Tag: chicken biriyani

  • ഇ ബിരിയാണിയുടെ ടേസ്റ്റ് ഉറപ്പായും അറിഞ്ഞിരിക്കണം

    ഇ ബിരിയാണിയുടെ ടേസ്റ്റ് ഉറപ്പായും അറിഞ്ഞിരിക്കണം

    ഇ ബിരിയാണിയുടെ ടേസ്റ്റ് ഉറപ്പായും അറിഞ്ഞിരിക്കണം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യൂ.

  • 10 മിനുറ്റിൽ കുക്കറിൽ മസാലയോടു കൂടിയ ചിക്കൻ ബിരിയാണി

    10 മിനുറ്റിൽ കുക്കറിൽ മസാലയോടു കൂടിയ ചിക്കൻ ബിരിയാണി

    10 മിനുറ്റിൽ കുക്കറിൽ മസാലയോടു കൂടിയ ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jas’s Food book ചാനല്‍ Subscribe ചെയ്യൂ.

  • ഹൈദരാബാദി ചിക്കന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഹൈദരാബാദി ചിക്കന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഹൈദരാബാദി ചിക്കന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ബസ്മതി റൈസ് ( കുറച്ച് നീളമുള്ള റൈസ് ആണു നല്ലത്) – 2 കപ്പ്
    നെയ്യ് / എണ്ണ – 6-7ടേബിൾ സ്പൂൺ
    ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 ടേബിൾ സ്പൂൺ
    ചിക്കൻ -3/4kg
    സവാള -1 വലുത്
    മഞൾപൊടി -1/2 ടീസ്പൂൺ
    പച്ചമുളക് -4
    കട്ടതൈരു -3 ടേബിൾ സ്പൂൺ
    നാരങ്ങാനീരു – 2 ടേബിൾ സ്പൂൺ
    കാശ്മീരി മുളക്പൊടി -2 ടീസ്പൂൺ
    മല്ലിപൊടി -1/2 ടീസ്പൂൺ
    ഏലക്കാ പൊടി -1/4 റ്റീസ്പൂൺ
    കുങ്കുമപൂവ് -2 നുള്ള് ( കുറച്ച് ചൂടുപാലിൽ കുതിർത്ത് വക്കുക)
    മല്ലിയില അരിഞത്-1/2 കപ്പ് (പുതിന ഇലയും ഉപയോഗിക്കാം താല്പര്യമുള്ളവർക്ക്, ഞാൻ ഉപയോഗിച്ചിട്ട് ഇല്ല)
    ബിരിയാണി മസാല -1/4 റ്റീസ്പൂൺ
    ഗ്രാമ്പൂ -6
    കറുവപട്ട -4
    ബേ ലീഫ് ( optional ) – 1
    കുരുമുളക് മണി -1/4 റ്റീസ്പൂൺ
    പച്ച ഏലക്ക -3( പച്ച ഇല്ലെങ്കിൽ മാത്രം ഉണങ്ങിയത് എടുക്കാം)
    ഷഹി ജീരകം -1/2 റ്റീസ്പൂൺ ( സൂപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടും ഇത്)
    ഉപ്പ് -പാകത്തിനു

    അരി കഴുകി വൃത്തിയാക്കി 20 മിനുറ്റ് വെള്ളത്തിൽ കുതിർത്ത് വക്കുക.ശെഷം വെള്ളം ഊറ്റി എടുത്ത് വക്കുക.
    സവാള കനം കുറച്ച് അരിഞ് വറുത്ത് എടുക്കുക.

