Tag: ayala curry

  • ചെറിയ അയല മീൻ കറിയും കപ്പപ്പുഴുക്കും: രുചികരമായ കേരള വിഭവങ്ങൾ

    ചെറിയ അയല മീൻ കറിയും കപ്പപ്പുഴുക്കും: രുചികരമായ കേരള വിഭവങ്ങൾ

    കേരളീയ പാചകപാരമ്പര്യത്തിന്റെ ഹൃദയത്തിൽ നിന്നുള്ള രണ്ട് രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ വിഭവങ്ങളാണ് ചെറിയ അയല മീൻ കറിയും കപ്പപ്പുഴുക്കും. ചൂട് ചോറിനൊപ്പം മീൻ കറിയും, കാന്താരി ചമ്മന്തിക്കൊപ്പം കപ്പപ്പുഴുക്കും കഴിക്കുമ്പോൾ നിന്റെ രുചിമുകുളങ്ങൾ ആനന്ദിക്കും! ഈ റെസിപ്പികൾ നിന്റെ അടുക്കളയിൽ പരീക്ഷിക്കാൻ തയ്യാറാണോ?

    1. ചെറിയ അയല മീൻ കറി

    ആവശ്യമായ ചേരുവകൾ

    • ചെറിയ അയല മീൻ: ½ കിലോ (വൃത്തിയാക്കിയത്, തല ഉൾപ്പെടെ)

    • ചെറിയ ഉള്ളി: 15 എണ്ണം

    • വെളുത്തുള്ളി: 10 അല്ലി

    • ഇഞ്ചി: ഒരു ചെറിയ കഷ്ണം

    • ഉലുവ: ½ ടീസ്പൂൺ

    • കറിവേപ്പില: ആവശ്യത്തിന്

    • കാശ്മീരി മുളകുപൊടി: 3 ടീസ്പൂൺ

    • മഞ്ഞൾപ്പൊടി: 1 ടീസ്പൂൺ

    • ഉലുവപ്പൊടി: ½ ടീസ്പൂൺ

    • വാളൻപുളി നീര്: ആവശ്യത്തിന്

    • വെളിച്ചെണ്ണ: 1 ടീസ്പൂൺ (വറുക്കാനും അവസാനം ചേർക്കാനും)

    • ഉപ്പ്: 1 ടീസ്പൂൺ

    • പച്ചമുളക്: 4 എണ്ണം

    • വെള്ളം: ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    1. മീൻ തയ്യാറാക്കുക

    • ½ കിലോ ചെറിയ അയല മീൻ വൃത്തിയാക്കി കഷണങ്ങളാക്കുക. തലയും കറിയിൽ ചേർക്കുന്നത് രുചിയും മൃദുത്വവും വർദ്ധിപ്പിക്കും.

    • മീൻ കല്ലുപ്പ് ഉപയോഗിച്ച് നന്നായി കഴുകി അഴുക്ക് നീക്കം ചെയ്യുക.

    2. മസാല തയ്യാറാക്കുക

    • 15 ചെറിയ ഉള്ളി, 10 വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ മിക്സിയിൽ പേസ്റ്റാക്കി അരയ്ക്കുക.

    • ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, ½ ടീസ്പൂൺ ഉലുവയും കുറച്ച് കറിവേപ്പിലയും ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വറുക്കുക.

    • വറുത്ത മിശ്രിതത്തിലേക്ക് 3 ടീസ്പൂൺ കാശ്മീരി മുളകുപൊടി, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി, ½ ടീസ്പൂൺ ഉലുവപ്പൊടി, വാളൻപുളി വെള്ളം എന്നിവ ചേർത്ത് നന്നായി അരയ്ക്കുക.

    3. കറി വേവിക്കുക

    • അരച്ച മസാലയിൽ ആവശ്യത്തിന് വെള്ളം, 1 ടീസ്പൂൺ ഉപ്പ്, വാളൻപുളി നീര് എന്നിവ ചേർത്ത് തിളപ്പിക്കുക.

    • മസാല കുറുകിയ ശേഷം വൃത്തിയാക്കിയ മീൻ കഷണങ്ങളും തലയും ചേർക്കുക.

    • ഏഴ് മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക.

    • അവസാനം, 4 പച്ചമുളക്, കുറച്ച് കറിവേപ്പില, 1 ടീസ്പൂൺ പച്ച വെളിച്ചെണ്ണ എന്നിവ ചേർത്ത് കറി പൂർത്തിയാക്കുക.

    2. കപ്പപ്പുഴുക്ക്

    ആവശ്യമായ ചേരുവകൾ

    • കപ്പ: ആവശ്യത്തിന് (മുറിച്ച് കഴുകിയത്)

    • കല്ലുപ്പ്: ഒരു നുള്ള്

    • ഉപ്പ്: ആവശ്യത്തിന്

    • വെള്ളം: ആവശ്യത്തിന്

    • സെർവിംഗിന്: കാന്താരി മുളക് ചമ്മന്തി, വെളിച്ചെണ്ണ

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    തയ്യാറാക്കുന്ന വിധം

    1. കപ്പ വേവിക്കുക

    • കപ്പ മുറിച്ച്, കഴുകി, വെള്ളവും ഒരു നുള്ള് കല്ലുപ്പും ചേർത്ത് പ്രഷർ കുക്കറിൽ വെക്കുക.

