Category: കറികള്‍

  • ഇഞ്ചിപ്പുളി

    ഇഞ്ചിപ്പുളി

    നല്ല മധുരവും എരിവും പുളിയും ഉള്ള ഒരു സദ്യ വിഭവമാണ് ഇഞ്ചിപ്പുളി, ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇതിന്റെ റെസിപ്പി ഇതാ

    ഒരു മൺ കലത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പൊടിപൊടിയായി അരിഞ്ഞ ഇഞ്ചി ചെറിയുള്ളി പച്ചമുളക് ഇവ ചേർത്ത് നന്നായി വഴറ്റി എടുക്കാം അടുത്തതായി മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി ഇവ ചേർത്ത് പച്ച മണം മാറുന്നവരെ മിക്സ് ചെയ്യുക ഇനി നന്നായി പിഴിഞ്ഞെടുത്ത് വച്ചിരിക്കുന്ന പുളി ഇതിലേക്ക് ഒഴിക്കാം കൂടെ ശർക്കരയും ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളച്ച് വറ്റി കുറുകുമ്പോൾ കുറച്ച് കായപ്പൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് അവസാനമായി കടുകും കറിവേപ്പിലയും വെളിച്ചെണ്ണയും താളിച്ചു ചേർക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AYANA FOOD MEDIA

  • ഓണസദ്യ  റെസിപ്പികൾ,

    ഓണസദ്യ റെസിപ്പികൾ,

    ഓണത്തിലെ തിരക്ക് കുറയ്ക്കാൻ രണ്ടുദിവസം മുന്നേ തന്നെ തയ്യാറാക്കി വയ്ക്കാവുന്ന റെസിപ്പികൾ, ഓണസദ്യയുടെ തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങിക്കോളൂ..

    ഓണസദ്യ തയ്യാറാക്കുന്നത് ഒരു ജോലി തന്നെയാണ്, ഓണദിവസം പുത്തൻ ഉടുപ്പും ഇട്ട് ആഘോഷിക്കുന്നതിനിടെ പാചകം കൂടി ചെയ്യുമ്പോൾ വളരെ തിരക്കുപിടിച്ചതുപോലെ തന്നെയാണ്, രണ്ടുദിവസം മുന്നേ തന്നെ തയ്യാറാക്കി വയ്ക്കാവുന്ന ചില വിഭവങ്ങൾ ഇതാ…

    ആദ്യം ശർക്കര വരട്ടി ഉണ്ടാക്കി വയ്ക്കാം, പച്ചക്കായ എടുത്ത് തൊലി കളഞ്ഞ് കട്ടിയുള്ള ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കുക, മറ്റൊരു പാനിൽ ശർക്കര ഉരുക്കണം ഒരു നൂൽ പരുവം ആകുമ്പോൾ വറുത്തെടുത്ത കായ ചേർക്കാം, ഇത് നന്നായി യോജിപ്പിക്കുക ശേഷം ഏലക്കായ പൊടിച്ചത് ചുക്കുപൊടി ജീരകപ്പൊടി അരിപ്പൊടി ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് ഒട്ടൽ മാറ്റാം ചൂടാറുമ്പോൾ കുപ്പിയിൽ അടച്ച സൂക്ഷിക്കാം

    അടുത്തതായി കായ വറുത്തത് തയ്യാറാക്കാം അതിനായി നല്ല നൈസ് ആയി പച്ചക്കായ അരിഞ്ഞെടുക്കുക, ഇതിന് ചൂടായി എണ്ണയിലേക്ക് ഓരോന്നായി ഇട്ടു കൊടുക്കണം, വറുത്തുപോരുന്ന സമയത്ത് മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും മിക്സ് ചെയ്തത് എണ്ണയിലേക്ക് ചെറുതായി തൂവി കൊടുക്കാം

    പപ്പടം വറുത്തതും കൊണ്ടാട്ടം മുളക് വറുത്തതും തലേന്ന് തന്നെ തയ്യാറാക്കി വയ്ക്കാം

    ഇനി മാങ്ങ അച്ചാർ തയ്യാറാക്കാം ഇതിനായി മാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് വയ്ക്കുക, ഇതിലേക്ക് ഉപ്പു ചേർത്തു മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കാം, കടുക് പൊട്ടുമ്പോൾ ഉലുവ ചേർത്ത് കൊടുക്കാം ശേഷം വെളുത്തുള്ളി ചതച്ചതും ഉണക്കമുളക് കറിവേപ്പില ഇവയും ചേർക്കാം, ഇത് നന്നായി വയറ്റിയെടുത്ത് കഴിഞ്ഞാൽ ഇതിലേക്ക് മുളകുപൊടി ചേർക്കാം മഞ്ഞൾ പൊടിയും ചേർക്കാം കായപ്പൊടി ഇട്ടു കൊടുക്കാം, പുറത്തു ഉലുവ വറുത്തു പൊടിച്ചതും ചേർത്ത് മിക്സ് ചെയ്ത് പച്ചമണം മാറുമ്പോൾ ഇതിലേക്ക് മാങ്ങ ചേർത്ത് മിക്സ് ചെയ്യുക..