    അരി വേവിക്കാനുള്ള പാത്രം അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ച് ചൂടാക്കി ഏലക്കാ,ഗ്രാമ്പൂ,കറുവപട്ട, ബേ ലീഫ്, ഷഹി ജീരകം , കുരുമുളക് മണി ഇവ ചേർത്ത് മൂപ്പിച്ച് 2 കപ്പ് അരിക്ക് 4 കപ്പ് വെള്ളം ചേർത്ത്,പാകത്തിനു ഉപ്പ് അടച്ച് വച്ച് തിള വരുമ്പോൾ വെള്ളം ഊറ്റി വച്ച അരി ചേർത്ത് 3/4 വേവ് ആകുമ്പൊൾ തീ ഓഫ് ചെയ്യാം.പ്രേത്യെകം ശ്രദ്ധിക്കണം അരി മുക്കാൽ വേവു ആകാനെ പാടുള്ളു…
    ചിക്കൻ കഴുകി വൃത്തിയാക്കി ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്,ഉപ്പ് മഞൾപൊടി, കാശ്മീരി മുളക്പൊടി, തൈരു, നാരങ്ങാനീരു , ഏലക്കാപൊടി, ബിരിയാണി മസാല , മല്ലിപൊടി ഇത്രയും പുരട്ടി നന്നായി തേച്ച് പിടിപ്പിച്ച് 2-3 മണികൂർ മാറ്റി വക്കുക.
    ഇനി ഒരു കുഴിയൻ പാത്രം വേണം ഉപയോഗിക്കാൻ, ആ പാത്രം എടുത്ത് താഴെ കുറച്ച് നെയ്യ് ഒഴിക്കുക. അതിന്റെ മേലെ മസാല പുരട്ടിയ ചിക്കൻ കഷണങ്ങൾ നിരത്തുക.അതിനു മുകളിലായി സവാള വറുത്തത്, പച്ചമുളക് നീളത്തിൽ കീറിയത് ,കുറച്ച് മല്ലിയില( പുതിനയില),ലെശം നെയ്യ് ഇവ വിതറുക, അതിന്റെ മേലെ 3/4 വേവിൽ വേവിച്ച് വച്ചിരിക്കുന്ന റൈസ് കുറച്ച് വിതറുക.
    ശേഷം അതെപോലെ തന്നെ മല്ലിയില, വറുത്ത സവാള, നെയ്യ് ,അരി അങ്ങനെ ലെയർ ലെയർ ആയി സെറ്റ് ചെയ്യുക.
    ഏറ്റവും മേലെ പാലിൽ കുതിർത് വച്ചിരിക്കുന്ന കുങ്കുമപൂവ്, ബാക്കി ഉള്ള മല്ലിയില,ഉള്ളി വറുത്തത്, നെയ്യ് ഇവ വിതറി പാത്രം അടച്ച് ,ഒന്നില്ലെങ്കിൽ നമ്മൾ ബിരിയാണി ഉണ്ടാക്കുമ്പോൾ ചെയ്യുന്ന പോലെ മൈദ വച്ച് സീൽ ചെയ്ത് വേവിച്ച് എടുക്കാം. അല്ലെങ്കിൽ നല്ലൊരു വൃത്തിയുള്ള തുണി വച്ച് പാത്രം അടച്ച് മേലെ അടപ്പ് വച്ച് മുറുക്കെ അടച്ച് വച്ചും വേവിച്ച് എടുക്കാം.
    ഇനി ചെറുതീയിൽ 20-30 മിനുറ്റ് വേവിച്ച് എടുക്കാം.അല്ലെങ്കിൽ ഒരു ദോശ തവ അടുപ്പിൽ വച്ച് അതിന്റെ മേലെ ബിരിയാണി പാത്രം വച്ച് 40 -45 മിനുറ്റ് ചെറുതീയിൽ വേവിച്ച് എടുക്കാം. 2 മത് പറഞ രീതിയാണു കൂടുതൽ രുചികരം.
    ഇനി ബിരിയാണി പാകമായി കഴിഞ് അടപ്പ് തുറന്ന് എല്ലാം നന്നായി മിക്സ് ചെയ്ത് ചൂടൊടെ വിളമ്പാം.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ.. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കേരള സ്റ്റയില്‍ പെപ്പര്‍ ചിക്കന്‍ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

  • മണ്‍ ചട്ടിയില്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മണ്‍ ചട്ടിയില്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മണ്‍ ചട്ടിയില്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചിക്കന്‍, സവാള, പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി , മല്ലിപൊടി , മഞ്ഞള്‍പൊടി , മുളക് പൊടി, ഗരം മസാല, തൈര് , തക്കാളി , മല്ലിയില , പുതിന ഇല, ബസ്മതി റൈസ് , കറുവാപട്ട , പേരും ജീരകം , വയണ ഇല , അണ്ടിപ്പരിപ്പ്, നെയ്യ് , പൈനാപ്പിള്‍ , ചേരുവകളുടെ അളവും ,,ബിരിയാണി ഉണ്ടാക്കേണ്ട വിധവും ..താഴെകാണുന്ന വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട് ..കണ്ടശേഷം നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുമല്ലോ..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • ചിക്കന്‍ ലോലിപോപ്പ് ബിരിയാണി

