Category: കറികള്‍

  • നെയ്ച്ചോറും , ബീഫ് കറിയും

    നെയ്ച്ചോറും , ബീഫ് കറിയും

    ഒട്ടും കുഴഞ്ഞു പോകാതെ നല്ല മണി പോലുള്ള നെയ്ച്ചോറും കൂടെ കഴിക്കാനായി നല്ലൊരു ബീഫ് കറിയും…

    Ingredients

    ബീഫ് കറി തയ്യാറാക്കാനായി

    ബീഫ് -ഒരു കിലോ

    മല്ലിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    ഗരം മസാല -ഒരു ടേബിൾ സ്പൂൺ

    മസാല -ഒരു ടേബിൾ സ്പൂൺ

    കറിവേപ്പില

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    കറിവേപ്പില

    മല്ലിയില

    എണ്ണ

    ഉപ്പ്

    വെളിച്ചെണ്ണ

    സവാള -3

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടേബിൾ സ്പൂൺ

    പച്ചമുളക് -3

    തക്കാളി ഒന്ന്

    വെള്ളം

    നെയ്ച്ചോർ തയ്യാറാക്കാൻ

    ജീര റൈസ്- 4 കപ്പ്

    നെയ്യ്

    കശുവണ്ടി

    മുന്തിരി

    സവാള

    വെള്ളം -ആറ് കപ്പ്

    മസാലകൾ

    ഉപ്പ്

    Preparation

    ആദ്യം ബീഫ് കറി തയ്യാറാക്കാം അതിനായി ബീഫിലേക്ക് മസാലകളും കറിവേപ്പില മല്ലിയില വെളിച്ചെണ്ണ ഉപ്പ് ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക അരമണിക്കൂർ വെച്ചതിനുശേഷം വെളിച്ചെണ്ണ ചൂടാകാൻ വയ്ക്കാം ഇതിലേക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് ബീഫ് ചേർത്ത് കൊടുക്കാം കൂടെ തക്കാളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് കുക്കർ അടച്ച് നാലു വിസിൽ വരെ വേവിക്കാം.

    ചോറ് തയ്യാറാക്കാനായി ആദ്യം തന്നെ നെയ്യിൽ കശുവണ്ടി മുന്തിരി സവാള എന്നിവ ഫ്രൈ ചെയ്ത് മാറ്റിവയ്ക്കാം ശേഷം നെയ്യിലേക്ക് മസാലകൾ ചേർത്ത് മിക്സ് ചെയ്ത് ഒരു സവാള കൂടി ചേർക്കാം ഇത് വളർന്നു കഴിഞ്ഞാൽ കഴുകിയെടുത്ത അരി ചേർത്ത് നന്നായി വറുക്കുക വറുത്ത അരിയിലേക്ക് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കാം കൂടെ ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് ചോറ് വേവിച്ചെടുക്കുക, മുക്കാൽ വേവ് ആകുമ്പോൾ തീ ഓഫ് ചെയ്തു മുകളിലേക്ക് വറുത്തെടുത്തു വച്ച ചേരുവകൾ ചേർത്ത് പാത്രം കൂടി അരമണിക്കൂർ വയ്ക്കുക, ശേഷം എടുത്ത് വിളമ്പാം

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 5s creations

  • തക്കാളി മോരു കറി

    തക്കാളി മോരു കറി

    വ്യത്യസ്തമായ രുചിയുള്ള ഒരു തക്കാളി മോരു കറി… ചോറിനൊപ്പം ഈ രുചികരമായ കറി ഒന്ന് തയ്യാറാക്കി നോക്കൂ വീഡിയോ

