Chicken ഒരു തവണ ഇങ്ങനെ പൊരിച്ചു നോക്കു പൊളിക്കും.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Chicken ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Tag: chicken
-

വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ ഉണ്ടാകാൻ കഴിയുന്ന ഒരു chicken bread pizza
വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ ഉണ്ടാകാൻ കഴിയുന്ന ഒരു chicken bread pizza ആണ് ട്ടോ…. നല്ല ഭംഗി ഇല്ലേ കാണാൻ…കഴിക്കാൻ നല്ല ടേസ്റ്റ് ഉണ്ട് ട്ടോ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.
-

ചിക്കന്‍ സ്റ്റ്യൂ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം
ഇന്ന് നമുക്ക് ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.. ഇത് അപ്പത്തിന്റെയും, ചപ്പതിയുടെയും ഒക്കെ കൂടെ നല്ല കോമ്പിനേഷന്‍ ആയിരിക്കും. ഇതിനുവേണ്ട ചേരുവകള്‍
ചിക്കന്‍ – 1 കിലോ
സവാള – 2 എണ്ണം
ഉരുളക്കിഴങ്ങ് ചെറുത് – 2 എണ്ണം
വെളുത്തുള്ളി – 5-6 അല്ലി
ഇഞ്ചി – ചെറിയ കഷ്ണം
ഗ്രാമ്പൂ – 3 എണ്ണം
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) – അര കപ്പ്
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) – ഒന്നര കപ്പ്
പെരുംജീരകം – ഒരു നുള്ള്‍
കാരറ്റ് – ഒരെണ്ണം
കറുവാപ്പട്ട – ഒരു ചെറിയ കഷ്ണം
ഏലക്കായ – 2 എണ്ണം
പച്ചമുളക് – 6-7 എണ്ണം
ഗരം മസാല – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)
കുരുമുളക് പൊടി – ഒരു ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങാ നീര് – ഒരു ടീസ്പൂണ്‍
എണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
നെയ്യ് – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ചിക്കന്‍ അല്പം കുരുമുളക് പൊടിയും മഞ്ഞള്‍ പൊടിയും ഗരംമസാലയും ചേര്‍ത്ത് ഒരു മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക.
ഉരുളക്കിഴങ്ങും കാരറ്റും വേവിച്ച് ചെറിയ കഷ്ണങ്ങളായി അരിയുക.
ആദ്യം ഒരു പാനില്‍ എണ്ണ ചൂടാക്കുക, ശേഷം നെയ്യ് ചേര്ക്കു ക. അടിക്കട്ടിയുള്ള പാത്രം ആണ് നല്ലത്. ഇതിലേക്ക് അല്പം കറിവേപ്പില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്കായ് എന്നിവ ഇട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ഇതിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് ചീന്തിയെടുത്ത പച്ചമുളകും അരിഞ്ഞ സവാളയും ചേര്‍ത്ത് ഒരു ഇളം ബ്രൌണ്‍നിറം ആകുന്നത് വരെ വഴറ്റുക.
ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ക്കുക.
ഇപ്പോള്‍ നമുക്ക് രണ്ടാം പാല്‍ ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും, കുരുമുളക് പൊടിയും, ജീരകവും ചേര്‍ത്ത് ഇളക്കുക. ശേഷം ഉരുളക്കിഴങ്ങ്, കാരറ്റ് കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇനി അല്പ നേരം പാന്‍ അടച്ചു വച്ച് വേവിക്കുക.
ചെറു ചൂടില്‍ വേവിച് ഗ്രേവി കട്ടിയായി വരുമ്പോള്‍ തീ ഓഫ് ചെയ്യുക, ശേഷം ഒന്നാം പാല്‍ ചേര്‍ക്കുക, കൂടെ ചെറുനാരങ്ങാ നീരും, കുറച്ച് കറിവേപ്പിലയും കുരുമുളക് പൊടിയും… സ്വാദിഷ്ടമായ ചിക്കന്‍ സ്റ്റൂ തയ്യാര്‍ !ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.
-

