Category: കപ്പ വിഭവങ്ങൾ

  • കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

    കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

    പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ്

    പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്.

    ആവശ്യമായ ചേരുവകൾ:

    • കപ്പ – 1 കിലോ

    • ഉപ്പ് – ആവശ്യത്തിന്

    • തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ)

    • ഇഞ്ചി – ചെറിയ കഷണം

    • പച്ചമുളക് – 3 എണ്ണം

    • ചെറിയ ഉള്ളി – 5 എണ്ണം

    • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

    • കടുക് – 1 ടീസ്പൂൺ

    • വറ്റൽമുളക് – 3 എണ്ണം

    • കറിവേപ്പില – കുറച്ച്

    തയ്യാറാക്കുന്ന വിധം:

    1. കപ്പ വേവിക്കൽ:
      കപ്പ തൊലി കളഞ്ഞ് ചെറുതായി കട്ട് ചെയ്ത് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക (10–15 മിനിറ്റ്). വെള്ളം ഊറ്റി മാറ്റുക.

    2. തേങ്ങാപ്പാൽ ചേർക്കൽ:
      ചതച്ച ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ചേർത്ത് രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക.

    3. ഉടച്ചെടുക്കൽ:
      കപ്പ ചെറിയ തോതിൽ ഉടയ്‌ക്കുക. കുറുകിയതിനു ശേഷം ശേഷിച്ച അര കപ്പ് തേങ്ങാപ്പാൽ ചേർത്ത് വീണ്ടും തിളപ്പിക്കുക.

    4. താളിക്കൽ:
      വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് ഉള്ളി, വറ്റൽമുളക്, കറിവേപ്പില മൂപ്പിച്ച് പാൽ കപ്പയിലേക്ക് ഒഴിക്കുക.

    ടിപ്പ്: പാൽ കപ്പ അടച്ച് 10 മിനിറ്റ് വെയ്ക്കുമ്പോൾ സ്വാദ് ഇരട്ടിയാകും!


    ബീഫ് കറി – പാൽ കപ്പയുടെ മികച്ച കൂട്ടുകാർ

    പാൽ കപ്പയുടെ കൂടെ കഴിക്കാൻ ഏറ്റവും പൊരുത്തമുള്ളതാണ് ഈ കുരുമുളക് സ്വാദുള്ള ബീഫ് കറി.

    ആവശ്യമായ ചേരുവകൾ:

    • ബീഫ് (എല്ലോടുകൂടിയ) – 600 ഗ്രാം

    • സവാള – 2 എണ്ണം

    • ഇഞ്ചി-വെളുത്തുള്ളി – 1 ടേബിൾസ്പൂൺ

    • പച്ചമുളക് – 3 എണ്ണം

    • തക്കാളി – 1 എണ്ണം

    • മുളകുപൊടി (കാശ്മീരി) – 2 ടേബിൾസ്പൂൺ

    • മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ

    • മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    • ഗരം മസാല – ½ ടീസ്പൂൺ

    • കുരുമുളകുപൊടി – ½ ടീസ്പൂൺ

    • വെളിച്ചെണ്ണ – ആവശ്യത്തിന്

    • കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം:

    1. സവാള വഴറ്റൽ:
      വെളിച്ചെണ്ണയിൽ ഏലക്കയും സവാളയും വഴറ്റുക. ഇഞ്ചി-വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക.

    2. തക്കാളി ചേർക്കൽ:
      തക്കാളിയും ഉപ്പും ചേർത്ത് അടച്ചു വെച്ച് മൃദുവാക്കുക.

    3. മസാലയും ബീഫും ചേർക്കൽ:
      മസാല പൊടികൾ ചേർത്ത് നന്നായി ഇളക്കി ബീഫ് ചേർക്കുക. ചൂടുവെള്ളം ചേർത്ത് നാലു വിസിൽ വരുന്നത് വരെ വേവിക്കുക.

    4. താളിക്കൽ:
      വേറെ പാനിൽ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില വഴറ്റി കറി ചേർത്ത് കുറുകിയെടുക്കുക.