    ചിക്കന്‍ ലോലിപോപ്പ് ബിരിയാണി

    ചേരുവകൾ

    ചിക്കന്‍ (ലോലിപോപ്പ് പീസ്)- 1 കിലോ

    ബസ്മതി അരി -1 കിലോ

    പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് – 1 കപ്പ്

    സവാള അരിഞ്ഞത്- 1 കപ്പ്

    തക്കാളി അരിഞ്ഞത് -1 കപ്പ്

    കുരുമുളക് പൊടി -1 ടീസ്പൂണ്‍

    മഞ്ഞപ്പൊടി -1 ടീസ്പൂണ്‍

    മല്ലിപ്പൊടി -1 ടീസ്പൂണ്‍

    ഗരം മസാല- 3 ടീസ്പൂണ്‍

    മുളക് പൊടി -4 ടീസ്പൂണ്‍

    പുതിനയില,മല്ലിയില -1 പിടി

    നാരങ്ങയുടെ നീര് -1

    പുളിയില്ലാത്ത കട്ട തൈര്-3 സ്പൂണ്‍

    ആവശ്യത്തിന് പട്ട, ഗ്രാമ്പു, ഏലക്ക, ജീരകം, ജാതി നെയ്യ്, എണ്ണ, ഉപ്പ്

    തയ്യാറാക്കുന്ന വിധം

    മഞ്ഞള്‍പൊടി ,മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ഇറച്ചിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരപ്പ് ഇറച്ചിയില്‍ പിടിക്കാനായി അര മണിക്കൂര്‍ മാറ്റി വയ്ക്കുക. ശേഷം എണ്ണയില്‍ മുക്കി പൊരിച്ച് എടുക്കുക. ഇറച്ചി മുക്കാല്‍ ഭാഗം വെന്താല്‍ മതിയാവും. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അല്‍പ്പം പട്ടയും ഗ്രാമ്പൂവും മൂപ്പിക്കുക. ഇതിലേക്ക് അരി വേകാന്‍ വേണ്ട വെള്ളമൊഴിക്കുക. ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ്വെള്ളം എന്ന അളവില്‍ വേണം വെള്ളം ചേര്‍ക്കാന്‍. ഏകദേശം അരമണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ശേഷം വേണം അരി വേവിക്കാന്‍ എടുക്കാന്‍. ശേഷം രണ്ടു പച്ചമുളക് കീറിയതും ചെറുതായി അരിഞ്ഞെടുത്ത ഒരു പിടി സവാളയും ആവശ്യത്തിന് ഉപ്പും ഒരു സ്പൂണ്‍ ഗരം മസാലപ്പൊടിയും ചേര്‍ക്കുക. വെള്ളം നന്നായി വെട്ടി തിളക്കുമ്പോള്‍ വാര്‍ത്തു വച്ചിരിക്കുന്ന അരി ഇടാം. തീ കൂട്ടി വയ്ക്കുക. വെള്ളം വീണ്ടും വെട്ടിത്തിളയ്ക്കുമ്പോള്‍ തീ കുറച്ചു വയ്ക്കുക. 10, 15 മിനിട്ടുകള്‍ക്കു ശേഷം അരി വെന്തോ എന്ന് നോക്കുക. അരിയും ഏകദേശം മുക്കാല്‍ ഭാഗം വെന്താല്‍ മതിയാവും.
    മസാല തയാറാക്കാം
    ഒരു പാനില്‍ എണ്ണയും അല്‍പ്പം നെയ്യും ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം, ജാതി തുടങ്ങിയവ ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്ക് സവാളയിട്ട് നന്നായി വഴറ്റുക. ഉള്ളി വഴന്നു വരുമ്പോള്‍ മഞ്ഞളും ഉപ്പും ചേര്‍ത്തിളക്കിക്കുക. സവാള സ്വര്‍ണ നിറമാകുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചതും ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും പുതിനയിലയും ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ തക്കാളി ചേര്‍ക്കാം. തക്കാളി കൂടി നന്നായി വഴന്നു കഴിഞ്ഞാല്‍ ചേരുവകള്‍ എല്ലാം കൂടി ഉടച്ച് ഇളക്കിയെടുക്കുക. ഇതിലേക്ക് മുളകുപൊടി,മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി തൈര് ചേര്‍ക്കാം.അരപ്പിന്‍റെ പച്ചമണം മാറിയ ശേഷം അല്‍പ്പം വെള്ളം ചേര്‍ക്കാം. ഇനി ഇറച്ചി കഷണങ്ങള്‍ ഇതിലേക്കിട്ട് ഇറച്ചി ഉടയാതെ ഇളക്കി കറിയുമായി ചേര്‍ക്കുക. കഷണങ്ങളില്‍ നന്നായി അരപ്പു പിടിച്ചു എന്ന് ഉറപ്പു വരുത്തണം. മൂന്നു മിനിറ്റ് അടച്ചു വച്ചു വേവിച്ചാല്‍ മസാല തയ്യാര്‍. ഇനി മസാലയിലേക്ക് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന അരി ചേര്‍ക്കാം. ചിക്കന്‍ മസാല തവി കൊണ്ട് ഒന്നിളക്കി പരത്തിയ ശേഷം രണ്ടാമത്തെ ലെയര്‍ പോലെ വേണം ചോറ് നിരത്താന്‍. ചോറ് ഒരു ലെയര്‍ നിരത്തിയ ശേഷം ഇതിനു മുകളിലായി അല്‍പം മല്ലിയിലയും പുതിനയിലയും തൂവാം. ബാക്കിയുള്ള ചോറു കൂടി ഇതിനു മുകളിലായി ഇടുക. ചോറ് നന്നായി അമര്‍ത്തി നിരപ്പാക്കി വച്ച ശേഷം മുകളില്‍ അണ്ടിപ്പരിപ്പോ മുന്തിരിയോ സവാള വറത്തതോ വിതറാം. ഇനി അടപ്പ് കൊണ്ട് മൂടി മുകളില്‍ ഭാരമുള്ള എന്തെങ്കിലും വച്ച ശേഷം തീ തീരെ കുറച്ചു വയ്ക്കുക..15 മിനിട്ട് കഴിഞ്ഞാല്‍ മൂടി തുറക്കാം. രുചികരമായ ചിക്കന്‍ ലോലിപോപ്പ് ബിരിയാണി തയ്യാര്‍.