    • വെള്ളത്തിൽ ഉപ്പ് അല്പം മുന്നിട്ട് നിൽക്കണം.

    • ഒരു വിസിൽ മാത്രം മതി വേവാൻ. നുറുങ്ങ്: ഒരു വിസിലിൽ കൂടുതൽ വന്നാൽ കപ്പ അധികം വെന്തുപോകും.

    • പ്രഷർ പോയ ശേഷം വേവിച്ച കപ്പ ഊറ്റിയെടുക്കുക.

    2. വിളമ്പൽ

    • കപ്പപ്പുഴുക്കിന് കാന്താരി മുളകും വെളിച്ചെണ്ണയും ചേർത്ത ചമ്മന്തി നല്ലൊരു കോമ്പിനേഷനാണ്.

    സെർവിംഗ് ടിപ്സ്

    • ചെറിയ അയല മീൻ കറി ചൂട് ചോറിനൊപ്പം വിളമ്പുക.

    • കപ്പപ്പുഴുക്കിന് കാന്താരി ചമ്മന്തിയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ആസ്വദിക്കൂ.

    ഉപസംഹാരം

    ഈ ചെറിയ അയല മീൻ കറിയും കപ്പപ്പുഴുക്കും നിന്റെ അടുക്കളയിൽ തയ്യാറാക്കി കേരളത്തിന്റെ യഥാർത്ഥ രുചി അനുഭവിക്കൂ! ഈ വിഭവങ്ങൾ എങ്ങനെ നിനക്ക് ഇഷ്ടപ്പെട്ടു എന്ന് ഞങ്ങളോട് പങ്കുവെക്കൂ!

  • റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള മീൻ കറി

    റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള മീൻ കറി

    ഓറഞ്ച് നിറത്തിൽ റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള മീൻ കറി കാണണോ?? ഏതു മീനും ഇതുപോലെ തയ്യാറാക്കാം.. നല്ല പുളിയുള്ള പച്ചമാങ്ങ ചേർത്ത് തയ്യാറാക്കിയ അയലക്കറിയുടെ റെസിപ്പി

    INGREDIENTS

    വെളിച്ചെണ്ണ

    ഇഞ്ചി -ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ

    ചെറിയ ഉള്ളി- 5

    പെരുംജീരകം -കാൽ ടീസ്പൂൺ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -4 ടീസ്പൂൺ

    മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

    തക്കാളി ഒന്ന്

    ചൂട് വെള്ളം

    പച്ചമാങ്ങ

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    ഇഞ്ചി

    വെളുത്തുള്ളി

    ഉണക്കമുളക്

    കറിവേപ്പില

    അയല മീൻ -ഒരു കിലോ

    preparation

    ആദ്യം തേങ്ങ വറുത്തെടുക്കണം, ഇതിനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ആദ്യം ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കാം, ഒന്ന് വയറ്റിയതിനുശേഷം ചെറിയ ഉള്ളി ചേർക്കാം, ഒന്നുകൂടി വഴറ്റിയതിനുശേഷം പെരുംജീരകം ചേർക്കാം, ബ്രൗൺ നിറമാകുന്നത് വരെ വഴറ്റിയതിനുശേഷം മസാലപ്പൊടികൾ ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി നാളികേരം ചേർത്ത് ഒന്ന് മിക്സ് ചെയ്ത ചൂടാക്കണം, ഇനി തക്കാളി കൂടെ ചേർത്ത് യോജിപ്പിച്ച് അല്പം ചൂടുവെള്ളം ഒഴിക്കുക, ഒന്നുകൂടി വെച്ച് വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ ഇത് നന്നായി അരച്ചെടുക്കണം. മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ ചൂടാകാനായി വയ്ക്കാം, കടുക് ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റാം, ഉണക്കമുളകും കറിവേപ്പിലയും കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം അരപ്പു ചേർക്കാം, ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് തിളക്കുമ്പോൾ പച്ചമാങ്ങ ചേർക്കാം, കൂടെ മീനും ആവശ്യത്തിന് ഉപ്പും ചേർക്കാം, ഇനി നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Jess Creative World