    5. അവസാനം:
      കുരുമുളകുപൊടിയും ഗരം മസാലയും ചേർത്ത് ഒന്ന് തിളപ്പിക്കുക.


    കപ്പയുമായി ഈ ബീഫ് കറി കഴിച്ചാൽ… സ്വർഗ്ഗാനുഭവം!

    പാൽ കപ്പയുടെ ക്രീമിയൻ മധുരവും ബീഫ് കറിയുടെ സ്പൈസിയും ചേർന്നാൽ, അതൊരു മനോഹരമായ രുചിയാകും. ചൂടോടെ കഴിച്ചാൽ അതിന്റെ ചൂടും മണമുമാണ് പ്രധാനമായ രസതന്ത്രം ❤️

    വീഡിയോ കാണൂ:

  • കപ്പ മെഴുക്കുപുരട്ടി

    കപ്പ മെഴുക്കുപുരട്ടി

    കപ്പ ഉപയോഗിച്ച് നല്ല എരിവുള്ള ഒരു മെഴുക്കുപുരട്ടി തയ്യാറാക്കാം, എപ്പോഴും കപ്പപ്പുഴുക്കല്ലേ ഇനി ഒന്നു മാറ്റിപ്പിടിച്ചു നോക്കൂ…

    Ingredients

    കപ്പ

    ചെറിയ ഉള്ളി

    ഉപ്പ്

    മഞ്ഞൾപ്പൊടി

    മുളകുപൊടി

    ഗരം മസാല

    മുളക് ചതച്ചത്

    കറിവേപ്പില

    വെളുത്തുള്ളി

    വെളിച്ചെണ്ണ

    കടുക്

    Preparation

    കപ്പ ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക, ചെറിയ കഷണങ്ങളായി മുറിച്ച് വേണം വേവിക്കാൻ, ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകിട്ട് പൊട്ടിക്കാം ശേഷം ചെറിയ ഉള്ളി ചതച്ചത് കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക മസാല പൊടികൾ ഇനി ചേർക്കാം അതും മിക്സ് ചെയ്തശേഷം ഉണക്കമുളക് ചതച്ചത് ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്ത് കപ്പ വേവിച്ചത് ചേർത്ത് മസാല പിടിക്കുന്നത് വരെ ഇളക്കി യോജിപ്പിക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lohi’s Star Kitchen

  • കപ്പപ്പുഴുക്ക്

    കപ്പപ്പുഴുക്ക്

    കപ്പപ്പുഴുക്ക് തയ്യാറാക്കുമ്പോൾ ഇതുപോലെ ചെയ്തു നോക്കൂ, തീരുന്ന വഴി അറിയില്ല, അത്രയ്ക്ക് ടേസ്റ്റി ആയി കിട്ടും….

    Ingredients

    കപ്പ ഒരു കിലോ

    തേങ്ങാ ചിരവിയത്

    ചെറിയ ഉള്ളി

    കറിവേപ്പില

    മഞ്ഞൾപൊടി

    വെള്ളം

    ഉപ്പ്

    പച്ചമുളക്

    Preparation

    ആദ്യം കപ്പ കുക്കറിൽ വേവിക്കാം നന്നായി വെന്തു കഴിയുമ്പോൾ തീ ഓഫ് ചെയ്ത് വെള്ളത്തിൽ നിന്നും മാറ്റുക, അമർത്തുമ്പോൾ ഉടയുന്ന പരുവത്തിൽ ആയിരിക്കണം തേങ്ങ പച്ചമുളക് ചെറിയുള്ളി കറിവേപ്പില ഉപ്പ് ഇവ മിക്സിയിൽ ചതച്ചെടുത്ത് കപ്പയിലേക്ക് ചേർക്കാം ശേഷം നന്നായി മിക്സ് ചെയ്തു പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Home tips & Cooking by Neji

  • പാൽക്കപ്പ

    പാൽക്കപ്പ

    ഇത് കണ്ടാൽ തന്നെ നാവിൽ വെള്ളം നിറയും, മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട കപ്പ ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ പാൽക്കപ്പ..