    Ingredients

    വെളിച്ചെണ്ണ

    ഇഞ്ചി ഒന്നര ടേബിൾസ്പൂൺ

    വെളുത്തുള്ളി ഒന്നര ടേബിൾസ്പൂൺ

    പച്ചമുളക് 2

    കറിവേപ്പില

    ചെറിയുള്ളി അരക്കപ്പ്

    മഞ്ഞൾപൊടി അര ടീസ്പൂൺ

    ഉപ്പ്

    മുളകുപൊടി അര ടീസ്പൂൺ

    തക്കാളി 1

    ചൂട് വെള്ളം

    തൈര് രണ്ട് കപ്പ്

    വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ

    കടുക്

    ഉലുവ

    കറിവേപ്പില

    ഉണക്കമുളക്

    Preparation

    ഒരു മൺപാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റണം കറിവേപ്പില കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, യോജിപ്പിച്ച ശേഷം തക്കാളി ചേർക്കാം, അല്പം ചൂടുവെള്ളം ഒഴിച്ച് തക്കാളി നന്നായി വേവിച്ചതിനുശേഷം ഇതിലേക്ക് തൈര് ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ചൂടാക്കിയതിനു ശേഷം തീ ഓഫ് ചെയ്യാം കടുക് ഉലുവ ഉണക്കമുളക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ച് കറിയിലേക്ക് ചേർക്കുക.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.Jess Creative World

  • നാടൻ ചെറുപയർ കറി

    നാടൻ ചെറുപയർ കറി

    രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കാനായി ഇതാ ഒരു ഹൈ പ്രോട്ടീൻ കറി… എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ ചെറുപയർ കറി

    Ingredients

    ചെറുപയർ -ഒരു കപ്പ്

    വെള്ളം -മൂന്നര കപ്പ്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    കറുവപ്പട്ട -രണ്ട്

    ഏലക്കായ -രണ്ട്

    ഗ്രാമ്പൂ- 2

    ബേ ലീഫ് -രണ്ട്

    മുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ജീരകപ്പൊടി -അര ടീസ്പൂൺ

    ചെറിയുള്ളി- ഒരു കപ്പ്

    ഇഞ്ചി- ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ

    പച്ചമുളക് -മൂന്ന്

    കറിവേപ്പില

    തക്കാളി

    തേങ്ങ ചിരവിയത് -അരക്കപ്പ്

    ജീരകം -അര ടീസ്പൂൺ

    ഉപ്പ്

    Preparation

    കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം ഇനി മസാലകൾ ചേർത്ത് നന്നായി വഴറ്റാം, തീ ഓഫ് ചെയ്തതിനുശേഷം മസാലപ്പൊടികൾ ചേർത്ത് ജസ്റ്റ് ഒന്ന് മിക്സ് ചെയ്യാം, ഇതിലേക്ക് ഇഞ്ചി ചെറിയുള്ളി വെളുത്തുള്ളി വെളുത്തുള്ളി ഇവ ചതച്ചതും കറിവേപ്പില പച്ചമുളക് ഇവയും ചേർത്ത് സ്റ്റോവ് ഓൺ ചെയ്യാം, ഒന്ന് യോജിപ്പിച്ച് കഴിഞ്ഞാൽ തക്കാളി ചേർക്കാം, വെള്ളം ഒഴിച്ച് ഒന്നുകൂടി മിക്സ് ചെയ്യുക, ഉപ്പും ചെറുപയറും ചേർത്തതിനുശേഷം കുക്കർ അടയ്ക്കാം മൂന്നു വിസിൽ വേവിക്കണം. ഈ സമയം തേങ്ങ അരച്ചെടുക്കാം തേങ്ങയും ജീരകവും അല്പം വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക, ഇതിനെ വെന്ത് ചെറുപയറിലേക്ക് ചേർക്കാം ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർക്കാം നല്ലപോലെ തിളപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • മുട്ടക്കറി

    മുട്ടക്കറി

    മുട്ട ഇതുപോലെ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ? സാധാരണ മുട്ടക്കറി കഴിച്ചു മടുത്തെങ്കിൽ ഈ വെറൈറ്റി റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ..