  • അയലക്കറി , കപ്പ ഉടച്ചത് ,

    അയലക്കറി , കപ്പ ഉടച്ചത് ,

    അയലക്കറിയും ചോറും എങ്ങിനെയാണ് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍, അയല – അഞ്ചെണ്ണം, ചുവന്നുള്ളി -പത്തെണ്ണം, ഇഞ്ചി – ഒരു കഷണം, വെളുത്തുള്ളി- ആറെണ്ണം, ചട്ടി അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ചു അരിഞ്ഞുവച്ചിരിക്കുന്നവ വഴറ്റണം, മഞ്ഞപൊടി,മുളക് പൊടി, പുളി എല്ലാം ചേര്‍ക്കണം ചൂടുവെള്ളം ഒഴിച്ച് തിളച്ചു കഴിയുമ്പോള്‍ അയല ഇട്ടു വേവിക്കണം ..കപ്പ ഉടച്ചതും, അയല വറുത്തതും , തോരനും, അയലക്കറിയും, ചോറും ആണ് ഉണ്ടാക്കുന്നത് എങ്ങിനെ എളുപ്പത്തില്‍ ഇതുന്ദക്കാമെന്നു താഴെ വീഡിയോ കൊടുത്തിട്ടുണ്ട് കണ്ടശേഷം എല്ലാവരും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.പുതിയ റെസിപ്പികള്‍ക്കായി ഈ പേജ് ലൈക്ക് ചെയ്യുക.

     

  • നാടന്‍ അയല കറി ഉണ്ടാക്കാം

    നാടന്‍ അയല കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് നല്ല നാടന്‍ അയല കറി ഉണ്ടാക്കാം ..ഇതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍

    അയല മീൻ 5എണ്ണം
    സവാള 5
    തക്കാളി 3
    ഇഞ്ചി
    പച്ചമുളക്
    വെളുത്തുള്ളി
    മുളക് പൊടി 1/2ടീസ്പൂൺ
    മഞൾ പൊടി 1/2ടീസ്പൂൺ
    മല്ലിപൊടി 21/2ടീസ്പൂൺ
    ഉപ്പ്
    കറിവേപ്പില
    വെളിചെണ്ണ

    പാകം ചെയുന്ന വിധം
    ആദ്യം തന്നെ അയല നന്നായി വെട്ടി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കുക.
    കുടമ്പുളി അല്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ എടുക്കുക.
    ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എല്ലാം നന്നായി ചതച്ചു എടുക്കുക.
    മുളക് പൊടിയും , മഞ്ഞള്‍പൊടിയും , മല്ലിപ്പൊടിയും കൂടി അല്പം വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കി വയ്ക്കുക.
    സവാള , തക്കാളി നീളത്തില്‍ അരിഞ്ഞു എടുക്കുക

    ഇനി ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പതുവച്ചു ( മൺ ചട്ടി ആണ് ഏറ്റവും നല്ലത് ഇതില്‍ വച്ചാല്‍ ഒരു പ്രത്യേക ടേസ്റ്റ് ഉണ്ടാകും മൺ ചട്ടി ഉള്ളവര്‍ തീര്‍ച്ചയായും അതുതന്നെ എടുക്കുക ) വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി , പച്ചമുളക്, വെളുത്തുള്ളി ചതച്ചത് ഇട്ടു നന്നായി വഴറ്റണം ,, അതിനുശേഷം സവാളയും തക്കാളിയും ഇട്ടു വഴറ്റുക ഇത് രണ്ടും നന്നായി വഴന്ന ശേഷം ഇതിലേയ്ക്ക് മുളക് പൊടി ,മഞ്ഞപ്പൊടി , മല്ലിപ്പൊടി പേസ്റ്റ് കൂടി ചേര്‍ത്ത് വഴറ്റുക ഇതിന്റെ പച്ചമണം മാറും വരെ ഇത് വഴറ്റണം …കറിവേപ്പില കൂടി ചേര്‍ത്ത് കൊടുക്കുക ..ഇനി ഇതിലേയ്ക്ക് പുളിവെള്ളം പുളിയോടു കൂടിത്തന്നെ ഒഴിക്കുക. മീന്‍ വേകാന്‍ പാകത്തിനുള്ള വെള്ളം കൂടി ചേര്‍ത്ത് ഉപ്പു ചേര്‍ത്ത് ഇളക്കുക …മീനു പിടിക്കാന്‍ ആവശ്യമായ ഉപ്പു കൂടി ചേര്‍ക്കുക …അതിനുശേഷം ഇത് നന്നായി തിളപ്പിക്കണം എന്നിട്ട് ഇതിലേയ്ക്ക് മീന്‍ കഷണങ്ങള്‍ പെറുക്കി ഇടണം ..അതിനുശേഷം ഇത് നന്നായി തിളപ്പിച്ച്‌ വറ്റിച്ചു എടുക്കണം ..ചെറിയ ചാറു മതി ..ഇനി ഇത് വാങ്ങാം അതിനു മുന്പ് ഇതിലേയ്ക്ക് അല്പം പച്ച വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം
    അയല കറി റെഡി
    ഇത് ചോറിനൊപ്പം കഴിക്കാന്‍ നല്ല രുചിയുള്ള കറിയാണ് ..വളരെ എളുപ്പത്തില്‍ തന്നെ നമുക്കിത് ഉണ്ടാക്കി എടുക്കുകയും ചെയ്യാം ..

    എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക .. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്‌ ചെയ്തില്ലെങ്കില്‍ ലൈക് ചെയ്യുക, പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും

    ചിക്കന്‍ മോമോസ് ഉണ്ടാക്കാം