Tag: beef roast

  • മലബാർ സ്പെഷ്യൽ ബീഫ് റോസ്റ്റ്

    മലബാർ സ്പെഷ്യൽ ബീഫ് റോസ്റ്റ്

    മലബാർ സ്റ്റൈലിൽ ഉള്ള കറികളുടെ രുചി എന്തായാലും എടുത്തുപറയേണ്ടത് തന്നെയാണ്, ഇതാ ഒരു മലബാർ സ്പെഷ്യൽ ബീഫ് റോസ്റ്റ്…

    Ingredients

    ബീഫ് -അരക്കിലോ

    ചെറിയ ഉള്ളി -ഒരു കപ്പ്

    സവാള -ഒരു കപ്പ്

    പച്ചമുളക്- 5

    ഇഞ്ചി

    വെളുത്തുള്ളി -15

    കറിവേപ്പില

    ഉലുവ -മുക്കാൽ ടീസ്പൂൺ

    പെരുംജീരകം -ഒരു ടേബിൾ സ്പൂൺ

    തക്കാളി -രണ്ട്

    വിനെഗർ -ഒരു ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    ഗരം മസാല -രണ്ടര ടേബിൾ സ്പൂൺ

    സ്പെഷ്യൽ മസാല -രണ്ടര ടേബിൾ സ്പൂൺ

    നാരങ്ങ അര

    ഉപ്പ്

    Preparation

    ബീഫിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചേരുവകളും മസാലപ്പൊടികളും ഉപ്പും ചെറുനാരങ്ങനീരും ഉലുവയും ചേർത്ത് നന്നായി മിക്സ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം നന്നായി വേവിക്കാം വെന്തുകഴിഞ്ഞ് ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് മൂക്കുമ്പോൾ വേവിച്ച ബീഫ് ചേർക്കാം നന്നായി വറ്റിച്ച് എടുക്കുക അവസാനമായി കുറച്ചു മസാല പൊടി ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Abida Rasheed

  • ബീഫ് വരട്ടിയത്

    ബീഫ് വരട്ടിയത്

    നല്ല വരട്ടിയെടുത്ത ബീഫ് കിട്ടിയാൽ ആരാ കഴിക്കാത്തത്, മലയാളികൾക്ക് എത്ര കഴിച്ചാലും മതിയാവാത്ത കിടിലൻ ബീഫ് റോസ്റ്റ്…

    Ingredients

    for cooking beef

    ബീഫ് -ഒരു കിലോ

    സവാള -1

    കറിവേപ്പില

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    കുരുമുളകുപൊടി- ഒന്നര ടീസ്പൂൺ

    ഉപ്പ്

    വെളിച്ചെണ്ണ -രണ്ടര ടീസ്പൂൺ

    For masala

    വെളിച്ചെണ്ണ

    തേങ്ങാക്കൊത്ത്

    പെരുംജീരകം

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    ചെറിയുള്ളി ചതച്ചത്

    മുളക് ചതച്ചത് -ഒരു ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    പച്ചമുളക് -4

    ഉപ്പ്

    തക്കാളി ഒന്ന്

    പെരുംജീരകപ്പൊടി

    മല്ലിയില

    preparation

    ആദ്യം ബീഫ് വേവിക്കാം ഒരു കുക്കറിലേക്ക് കഴുകിയെടുത്ത ബീഫ് സവാള കറിവേപ്പില എടുത്തുവച്ച മസാല പൊടികൾ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി തിരുമ്മി വേവിക്കുക ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക, അതിലേക്ക് തേങ്ങാക്കൊത്തും പെരുംജീരകവും ചേർത്ത് റോസ്റ്റ് ചെയ്ത് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ഇവ ചേർക്കാം നന്നായി വഴറ്റി പച്ചമുളക് തക്കാളിയും ചേർക്കാം നല്ല സോഫ്റ്റ് ആകുമ്പോൾ മസാലപ്പൊടികൾ ചേർക്കാം, ഇതിന്റെ എല്ലാം പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് തിളപ്പിക്കുക ഗരം മസാല പൊടി കുരുമുളകുപൊടി പെരുംജീരകപ്പൊടി എന്നിവ കൂടുതലായി ചേർക്കാം അല്പം ഡ്രൈ ആകുമ്പോൾ മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kitchen Diaries

