Tag: chapathi

  • മത്തങ്ങാ ചപ്പാത്തി

    മത്തങ്ങാ ചപ്പാത്തി

    വെറൈറ്റി രുചിയുള്ള ഒരു സൂപ്പർ സോഫ്റ്റ് ചപ്പാത്തി, ഇതുണ്ടാക്കുമ്പോൾ ചേർക്കുന്നത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും…

    ingredients

    മത്തങ്ങ -250 ഗ്രാം

    ഗോതമ്പ് പൊടി -രണ്ട് കപ്പ്

    ഉപ്പ്

    വെള്ളം

    പഞ്ചസാര

    എണ്ണ

    Preparation

    മത്തങ്ങ വേവിച്ച് ഉടച്ചെടുക്കുക ഗോതമ്പ് പൊടിയും ഉപ്പും പഞ്ചസാരയും മിക്സ് ചെയ്തു ഉടച്ചെടുത്ത് മത്തങ്ങയും ചേർത്ത് നന്നായി കുറച്ച് സോഫ്റ്റ് ആക്കുക കുറച്ച് എണ്ണ തടവിക്കൊടുത്ത് കുഴച്ചാൽ നല്ല സോഫ്റ്റ് ആയി കിട്ടും ഇനി സാധാരണ പോലെ ചപ്പാത്തി ഉണ്ടാക്കി നോക്കൂ അടിപൊളി ടേസ്റ്റ് ആയിരിക്കും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക jasmine’s cuisine

  • ചപ്പാത്തിയും ഉള്ളി കറിയും…

    ചപ്പാത്തിയും ഉള്ളി കറിയും…

    ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാനായി മാവുകൊണ്ട് കോരിയൊഴിച്ച് ചപ്പാത്തിയും, കൂടെ കഴിക്കാൻ ആയി ഉള്ളി കൊണ്ട് തയ്യാറാക്കിയ നല്ലൊരു കറിയും…

    Ingredients

    ചപ്പാത്തി തയ്യാറാക്കാൻ

    ഗോതമ്പുപൊടി 1/2 കപ്പ്

    മൈദ അരക്കപ്പ്

    ഉപ്പ്

    പഞ്ചസാര ഒരു ടേബിൾ സ്പൂൺ

    വെള്ളം

    കറി തയ്യാറാക്കാൻ

    ചെറിയുള്ളി

    വെളിച്ചെണ്ണ

    സവാള

    തക്കാളി പേസ്റ്റ്

    മുളകുപൊടി

    മഞ്ഞൾപൊടി

    ഗരം മസാല പൊടി

    കുരുമുളകുപൊടി

    ഉപ്പ്

    തൈര്

    കസൂരി മേത്തി

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    നെയ്യ്

    ആദ്യം ചപ്പാത്തി തയ്യാറാക്കാം ഒരു ബൗളിലേക്ക് എടുത്തു വച്ചിരിക്കുന്ന പൊടികളും ഉപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത ശേഷം വെള്ളം ഒഴിച്ച് കലക്കി ദോശ മാവിന്റെ പരുവത്തിലാക്കി എടുക്കുക പാൻ ചൂടാകുമ്പോൾ തീ കുറച്ചുവെച്ച ശേഷം മാവൊഴിച്ച് ചെറുതായി പരത്തുക രണ്ട് സൈഡും വെന്ത ശേഷം ഹൈ ഫ്ലെയിമിലേക്ക് മാറ്റി ചപ്പാത്തി ചുട്ടെടുക്കാം

    കറി തയ്യാറാക്കാനായി ആദ്യം ചെറിയ ഉള്ളി വഴറ്റിയെടുത്ത് മാറ്റിവയ്ക്കാം ശേഷം പാനിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റാം തക്കാളി പേസ്റ്റ് ചേർക്കാം ഇത് മിക്സ് ചെയ്ത ശേഷം മസാല പൊടികളും ഉപ്പും ചേർക്കാം അടുത്തതായി കസ്തൂരി മേത്തി ഇതിലേക്ക് ചേർക്കാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കണം നന്നായി തിളച്ച് വേവുമ്പോൾ തൈര് ചേർക്കാം ഇത് നന്നായി മിക്സ് ചെയ്ത ശേഷം വഴറ്റി വച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്ത് മിക്സ് ചെയ്ത് കസൂരി മേത്തി കൂടി ചേർക്കണം ഇനി തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samiyya Recipes

