻ ബിരിയാണി

    റെസ്റ്റോറെന്റ് സ്റ്റൈൽ ചിക്കൻ ബിരിയാണി

    റെസ്റ്റോറെന്റ് സ്റ്റൈൽ ചിക്കൻ ബിരിയാണി ഇത് എല്ലാവർക്കും എളുപ്പത്തിൽ തയ്യാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemin’s corner ചാനല്‍ Subscribe ചെയ്യൂ.