    Ingredients

    കപ്പ

    ഉപ്പ്

    വെള്ളം

    ചെറിയുള്ളി

    ഇഞ്ചി

    വെളുത്തുള്ളി

    പച്ചമുളക്

    തേങ്ങ ഒന്നാം പാൽ രണ്ടാം പാൽ വേർതിരിച്ചത്

    വെളിച്ചെണ്ണ

    കടുക്

    ചെറിയ ഉള്ളി

    ഉണക്കമുളക്

    കറിവേപ്പില

    Preparation

    ആദ്യം കപ്പ ക്ലീൻ ചെയ്ത് എടുക്കാം , ശേഷം ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കുക. വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ചെറിയ ഉള്ളി ഇവ ചതച്ച് കപ്പയിലേക്ക് ഇട്ട് മിക്സ് ചെയ്യാം, കൂടെ തേങ്ങയുടെ രണ്ടാം പാലും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക തിളച്ചു വറ്റി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് മിക്സ് ചെയ്യാം ശേഷം തീ ഓഫ് ചെയ്യുക, ഇനി താളിച്ചു കൊട്ടണം അതിനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക, കടുക് ചേർത്ത് പൊട്ടുമ്പോൾ ചെറിയ ഉള്ളി ഉണക്കമുളക് കറിവേപ്പില ഇവയും ചേർത്ത് മൂപ്പിച്ച് കപ്പയിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Revathi Vlogs

  • കൊള്ളിയും മുട്ടയും

    കൊള്ളിയും മുട്ടയും

    തട്ടുകടയിൽ നിന്നും കിട്ടുന്ന കൊള്ളിയും മുട്ടയും ഒരിക്കൽ കഴിച്ചവർ അതിന്റെ രുചി മറക്കില്ല

    Ingredients

    കപ്പ -ഒരു കിലോ

    സവാള -രണ്ടെണ്ണം

    മുളക് -രണ്ട്

    വെളുത്തുള്ളി -മൂന്ന്

    ഉപ്പ്

    വെളിച്ചെണ്ണ

    കറിവേപ്പില

    മുട്ട -നാല്

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    മല്ലിയില

    Preparation

    മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചു ചേർത്ത് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം ചെറിയ കഷണങ്ങളായി നുറുക്കി കഴുകി കുക്കറിൽ ചേർത്ത് ആവശ്യത്തിന് വെള്ളം ഉപ്പ് മഞ്ഞൾപ്പൊടി ഇവ ചേർത്ത് വേവിക്കുക ഉടയുന്ന പരുവത്തിലാണ് വേവിച്ചെടുക്കേണ്ടത്, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകിട്ടു പൊട്ടുമ്പോൾ സവാള വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം നന്നായി വഴന്നു വന്നാൽ മുളകുപ്പൊടി ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി മുട്ട ഇതിലേക്ക് പൊട്ടിച്ചു ചേർക്കാം മുട്ട നന്നായി ചിക്കി എടുക്കുക ശേഷം കപ്പ ചേർക്കാം, ഇനി എല്ലാം കൂടി നന്നായി ഉടച്ച് യോജിപ്പിക്കണം അവസാനമായി മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fousiya Rakheeb

  • കപ്പ സ്നാക്ക്

    കപ്പ സ്നാക്ക്

    നമ്മൾ എപ്പോഴും ഈവനിംഗ് സ്നാക്കിനാണ് പല വെറൈറ്റി റെസിപ്പികളും പരീക്ഷിച്ചു നോക്കാറ് സാധാരണ കഴിച്ചു മടുത്ത പലഹാരങ്ങളേക്കാൾ നല്ല വ്യത്യസ്തവും ഏവർക്കും ഇഷ്ടമാകുന്നതുമായ രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കാം