  • ബീഫ് വരട്ടിയത്

    ബീഫ് വരട്ടിയത്

    മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ബീഫ് വരട്ടിയതും പൊറോട്ടയും, ബീഫ് റോസ്റ്റ് തയ്യാറാക്കാനായി വളരെ എളുപ്പമാണ് എങ്ങനെയെന്ന് കാണാം

    INGREDIENTS

    ബീഫ് അരക്കിലോ

    സവാള രണ്ട്

    പച്ചമുളക് രണ്ട്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ

    മഞ്ഞൾപൊടി ഒരു ടീസ്പൂൺ

    മുളകുപൊടി ഒന്നേകാൽ ടീസ്പൂൺ

    മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ

    ഗരം മസാല ഒരു ടേബിൾ സ്പൂൺ

    ചെറിയ ഉള്ളി ഒരു കപ്പ്

    കറിവേപ്പില

    വെളിച്ചെണ്ണ

    തേങ്ങാക്കൊത്ത് രണ്ട് ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി ഒരു ടീസ്പൂൺ

    മുളകുപൊടി ഒരു ടേബിൾ സ്പൂൺ

    മല്ലിപ്പൊടി രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ്

    കുരുമുളകുപൊടി ഒരു ടീസ്പൂൺ

    PREPARATION

    കഴുകിയെടുത്ത ബീഫ് കഷണങ്ങൾ കുക്കറിലേക്ക് ചേർക്കുക ഇതിലേയ്ക്ക് മസാല പൊടികളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സവാള പച്ചമുളക് എന്നിവയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി തിരുമ്മിയോചിപ്പിക്കുക ശേഷം കുക്കറടച്ച് നന്നായി വേവിച്ചെടുക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കണം ഇതിലേക്ക് ചെറിയുള്ളി കറിവേപ്പില തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം മസാല പൊടികൾ ചേർക്കാം അടുത്തതായി വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ചേർക്കണം ആവശ്യത്തിനു ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത് വെള്ളം നന്നായി വറ്റുന്നത് വരെ തിളപ്പിക്കണം അവസാനമായി കുരുമുളകുപൊടി ചേർത്തു കൊടുക്കാം ഇനി ഒന്നുകൂടി യോജിപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sindhus Swad

  • ബീഫ് വരട്ടിയത് എങ്ങനെ രുചികരമായി വീട്ടിൽ  തയ്യാറാക്കാം

    ബീഫ് വരട്ടിയത് എങ്ങനെ രുചികരമായി വീട്ടിൽ തയ്യാറാക്കാം

    ബീഫ് വരട്ടിയത് എങ്ങനെ രുചികരമായി വീട്ടിൽ തയ്യാറാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • കല്യാണത്തിന് ഉണ്ടാക്കുന്ന ബീഫ് ഫ്രൈ

    കല്യാണത്തിന് ഉണ്ടാക്കുന്ന ബീഫ് ഫ്രൈ

    കല്യാണത്തിന് ഉണ്ടാക്കുന്ന ബീഫ് ഫ്രൈ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ബീഫ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dona kitchen ചാനല്‍ Subscribe ചെയ്യൂ.