  • മത്തങ്ങ ചപ്പാത്തി

    മത്തങ്ങ ചപ്പാത്തി

    ഒരു വെറൈറ്റി ക്കായി ചപ്പാത്തി തയ്യാറാക്കുമ്പോൾ ഇതുപോലെ വെജിറ്റബിൾ ചേർത്ത് തയ്യാറാക്കി നോക്കൂ, രുചികരമായ മത്തങ്ങ ചപ്പാത്തി

    Ingredients

    മത്തങ്ങ -150 ഗ്രാം

    ഗോതമ്പ് പൊടി

    മഞ്ഞൾപൊടി

    ഉപ്പ്

    ജീരകം

    ചാട്ട് മസാല

    Preparation

    മത്തങ്ങ നന്നായി വേവിച്ച് ഉടച്ച് എടുക്കുക ഗോതമ്പ് പൊടിയിൽ ഉപ്പ് ജീരകം മഞ്ഞൾപൊടി ചട്ട് മസാല ഇവ ചേർത്ത് മിക്സ് ചെയ്ത ശേഷം മത്തങ്ങ പൾപ്പ് ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക എണ്ണ ഉപയോഗിച്ച് മുകൾവശം തടവി കൊടുക്കണം ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റി നന്നായി പരത്തിയെടുത്ത് ചപ്പാത്തി ഉണ്ടാക്കാം ഈ ചപ്പാത്തി കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ നല്ല രുചിയാണ്

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക When Viny Cooks

  • ഫിൽഡ് ചപ്പാത്തി

    ഫിൽഡ് ചപ്പാത്തി

    ഇനി ചപ്പാത്തി ഇതുപോലെ തയ്യാറാക്കി നോക്കൂ, കഴിക്കാൻ വേറെ കറി വേണ്ട, സമയം ലഭിക്കുകയും ചെയ്യാം…

    INGREDIENTS

    മാവ് തയ്യാറാക്കാൻ

    ഗോതമ്പ് പൊടി -മുക്കാൽ കപ്പ്

    മൈദ -മുക്കാൽ കപ്പ്

    ഉപ്പ്

    എണ്ണ

    വെള്ളം

    FOR FILLING

    സവാള -രണ്ട്

    പച്ചമുളക് -രണ്ട്

    CHEESE -അരക്കപ്പ്

    മുളക് ചതച്ചത് -അര ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ

    ഒറിഗാനോ -അര ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    ജീരകപ്പൊടി -അര ടീസ്പൂൺ

    ഉപ്പ്

    ലെമൺ ജ്യൂസ് -ഒരു ടീസ്പൂൺ

    ആദ്യം മാവ് തയ്യാറാക്കാം ബൗളിലേക്ക് മൈദ ഗോതമ്പുപൊടി ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴക്കുക എണ്ണ കൂടി ഒഴിച്ച് സോഫ്റ്റ് ആക്കി മാറ്റിവയ്ക്കുക

    ഫില്ലിംഗ് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഗ്രേറ്റ് ചെയ്ത ചീസും മുളകുപൊടി മുളക് ചതച്ചത് ജീരകപ്പൊടി ഒറിഗാനോ ലെമൺ ജ്യൂസ് എന്നിവയും ചേർത്ത് കൈകൊണ്ട് നന്നായി ഞെരടി കൊടുത്തു മിക്സ്‌ ചെയ്യുക

    ഇനി കുഴച്ച് വച്ചിരിക്കുന്ന മാവ് ഉപയോഗിച്ച് ചപ്പാത്തി പരത്തി എടുക്കാം ഒരു ചപ്പാത്തി വെച്ച് അതിനുമുകളിൽ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് എല്ലാ വശത്തും ഒരുപോലെ വെച്ചു കൊടുക്കുക മറ്റൊരു ചപ്പാത്തി വെച്ച് ഇത് കവർ ചെയ്യുക ശേഷം നീളത്തിൽ നാലായി മുറിച്ചെടുക്കാം മുറിച്ചെടുത്ത കഷ്ണം ഒരു സൈഡ് നിന്നും മറ്റു വശത്തേക്ക് റോൾ ചെയ്തെടുക്കുക ശേഷം കൈ വെച്ച് ഒന്ന് പ്രസ് ചെയ്യുക ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഷാലോ ഫ്രൈ ചെയ്തെടുക്കുക.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi

  • നാടൻ ഗ്രീൻ പീസ് കറി

    നാടൻ ഗ്രീൻ പീസ് കറി

    ഗ്രീൻ പീസ് കറി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഗ്രീൻ പീസ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.