നാടൻ പാവയ്ക്കാ തീയൽ

Advertisement

Pavakka theeyal |Bittergourd theeyal തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ നെയ്‌വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി CookwithRini ചാനല്‍ Subscribe ചെയ്യൂ.

ചേരുവകൾ:

പാവയ്ക്കാ -1

തേങ്ങാ ചിരകിയത്-1 cup

ചെറിയ ഉള്ളി-8

പച്ചമുളക് -1

വാളൻപുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ

കാശ്മീരി മുളകുപൊടി-1.5 tsp

എരിവുള്ള മുളകുപൊടി -1/2 tsp

മല്ലിപൊടി -2 tsp

മഞ്ഞൾപൊടി-1/4tsp

ശർക്കര – ഒരു ചെറിയ കക്ഷണം(optional)

കറി വേപ്പില – ആവശ്യത്തിന്

വെളിച്ചെണ്ണ -ആവശ്യത്തിന്

കടുക് താളിക്കാൻ :

വെളിച്ചെണ്ണ -1 tbsp

കടുക് -1/2 tsp

വറ്റൽ മുളക്-2

ചെറിയ ഉള്ളി -2

കറി വേപ്പില – ആവശ്യത്തിന്

ഒരു പാൻ-ൽ തേങ്ങാ ബ്രൗൺ ആകുന്ന വരെ വറുക്കുക.തീ ഓഫ് ചെയ്ത ഉടനെ തന്നെ പാൻ-ന്റെ ചൂട്-ൽ മുളകുപൊടി,മല്ലിപൊടി,മഞ്ഞൾ പൊടി,കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.ചെറുതായി തണുത്തു കഴിയുമ്പോ നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.(തേങ്ങയിലെ എണ്ണ നന്നായി തെളിഞ്ഞു വരും).ചട്ടിയിൽ എണ്ണ ഒഴിച്ച് ചെറിയഉള്ളി,പാവയ്ക്കാ,പച്ചമുളക്,കറിവേപ്പില എന്നിവ ആവശ്യത്തിന് ഉപ്പു ചേർത്ത് വഴറ്റുക.പാവയ്ക്കാ പകുതി വേവാകുമ്പോ പിഴിഞ്ഞ് വച്ചിരിക്കുന്ന പുളിവെള്ളത്തിൽ നിന്ന് കുറച്ചു ചേർത്ത് ബാക്കി വേവിക്കുക .പാവയ്ക്കാ നന്നായി വെന്തു കഴിയുമ്പോ വറുത്തരച്ച തേങ്ങാ ചേർക്കുക.ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ചൂടായി വരുമ്പോ ശർക്കര ചേർത്ത് നന്നായി തിളപ്പിക്കുക..തീ ഓഫ് ചെയ്ത ശേഷം കടുക് താളിച്ചു ചേർക്കാം .( വേണമെങ്കിൽ മുളകുപൊടി മൂപ്പിക്കുന്ന കൂട്ടത്തിൽ അല്പം ഉലുവാപ്പൊടിയും ചേർക്കാം.)