  • കോഴിക്കോടന്‍ ചിക്കൻ ബിരിയാണി kozhikodan chicken biriyani

    ആവശ്യമുള്ള സാധനങ്ങള്‍:

    1.ബസ്മതി അരി – ഒരു കിലോ

    2.നെയ്യ് – 250 ഗ്രാം

    3.ഗ്രാമ്പൂ – നാല്

    4.കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍

    5.ഏലക്ക – 3 എണ്ണം

    6.അണ്ടിപ്പരിപ്പ് -10 എണ്ണം

    7.കിസ്മിസ്‌ – ഒരു വലിയ സ്പൂണ്‍

    8.സവാള – അര കപ്പ്‌ കനം കുറഞ്ഞു അരിഞ്ഞത്‌

    9.വെള്ളം -ആവശ്യത്തിന്

    10.ഉപ്പ് – പാകത്തിന്

    11.കോഴി ഇറച്ചി – ഒരു കിലോ

    12.പച്ചമുളക് – 100ഗ്രാം

    13.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍

    14.മല്ലിയില ,പുതിനയില ഇവ ചെറുതായി അരിഞ്ഞത്‌ – മൂന്ന് ടേബിള്‍സ്പൂണ്‍

    15.നാരങ്ങ നീര് – രണ്ടു വലിയ സ്പൂണ്‍

    16.കസ് കസ്(പോപ്പി സീഡ്‌ ) – രണ്ടു ടേബിള്‍സ്പൂണ്‍(വെള്ളത്തില്‍ പത്ത്‌ മിനുട്ട് കുതുര്‍ത്ത് വെക്കുക ,പിന്നീട് പേസ്റ്റ് ആക്കുക )

    17.തൈര് – ഒരു കപ്പ്‌

    18. ഏലക്ക -6

    ജാതിക്ക -കാല്‍ കഷണം

    ജാതിപത്രി -ഒരു വലിയ സ്പൂണ്‍

    ഗ്രാമ്പൂ -4

    പട്ട -1

    പെരുംജീരകം-ഒരു വലിയ സ്പൂണ്‍
    ( ഇവ നന്നായി പൊടിച്ചെടുക്കുക .ഇതാണ് ബിരിയാണി മസാല കൂട്ട്)

    19.മുട്ട പുഴുങ്ങിയത് – രണ്ട്

    20.ഉപ്പ് – പാകത്തിന്

    21.കോഴി കഷണങ്ങള്‍ മാരിനറ്റ്‌ ചെയ്യുവാന്‍

    മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍

    മുളക് പൊടി – ഒരു ടി സ്പൂണ്‍

    ഉപ്പ് – പാകത്തിന്

    22.കറി വേപ്പില – ഒരു തണ്ട്

    23.മല്ലിയില അരിഞ്ഞത് – കുറച്ചു

    തയ്യാറാക്കുന്ന വിധം:

    *ചിക്കന്‍ മഞ്ഞള്‍ ,മുളക് പൊടി, ഉപ്പ് ഇവ തേച്ച് പിടുപ്പിച്ചു അര മണിക്കൂര്‍ മാറ്റി വെക്കുക .(ഫ്രിഡ്ജില്‍ വെക്കുന്നതാണ് നല്ലത് )

    *ബിരിയാണി അരി നെയില്‍ വറുത്തു ശേഷം ആവശ്യമായ ഉപ്പും വെള്ളവും കറുക പട്ടയും ഏലക്ക,ഗ്രാമ്പൂവും ചേര്‍ത്ത് തിളപ്പിക്കുക .(ഒരു കപ്പ്‌ അരിക്ക് രണ്ടു കപ്പ്‌ വെള്ളം എന്ന കണക്കില്‍ ).

    *അരി പകുതി വേവാകുമ്പോള്‍ വാര്‍ത്തെടുതത് ഒരു പരന്ന പത്രത്തില്‍ നിരത്തി തണുക്കാന്‍ വെക്കുക .

    *ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ അണ്ടിപ്പരിപ്പ്,കിസ്മിസ്‌ ഇവ വറുത്തു കോരുക .

    *അതെ നെയ്യില്‍ തന്നെ പകുതി സവാള നല്ല കരുകരുപ്പായി വറക്കുക. മാറ്റി വെച്ച ശേഷം ആവശ്യമെങ്കില്‍ കുറച്ചു നെയ്യ് കൂടി ചേര്‍ത്ത് മരിനറ്റ്‌ ചെയ്ത ചിക്കന്‍ വറുത്തു മാറ്റുക .(മൊരിയേണ്ട ആവശ്യമില്ല )

    *അതെ നെയ്യില്‍ ബാകി സവാള വഴറ്റുക .ഈ നെയ്യ്‌ പിന്നിട് ആവശ്യമായി വരും .

    *ഒരു ബിരിയാണി ചെമ്പില്‍ അല്പം നെയ്യ് ഒഴിച്ച് അതില്‍ സവാള വഴട്ടിയത് ,കോഴിയിറച്ചി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മല്ലി -പുതിനയില പേസ്റ്റ് ,നാരങ്ങ നീര് ,കറി വേപ്പില ,മല്ലി അരച്ചത്‌ ,പോപ്പി സീഡ്‌ അരച്ചത്‌ ,തൈര് ,ബിരിയാണി മസാല പൊടിച്ചതില്‍ പകുതി ,പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കണം .ഇതു ചെറിയ തീയില്‍ വേവാന്‍ അനുവദിക്കുക .ചിക്കന്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ തീ അണക്കുക.

    *ഇതിനു മുകളില്‍ വെന്ത ചോറില്‍ പകുതി നിരത്തുക .

    *ഇതിനു മീതെ വറുത്തു കോരിയ സവാള ,അണ്ടിപ്പരിപ്പ്,എന്നിവയും ബാക്കി ബിരിയാണി മസാല പൊടിയും വിതറുക .ഇതിനു മീതെ ബാകി ചോറ് നിരത്തുക . സവാള വഴറ്റിയ നെയ്യ് ഇതിനു മുകളില്‍ ഒഴിക്കുക .

    *ചെമ്പ് ,അടപ്പ് കൊണ്ട് അടക്കുക .ആവി പുറത്തു പോകാതിരിക്കാന്‍ വേണ്ടി അടപ്പിന് ചുറ്റും മൈദാ മാവ് കുഴച്ചു ഒട്ടിക്കുക .15 മിനുട് വേവിക്കുക (150 ഡിഗ്രി സെല്‍ഷ്യസ്).(അടുപ്പിലാണ്നെങ്കില്‍ പത്തോ പന്ത്രണ്ടോ ചിരട്ട കത്തിച്ചു ആ തീയില്‍ 15 മിനുട് വേവിച്ചു പിന്നീട് തീ അണച്ച് ആ കനലില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കണം )

    *ഇതിനുശേഷം അടപ്പ് തുറന്നു എല്ലാം കൂടി ഇളക്കി മുകളില്‍ മുട്ട പുഴുങ്ങി യതും മല്ലിയിലയും തൂവി ചൂടോടു കൂടി ഉപയോഗിക്കാം .

    *തൈര് -ഉള്ളി സലാട് ,നാരങ്ങ അച്ചാര്‍,പപ്പടം എന്നിവ ഈ ബിരിയാണിയുടെ സൈഡ് ഡിഷ്‌ ആയി കഴിക്കാവുന്നതാണ്