ഷാപ്പ് സ്റ്റയില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.
ഇന്ന് നമുക്ക് ഷാപ്പ് സ്റ്റയില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഷാപ്പിലെ കറികള്‍ക്ക് ഒരു പ്രത്യേക രുചിയാണ്… കള്ള്‍ കുടിക്കാനല്ലാതെ കറികള്‍ കഴിക്കാന്‍ വേണ്ടി മാത്രം ഷാപ്പില്‍ പോകുന്നവര്‍ ധാരാളം ഉണ്ട്…അത്രയും പ്രിയപ്പെട്ടതാണ് ഷാപ്പിലെ കറികള്‍ മിക്കവര്‍ക്കും തന്നെ…ഇന്ന് നമുക്ക് ഷാപ്പ സ്റ്റയില്‍ ചിക്കന്‍ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് പഠിക്കാം .. തേങ്ങ വറുത്തു അരച്ചാണ് ഈ കറി ഉണ്ടാക്കുന്നത്..തേങ്ങ കൊത്തും ചേര്‍ക്കും… ഇതൊക്കെയാണ് ഈ കറിയ്ക്ക് രുചി കൂട്ടുന്നത് … അതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍..
ചിക്കന്‍- 1 കിലോ
തേങ്ങ (ചിരകിയത്)- 1/2 കപ്പ്
തേങ്ങാക്കൊത്ത്- 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി- 3 ടീസ്പൂണ്‍
വറ്റല്‍മുളക്- 5 എണ്ണം
പച്ചമുളക്- 5 എണ്ണം
കുരുമുളക്- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
ചെറിയുള്ളി- 20 എണ്ണം
വെളുത്തുള്ളി- 15 അല്ലി
ഇഞ്ചി- 1 കഷ്ണം
കറിവേപ്പില- 2 തണ്ട്
കടുക്- 1 ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കോഴി കഷണങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി ഈ ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങയും വറ്റല്‍ മുളകും ചെറു തീയില്‍ വറുക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവയും ചേര്‍ക്കുക. നന്നായി വഴറ്റിയ ശേഷം മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം ഇതിന്റെ പച്ചമണം മാറുമ്പോള്‍ തീ ഓഫ് ചെയ്യുക. ചൂട് കുറഞ്ഞതിന് ഇനി ഇത് വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക ( അമ്മിക്കല്ല് ഉണ്ടെങ്കില്‍ അതില്‍ അരച്ച് എടുത്താല്‍ നല്ലത് കറി കൂടുതല്‍ രുചികരം ആകും ) . തേങ്ങാക്കൊത്ത് വെളിച്ചെണ്ണയില്‍ ചെറുതായി വറുത്തുവെയ്ക്കുക.
ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചതിന് ശേഷം ഉള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. കറിവേപ്പില, മഞ്ഞള്‍ പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍, അരച്ചു വച്ചിരിക്കുന്ന തേങ്ങ, വറുത്ത തേങ്ങാക്കൊത്ത്, പാകത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചിക്കന്‍ വെന്ത് നന്നായി ചാറ് കുറുകിവരുമ്പോള്‍ വാങ്ങാം. ഷാപ്പ സ്റ്റയില്‍ ചിക്കന്‍ കറി റെഡി !ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.
-

സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ
ചേരുവകള്‍
കോഴി – ഒരു കിലോ
തുളസിയില – 200 ഗ്രാം
പച്ചക്കുരുമുളക് – 100 ഗ്രാം
കാന്താരി മുളക് – പത്ത്
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – പത്ത് അല്ലി
മല്ലിയില – ആവശ്യത്തിന്
പുതിന – ആവശ്യത്തിന്
ചെറുനാരങ്ങ നീര് – 1 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം ഒന്നിച്ച് അരച്ചെടുക്കുക. അരപ്പിലേക്ക് ചെറുനാരങ്ങ നീര് ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം ഈ അരപ്പ് ഇറച്ചിയില്‍ പുരട്ടി നാല് മണിക്കൂര്‍ വയ്ക്കുക. നാല് മണിക്കൂറിന് ശേഷം ഇത് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക…….ഹെര്‍ബല്‍ ചിക്കന്‍ തയ്യാര്‍. പുതിനയുടെ ചട്നി ഒപ്പം ചേര്‍ത്ത് വിളമ്പാം.
-