    Ingredients

    മരച്ചീനി – 1

    ബ്രഡ് -5

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ

    മല്ലിയില – 2 ടീസ്പൂൺ

    ഉപ്പ്

    മഞ്ഞൾ -1/2 ടീസ്പൂൺ

    മൈദ – 1/4 കപ്പ്

    എണ്ണ

    PREPARATION

    ആദ്യം കപ്പ വേവിച്ചെടുക്കണം വെള്ളത്തിൽ നിന്ന് മാറ്റി ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് ബ്രഡ് പൊടിച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സവാള മല്ലിയില ഉപ്പ് മഞ്ഞൾപൊടി മുളക് ചതച്ചത് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഒരു പാത്രത്തിൽ മൈദ കലക്കി മാറ്റി വയ്ക്കുക കപ്പ മിക്സിലേക്ക് അല്പം വെളിച്ചെണ്ണ തൂവിക്കൊടുത്ത് ഒന്നുകൂടി മിക്സ് ചെയ്യണം ശേഷം കയ്യിൽ വെളിച്ചെണ്ണ ആക്കുക ശേഷം കപ്പ് മിക്സിൽ നിന്നും അല്പാല്പമായി എടുത്ത് ഷേപ്പിൽ ആക്കണം ഇതിനെ മൈദ മിക്സില്‍ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യുക എല്ലാം ഇതുപോലെ ചെയ്തെടുത്താൽ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Tips Kitchen

  • പാൽകപ്പ, ബീഫ് കറി

    പാൽകപ്പ, ബീഫ് കറി

    അടുത്തകാലത്ത് ട്രെൻഡിങ് ആയിട്ടുള്ള വിഭവമാണ് പാൽകപ്പ, കപ്പയിൽ തേങ്ങാപ്പാലൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം കേരളത്തിന്റെ ഒരു സ്പെഷ്യൽ റെസിപ്പി ആണ് ബീഫിനോടൊപ്പം പാൽ കപ്പയും ചേർത്ത് കഴിക്കുന്നത് നല്ല അടിപൊളി ടേസ്റ്റ് ആണ് ഇതിന്റെ റെസിപ്പി കാണാം

    INGREDIENTS

    FOR BEEF CURRY

    ബീഫ് ഒരു കിലോ

    സവാള രണ്ട്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ

    മുളകുപൊടി 4 ടീസ്പൂൺ

    മല്ലിപ്പൊടി 2 ടീസ്പൂൺ

    മഞ്ഞൾപൊടി

    ഉപ്പ്

    വെളിച്ചെണ്ണ

    കറിവേപ്പില

    FOR PAALKKAPPA

    കപ്പ ഒരു കിലോ

    തേങ്ങാപ്പാൽ രണ്ട് കപ്പ്

    ചെറിയുള്ളി 6

    മല്ലിയില

    വെളിച്ചെണ്ണ

    ഉണക്കമുളക്

    ആദ്യം ബീഫ് കറി തയ്യാറാക്കാം അതിനായി കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ ബീഫ് ചേർക്കുക കൂടെ തന്നെ പൊടികളും അരിഞ്ഞുവെച്ച ഇഞ്ചി പച്ചമുളക് സവാള എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് വേവിക്കുക ഒരു പാനിൽ എണ്ണ ചൂടാക്കാനായി ഒഴിക്കുക ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക ശേഷം വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി റോസ്റ്റ് ചെയ്യാം

    പാൽകപ്പ തയ്യാറാക്കാനായി കപ്പ നന്നായി വേവിച്ചെടുക്കണം ശേഷം വെള്ളത്തിൽ നിന്നും മാറ്റി ഒരു പാനിലേക്ക് ചേർക്കാം ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക കപ്പ് നന്നായി ഉടയുന്നത് വരെ തിളപ്പിക്കണം ആവശ്യത്തിന് ഉപ്പും ചേർക്കണം നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യണം ശേഷം വെളിച്ചെണ്ണയിൽ ചെറിയ ഉള്ളിയും ഉണക്കമുളകും കറിവേപ്പിലയും മൂപ്പിച്ച് ഇതിലേക്ക് ചേർക്കാം ഇനി ബീഫും കപ്പയും കൂടി സെർവ് ചെയ്യാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malabar Cafe