  • സ്പെഷ്യല്‍ ബീഫ് റോസ്റ്റ്

    സ്പെഷ്യല്‍ ബീഫ് റോസ്റ്റ്

    ബീഫ് റോസ്റ്റ് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ട്ടമല്ലേ ഇന്ന് ഒരു സ്പെഷ്യല്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കാം …ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ..ആദ്യം തന്നെ നമുക്ക് ബീഫ് റോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായിട്ടുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
    ബീഫ് – ഒരു കിലോ
    സവാള – രണ്ടെണ്ണം
    ഇഞ്ചി – രണ്ടു കഷണം
    പച്ചമുളക് – ആറെണ്ണം
    ചുവന്നുള്ളി – 25 എണ്ണം
    വെളുത്തുള്ളി – പത്തു അല്ലി
    മഞ്ഞപ്പൊടി – അര ടിസ്പൂണ്‍
    മുളക് പൊടി – രണ്ടു ടിസ്പൂണ്‍
    മല്ലിപൊടി – ഒരു ടേബിള്‍സ്പൂണ്‍
    മീറ്റ്‌ മസാല – ഒരു ടിസ്പൂണ്‍
    ഗരം മസാല – അര ടിസ്പൂണ്‍
    തക്കാളി – രണ്ടെണ്ണം
    തേങ്ങ കൊത്ത് – ഒരു പിടി
    കുരുമുളക് പൊടി – ഒരു ടിസ്പൂണ്‍
    കറിവേപ്പില – ആവശ്യത്തിനു
    വെളിച്ചെണ്ണ – ആവശ്യത്തിനു
    ഉപ്പ് – ആവശ്യത്തിനു

    ആദ്യം തന്നെ ബീഫ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക
    അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള ചെറുതായി നുറുക്കിയതും,ഇഞ്ചി ഒരു കഷണം നുറുക്കിയതും ,നാല് പച്ചമുളകു നുറുക്കിയതും ,രണ്ടു തക്കാളി ചെറുതായി നുറുക്കിയതും ,കുറച്ചു കറിവേപ്പിലയും അല്പം ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക ..അതിനുശേഷം ഇതിലേയ്ക്ക് മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കാം ..ഇനി മുളക് പൊടി,മല്ലിപ്പൊടി,ചേര്‍ത്ത് ഇളക്കാം അതിനു ശേഷം മീറ്റ്‌ മസാല ചേര്‍ക്കാം,ഗരം മസാല ചേര്‍ക്കാം എല്ലാം കൂടി നന്നായി മൂപ്പിച്ചു എടുക്കാം അതിനു ശേഷം ഇത് അരയാന്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അരച്ച് എടുക്കാം ഇനി ബീഫിലെയ്ക്ക് ഈ അരപ്പ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കി അര മണിക്കൂര്‍ നേരം വയ്ക്കാം. എന്നിട്ട് ഇത് വെള്ളം ഒഴിക്കാതെ വേവിച്ചു എടുക്കണം കുക്കറിലോ അല്ലാതെയോ വേവിച്ചു എടുക്കാം.
    അതിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങ കൊത്ത് ചേര്‍ത്ത് മൂപ്പിക്കാം. അതിനുശേഷം വേപ്പില ചേര്‍ക്കാം.ഇതൊന്നു ഇളക്കിയിട്ട് ഇതിലേയ്ക്ക് ചുവന്നുള്ളി വട്ടത്തില്‍ നുറുക്കിയത് ചേര്‍ക്കാം …വെളുത്തുള്ളി വട്ടത്തില്‍ നുറുക്കിയത് ചേര്‍ക്കാം ,ഇഞ്ചി ചെറുതായി നുറുക്കിയത് ചേര്‍ക്കാം കറിവേപ്പില ചേര്‍ക്കാം എല്ലാം കൂടി നന്നായി മൂപ്പിക്കാം എന്നിട്ട് ഇതിലേയ്ക്ക് വേവിച്ചു എടുത്ത ബീഫ് ചേര്‍ക്കാം എന്നിട്ട് ഇത് നന്നായി റോസ്റ്റ് ചെയ്തു കഴിഞ്ഞിട്ട് ഇതിലേയ്ക്ക് കുരുമുളക് പൊടി വിതറി ഇളക്കി എടുക്കാം നന്നായി റോസ്റ്റ് ആയശേഷം ഇറക്കി വെയ്ക്കാം
    ബീഫ് റോസ്റ്റ് റെഡി

    ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

    ഫ്രൈഡ് ചിക്കന്‍ കബാബ് ഉണ്ടാക്കാം