രാവിലെ ബ്രേക്ക്ഫാസ്റ്റ് ഏതാണെങ്കിലും കൂടെ കഴിക്കാനായി കടലക്കറി നല്ലൊരു കോമ്പിനേഷനാണ്, കുക്കറിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കിയ രുചികരമായ ഒരു കടലക്കറി..
Ingredients
കടല കുതിർത്തെടുത്തത്
തക്കാളി -1
സവാള -ഒന്ന്
പച്ച മുളക് -2
കറിവേപ്പില
ഇഞ്ചി വെളുത്തുള്ളി
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ
കടുക് -കാൽ ടീസ്പൂൺ
പെരുംജീരകം -കാൽ ടീസ്പൂൺ
മുളകുപൊടി
മല്ലിപ്പൊടി
ഗരം മസാല പൊടി
Preparation
ആറുമണിക്കൂർ കുതിർത്തെടുത്ത കടല കുക്കറിലേക്ക് ഇടുക കൂടെ സവാള തക്കാളി പച്ചമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ആവശ്യത്തിന് ഉപ്പ് മഞ്ഞൾപൊടി വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്യുക ശേഷം കുക്കർ അടച്ച് 5 6 വിസിൽ വരുന്നത് വരെ വേവിക്കുക, കുക്കർ തുറക്കുമ്പോൾ രണ്ടോ മൂന്നോ ടേബിൾസ്പൂൺ കടല അതിൽ നിന്നും എടുത്ത് മിക്സിയിൽ അരയ്ക്കണം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ പെരുംജീരകം ചേർത്തു കൊടുക്കാം, കറിവേപ്പില കൂടെ ചേർത്ത് മൂപ്പിക്കുക ശേഷം മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് എണ്ണയിൽ നന്നായി വഴറ്റണം ഇനി കടല ഇതിലേക്ക് ചേർക്കാം, അരച്ചെടുത്ത കടലയും ചേർത്ത് നന്നായി യോജിപ്പിച്ച് തിളപ്പിക്കുക അവസാനമായി കുറച്ച് ഗരം മസാല പൊടി കൂടി ഇതിലേക്ക് ചേർക്കണം ഇനി തീ ഓഫ് ചെയ്യാം.
വിശദമായി അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Home