    INGREDIENTS

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -കാൽ ടീസ്പൂൺ

    കറിവേപ്പില

    സവാള രണ്ട്

    ഉപ്പ്

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മല്ലിപ്പൊടി -ഒന്നര ടേബിൾസ്പൂൺ

    മുളകുപൊടി -ഒന്നേകാൽ ടീസ്പൂൺ

    വെള്ളം

    കട്ടിയുള്ള തേങ്ങാപ്പാൽ

    മല്ലിയില

    കുരുമുളകുപൊടി

    മുട്ട -നാല്

    PREPARATION

    ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം അടുത്തതായി കറിവേപ്പില ചേർത്ത് മൂപ്പിക്കാം ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റുക, കുറച്ചു മഞ്ഞൾപ്പൊടി ചേർത്ത് മിക്സ് ചെയ്തുകൊടുക്കുക, അടുത്തതായി മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കാം പച്ചമണം മാറുന്നതുവരെ മിസ്സ് ചെയ്തതിനുശേഷം വെള്ളമൊഴിക്കാം, നന്നായി തിളച്ച് സവാള സോഫ്റ്റ് ആകുമ്പോൾ തേങ്ങാപ്പാൽ ഒഴിക്കാം, ഒന്നുകൂടി തിളക്കുമ്പോൾ മല്ലിയിലയും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം മിക്സ് ആവാതെ പാനിലേക്ക് ചേർത്തുകൊടുക്കുക, നാലും വേറെ വേറെയാണ് ചെയ്യേണ്ടത് , കുട്ടൻ രണ്ട് സൈഡും തിരിച്ചിട്ട് നന്നായി വേവിച്ചെടുക്കുക, ഇനി തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. INDIAN BeLIeVeS

  • വൻപയർ കറി

    വൻപയർ കറി

    നാടൻ രീതിയിൽ തയ്യാറാക്കിയ വൻപയർ കറി, ഇത് ചോറ് കഞ്ഞി ഇവയ്ക്കൊപ്പവും കൂടാതെ ചപ്പാത്തി,പുട്ട് ഇവയ്ക്കൊപ്പം കൂടെ കഴിക്കാൻ ബെസ്റ്റാണ്

    INGREDIENTS

    വൻപയർ കുതിർത്തത്

    മഞ്ഞൾപൊടി അര ടീസ്പൂൺ

    വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ

    സവാള 1

    വെളിച്ചെണ്ണ

    കടുക്

    സവാള

    ഉണക്കമുളക് 4

    കറിവേപ്പില

    മുളകുപൊടി -ഒരു ടീസ്പൂൺ

    വെള്ളം കാൽ ഗ്ലാസ്

    ഉപ്പ്

    Preparation

    കുതിർത്തെടുത്ത വൻപയർ കഴുകിയെടുത്ത് കുക്കറിലേക്ക് ചേർക്കുക കൂടെ ഉപ്പും മഞ്ഞൾ പൊടി ചതച്ചെടുത്ത വെളുത്തുള്ളി ഒരു സവാള അരിഞ്ഞത് ആവശ്യത്തിന് വെള്ളം ഇവ കൂടി ചേർത്ത് അഞ്ചോ ആറോ വിസിൽ വേവിക്കുക. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം, ഉള്ളിയും ഉണക്കമുളകും ചേർത്ത് മൂപ്പിച്ച് കറിവേപ്പില ചേർക്കുക മുളകുപൊടി അല്പം ചേർത്തതിനുശേഷം വേവിച്ചെടുത്ത പയർ ചേർക്കാം, ആവശ്യമെങ്കിൽ വെള്ളം ചേർക്കാം, നല്ലതുപോലെ തിളപ്പിച്ച് തീ ഓഫ് ചെയ്യുക.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക EAZY KERALA KITCHEN

  • കടലക്കറി

    കടലക്കറി

    രാവിലെ ബ്രേക്ക്ഫാസ്റ്റ് ഏതാണെങ്കിലും കൂടെ കഴിക്കാനായി കടലക്കറി നല്ലൊരു കോമ്പിനേഷനാണ്, കുക്കറിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കിയ രുചികരമായ ഒരു കടലക്കറി..