ചിക്കൻ സ്റ്റൂ ഉണ്ടാക്കാം
ചിക്കൻ – 1/4 kg
ഉരുളക്കിഴങ്ങ് – 1
കാരറ്റ് – 2
ബീൻസ് – 4
പച്ചമുളക് – 3
സവാള – 1
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് – 1
ടിസ്പൂണ്‍ വീതംതക്കാളി ( ചെറുത് ) – 2
കുരുമുളക് പൊടി – 1 ടേബിള്‍ ടിസ്പൂണ്‍
ഗരം മസാല പൊടി – 11/2 ടോസ്പൂന്‍
ഗ്രാമ്പു – 3
ഏലക്ക – 2
പട്ട- ഒരു ചെറിയ പീസ്
കുരുമുളക് – 1/4 ടേബിള്‍ ടിസ്പൂണ്‍
കോൺഫ്ളോർ – 1 ടേബിള്‍ ടിസ്പൂണ്‍
വെളിച്ചെണ്ണ – 1 – 11/2 ടേബിള്‍ ടിസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
രണ്ടാം പാൽ – 11/2 കപ്പ്
മല്ലിയിലപുതിനയില
അണ്ടിപ്പരിപ്പ്, കിസ്മിസ്
നെയ്യ് – 1 ടിസ്പൂണ്‍
ഉപ്പ്
നാരങ്ങനീര് – 1 ടിസ്പൂണ്‍
പഞ്ചസര – 1/2 ടിസ്പൂണ്‍
ഉണ്ടാക്കേണ്ട വിധം
ആദ്യം ചിക്കൻ 1 സ്പൂണ്‍ കുരുമുളക് പൊടിയും ഉപ്പുമിട്ട് വേവിക്കുക.കിഴങ്ങ്, കാരറ്റ് വേവിച്ച് കട്ട് ചെയ്ത് വെക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു, ഏലക്ക ഇടുക. ഇതിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ബീൻസ്, തക്കാളി ഇവ ഓരോന്നായി ഇട്ട് വഴറ്റുക.ഇതിലേക്ക് ഇത്തിരി മല്ലിയില ചേർത്ത് വഴറ്റുക. വേവിച്ച് വെച്ചിരിക്കുന്ന ചിക്കൻ ചേർക്കുക. കോൺഫ്ളോർ ചേർക്കുക. രണ്ടാം പാൽ ചേർക്കുക. വേവിച്ച് വെച്ചിരിക്കുന്ന പെട്ടറ്റോ ,കാരറ്റ് ചേർക്കാം.തിളച്ച് കഴിയുമ്പോൾ നാരങ്ങനീര്, പഞ്ചസാര ഇവ ചേർക്കുക.തിളച്ച് നല്ലതു പോലെ കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക.ഗരം മസാല പൊടി, ബാക്കിയുള്ള കുരുമുളക് പൊടി ചേർക്കുക. ഒന്ന് ചൂടാകുമ്പോൾ തീ ഓഫ് ചെയ്ത് നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും കുരുമുളകും കൂടി വറുത്തിടുക. പുതിനയില ചേർത്ത് വിളമ്പാം. -

കബാബ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ
ചിക്കന്‍ ബ്രെസ്റ്റ്-1 കിലോ
സവാള-1
ചെറുനാരങ്ങാനീര്-4 ടേബള്‍ സ്പൂണ്‍
കടുകരച്ചത്-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
കുങ്കുമപ്പൂ-ഒരു നുള്ള്
ചൂടുവെള്ളം-3 ടേബിള്‍ സ്പൂണ്‍
ഒലീവ് ഓയില്‍ 4 ടേബിള്‍ സ്പൂണ്‍
ഉപ്പ്
ഉണ്ടാക്കേണ്ടവിധം
സവാള, ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഒരുമിച്ചരയ്ക്കുക.
കുങ്കുമപ്പൂ ചൂടുവെള്ളത്തില്‍ 10 മിനിറ്റ് ഇട്ടു വയ്ക്കുക.
ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ജീരകപ്പൊടി, കടുകരച്ചത്, അരച്ച മസാല, കുങ്കുമപ്പൂ എന്നിവ പുരട്ടി 8 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. മസാല പിടിയ്ക്കാനാണിത്. ഫ്രീസര്‍ ഒഴിവാക്കുക.
ഇതിനു ശേഷം ചിക്കന്‍ പുറത്തെടുത്ത് സ്‌ക്രൂവേഴ്‌സില്‍ കോര്‍ക്കുക. ഇത് ഗ്രില്‍ ചെയ്‌തെടുക്കാം.
ചൂടോടെ കബാബ് കഴിയ്ക്കൂ.