    വടുകപ്പുളി നാരങ്ങയും ഇതുപോലെ അച്ചാർ തയ്യാറാക്കി വയ്ക്കാം

    അതുപോലെ തലേദിവസം തയ്യാറാക്കി വെക്കാവുന്ന മറ്റൊരു കറിയാണ് ഇഞ്ചി കറി

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഇഞ്ചി കറി

    ഇഞ്ചി കറി

    ഇഞ്ചി കറി കൂടി ഇല്ലാതെ സദ്യ പൂർണമാവുകയില്ല, ഇതാ സദ്യയിൽ വിളമ്പുന്ന പുളിയിഞ്ചി കറിയുടെ രുചി രഹസ്യം…

    Ingredients

    പുളി -നാരങ്ങാ വലിപ്പത്തിൽ

    വെള്ളം -രണ്ടര കപ്പ്

    ഇഞ്ചി -ഒന്നര കപ്പ്

    പച്ചമുളക് -4

    ചെറിയ ഉള്ളി -4

    കറിവേപ്പില

    ശർക്കര പൊടി -5 ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -നാല് ടേബിൾ സ്പൂൺ

    ഉപ്പ്

    ഉലുവ

    ഉണക്കമുളക് -3

    കാന്താരി മുളക്- 3

    കടുക്

    മുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ഉലുവപ്പൊടി -കാൽ ടീസ്പൂൺ

    കായപ്പൊടി -കാൽ ടീസ്പൂൺ

    Preparation

    പുളി പിഴിഞ്ഞ് വെള്ളമെടുത്ത് മാറ്റിവയ്ക്കുക ഇനിയൊരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക പൊടിയായി അരിഞ്ഞ ഇഞ്ചി പച്ചമുളക് ചെറിയുള്ളി കറിവേപ്പില ഇവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കണം ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി വെക്കാം ബാക്കിയുള്ള എണ്ണയിലേക്ക് കടുകും ഉലുവയും ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളക് കറിവേപ്പില ഇവ ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കണം ഇനി ഇതിലേക്ക് പുളി പിഴിഞ്ഞത് ഒഴിച്ചു കൊടുക്കാം കൂടെ ഉപ്പും വറുത്തുവെച്ച ഇഞ്ചിയും ചേർക്കാം ഇതിന് നന്നായി തിളപ്പിക്കുക ശർക്കര പൊടിയും ചേർക്കാം നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • മത്തങ്ങ പയർ എരിശ്ശേരി

    മത്തങ്ങ പയർ എരിശ്ശേരി

    സദ്യയിൽ ഒഴിവാക്കാനാവാത്ത മറ്റൊരു വിഭവമാണ് മത്തങ്ങ പയർ എരിശ്ശേരി, ഈ കറി ഏറ്റവും രുചികരമായി തയ്യാറാക്കാനായി ചെയ്യാറുള്ളത് ഇങ്ങനെയാണ്

    Ingredients

    വൻപയർ

    മഞ്ഞൾപൊടി

    ഉപ്പ്

    വെള്ളം

    മുളകുപൊടി

    മത്തങ്ങ

    തേങ്ങ

    മഞ്ഞൾപൊടി

    വെളുത്തുള്ളി

    ചെറിയ ഉള്ളി

    ജീരകം

    കറിവേപ്പില

    വെള്ളം

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    തേങ്ങാ ചിരവിയത്

    ആദ്യം വൻപയർ കുതിർത്തെടുത്ത് കുക്കറിലേക്ക് ചേർക്കാം കൂടെ മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് വെള്ളം എന്നിവയും ചേർത്ത് നന്നായി വേവിച്ചെടുക്കുക നന്നായി വെന്ത പയറിലേക്ക് മത്തങ്ങ മീഡിയം വലിപ്പത്തിൽ കഷ്ണങ്ങളാക്കിയത് ചേർക്കാം കുക്കർ അടച്ച് ഒരു വിസിൽ വീണ്ടും വേവിക്കുക ഇനി ഇതിലേക്ക് തേങ്ങ വെളുത്തുള്ളി ചെറിയ ഉള്ളി ജീരകം കറിവേപ്പില എന്നിവ അരച്ചത് ചേർക്കാം ശേഷം നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് തേങ്ങാ ചിരവിയത് എന്നിവ നന്നായി വറുത്ത് ഇതിലേക്ക് ചേർക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • രസപ്പൊടി

    രസപ്പൊടി

    ഈ രസപ്പൊടി ഇപ്പോൾ തന്നെ തയ്യാറാക്കി വെച്ചോളൂ ഓണസദ്യ ഉണ്ടാക്കുമ്പോൾ പണി എളുപ്പമാക്കാം… ഈ പൊടി വെച്ച് ഉണ്ടാക്കുന്ന രസം എത്ര കഴിച്ചാലും മതിയാവില്ല