    Ingredients

    കടല കുതിർത്തെടുത്തത്

    തക്കാളി -1

    സവാള -ഒന്ന്

    പച്ച മുളക് -2

    കറിവേപ്പില

    ഇഞ്ചി വെളുത്തുള്ളി

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    വെളിച്ചെണ്ണ

    കടുക് -കാൽ ടീസ്പൂൺ

    പെരുംജീരകം -കാൽ ടീസ്പൂൺ

    മുളകുപൊടി

    മല്ലിപ്പൊടി

    ഗരം മസാല പൊടി

    Preparation

    ആറുമണിക്കൂർ കുതിർത്തെടുത്ത കടല കുക്കറിലേക്ക് ഇടുക കൂടെ സവാള തക്കാളി പച്ചമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ആവശ്യത്തിന് ഉപ്പ് മഞ്ഞൾപൊടി വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്യുക ശേഷം കുക്കർ അടച്ച് 5 6 വിസിൽ വരുന്നത് വരെ വേവിക്കുക, കുക്കർ തുറക്കുമ്പോൾ രണ്ടോ മൂന്നോ ടേബിൾസ്പൂൺ കടല അതിൽ നിന്നും എടുത്ത് മിക്സിയിൽ അരയ്ക്കണം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ പെരുംജീരകം ചേർത്തു കൊടുക്കാം, കറിവേപ്പില കൂടെ ചേർത്ത് മൂപ്പിക്കുക ശേഷം മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് എണ്ണയിൽ നന്നായി വഴറ്റണം ഇനി കടല ഇതിലേക്ക് ചേർക്കാം, അരച്ചെടുത്ത കടലയും ചേർത്ത് നന്നായി യോജിപ്പിച്ച് തിളപ്പിക്കുക അവസാനമായി കുറച്ച് ഗരം മസാല പൊടി കൂടി ഇതിലേക്ക് ചേർക്കണം ഇനി തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Home

  • സാമ്പാർ ചീര കറി

    സാമ്പാർ ചീര കറി

    ധാരാളം ഇലക്കറികൾ കഴിക്കേണ്ട സമയമാണ് കർക്കിടക മാസം, ഓരോ ദിവസവും ഓരോ ഇലകൾ കറിയായി കഴിക്കണമെന്ന് പഴമക്കാർ പറയാറുണ്ട്, ഇന്നത്തെ തലമുറയിലെ ആളുകൾക്ക് ഏതൊക്കെ തരം ഇലകൾ കഴിക്കണം എന്നുപോലും അറിയില്ല, നമ്മുടെ ചുറ്റിലും കാണുന്ന പോഷകസമൃദ്ധമായ ഈ ചീര ആരോഗ്യത്തിന് വളരെ നല്ലതാണ് ഇതുകൊണ്ട് ചോറിനൊപ്പം കഴിക്കാൻ നല്ലൊരു ഒഴിച്ച് കറി തയ്യാറാക്കാം…

    വയലറ്റുപ്പൂക്കളോടുകൂടി ബലമില്ലാത്ത തണ്ടോടുകൂടിയ സാമ്പാർ ചീര നിങ്ങൾ കണ്ടിട്ടുണ്ടാവും, ഇത് പറിച്ചെടുക്കുക നന്നായി കഴുകിയതിനുശേഷം പൊടിയായി അരിഞ്ഞെടുക്കാം ശേഷം മാറ്റിവെക്കാം ഇനി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് പിടി തേങ്ങയും ചെറിയ ജീരകം വറ്റൽമുളക് എന്നിവയും ചേർത്ത് ഒന്ന് അരച്ചെടുക്കാം. ഒരു ചട്ടി അടുപ്പിൽ വച്ച് അല്പം ഓയിൽ ഒഴിച്ച് കൊടുക്കുക ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം, ശേഷം കറിവേപ്പിലയും ഉണക്കമുളകും ചേർക്കാം, ഇത് മൂപ്പിച്ചു കഴിഞ്ഞാൽ അരിഞ്ഞു വച്ചിരിക്കുന്ന ചീര ചേർക്കാം, ചെറിയ ചൂട് ആകുമ്പോഴേക്കും ചീര വെന്തിട്ടുണ്ടാവും,, ഇതിലേക്ക് വേവിച്ചെടുത്ത പരിപ്പ് വെള്ളത്തോടുകൂടി ഒഴിച്ചു കൊടുക്കുക, ചൂടാകുമ്പോഴേക്കും ഇതിലേക്ക് തേങ്ങ അരപ്പ് ചേർത്ത് കൊടുക്കാം, നന്നായി തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world