    Ingredients

    കായം ചെറിയ നാല് കഷണം

    ചെറിയ ജീരകം ഒരു ടീസ്പൂൺ

    ഉഴുന്നുപരിപ്പ് ഒന്നര ടേബിൾസ്പൂൺ

    കടലപ്പരിപ്പ് രണ്ട് ടേബിൾ സ്പൂൺ

    കുരുമുളക് 2 ടേബിൾസ്പൂൺ

    പച്ചമല്ലി ഒന്നര ടേബിൾസ്പൂൺ

    ഉലുവ ഒരു ടേബിൾസ്പൂൺ

    കാശ്മീരി മുളക് 20

    കറിവേപ്പില

    ഉപ്പ്

    Preparation

    ഒരു പാൻ ചൂടാക്കി ഓരോ ചേരുവകളും വേറെ വേറെ നന്നായി വറുത്തെടുക്കുക ചൂടാറുമ്പോൾ എല്ലാം കൂടി ഒരുമിച്ച് ചേർത്ത് നന്നായി പൊടിച്ചെടുക്കാം, ഇതിനെ എയർ ടൈറ്റ് ആയിട്ടുള്ള ഒരു കുപ്പിയിൽ അടച്ച് കാലങ്ങളോളം സൂക്ഷിക്കാം

    റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Anila Vadakkaneth

  • ചെറുപയർ  റോസ്റ്റ്

    ചെറുപയർ റോസ്റ്റ്

    ചെറുപയർ ഇതുപോലെ റോസ്റ്റ് ചെയ്ത് കഴിച്ചു നോക്കിയിട്ടുണ്ടോ? എപ്പോഴും തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇതുപോലെ ചെയ്തു നോക്കൂ ചോറ് കഞ്ഞി ഇവയ്ക്കൊപ്പം കഴിക്കാനായി സൂപ്പർ ടേസ്റ്റ് ആണ്

    Ingredients

    ചെറുപയർ

    വെളിച്ചെണ്ണ

    കടുക്

    വെളുത്തുള്ളി

    കറിവേപ്പില

    ഉപ്പ്

    സവാള

    മഞ്ഞൾപൊടി

    മുളകുപൊടി

    മസാലപ്പൊടി

    Preparation

    ആദ്യം ചെറുപയർ ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കാം, ശേഷം വെള്ളം മാറ്റുക, ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുകിട്ട് പൊട്ടിക്കാം വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ചേർത്ത് നന്നായി മൊരിയിക്കണം അടുത്തതായി സവാളയും ഉപ്പും ചേർത്ത് നന്നായി വഴറ്റാം സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ മസാലപ്പൊടികൾ ചേർത്ത് യോജിപ്പിക്കാം ഇനി വേവിച്ചു വച്ചിരിക്കുന്ന ചെറുപയർ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക ഒന്ന് രണ്ട് മിനിറ്റോളം ഇങ്ങനെ ചെയ്തതിനു ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക CurryWorld

  • ശർക്കര വരട്ടി

    ശർക്കര വരട്ടി

    ഇനി ബുദ്ധിമുട്ടില്ലാതെ ശർക്കര വരട്ടി ഉണ്ടാക്കാം, മാത്രം കണ്ടാൽ മതി കടയിൽ നിന്നും കിട്ടുന്നത് പോലുള്ള ശർക്കര വരട്ടി ഉണ്ടാക്കിയെടുക്കാം..

    Ingredients

    പച്ചക്കായ -മൂന്ന്

    എണ്ണ

    ശർക്കര 150 ഗ്രാം

    ഏലക്കായ

    പഞ്ചസാര പൊടിച്ചത്

    ചുക്ക് ജീരകം എന്നിവ പൊടിച്ചത്

    അരിപ്പൊടി കാൽ കപ്പ്

    Preparation

    ആദ്യം പച്ചക്കായ തൊലി കളഞ്ഞ് കട്ടിയുള്ള ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാം ഇതിനെ ചൂടായ എണ്ണയിലേക്ക് ഇട്ട് ആദ്യം ട്രൈ ചെയ്ത് എടുക്കണം ഇനി ഒരു പാനിൽ ശർക്കര ഉരുക്കാനായി വയ്ക്കാം ഒരുമുൽ പരുവം ആകുമ്പോൾ വറുത്തെടുത്ത കായ ചേർക്കാം ശർക്കരപ്പാനി മുഴുവൻ കായയിൽ ആകുന്നത് വരെ മിക്സ് ചെയ്യുക അടുത്തതായി ഇതിലേക്ക് പഞ്ചസാര ഏലക്കായ ഇവ പൊടിച്ചത് ചുക്ക് ജീരകം പൊടി എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി അരിപ്പൊടി ചേർക്കാം, നന്നായി യോജിച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ കുപ്പിയിൽ അടച്ച് സൂക്ഷിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.House of Spice – By D & L