തികച്ചും വ്യത്യസ്തമായ രുചിയുമായി ഒരു പലഹാരം

തികച്ചും വ്യത്യസ്തമായ രുചിയുമായി ഒരു പലഹാരം|Milk Bonda//Sweet Bonda തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ നെയ്‌വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.


Ingredients

Urad dal [ uzhunnu parippu] – 1/2 cup

Jaggery – 150 gms

Thick coconut milk – 1 cup

Thin coconut milk – 1 cup

Cashew nuts and Raisins

Cardamom powder- 1/4 tsp

Salt to taste

Ghee – 1 1/2 tsp

Oil for deep frying

ഉഴുന്ന് നാല് മണിക്കൂര്‍ കുതിര്തത്തിനു ശേഷം വെള്ളം ചേര്‍ക്കാതെ,ആവശ്യത്തിനു ഉപ്പും ഇട്ടു നന്നായി അരച്ചെടുക്കണം.ഇത് ഒന്ന് രണ്ടു മിനിറ്റ് ഒരു ഫോര്‍ക്ക് കൊണ്ട് നന്നായി ബീറ്റ് ചെയ്തു മാറ്റി വെക്കണം. എടുത്തു വെച്ചിട്ടുള്ള ശര്‍ക്കര ,പാനി ആക്കി അരിച്ചെടുക്കണം. ഇനി അടുപ്പില് രണ്ടാം പാല്‍‍ വെച്ച് ചൂടായി വരുമ്പോള്‍, ഉരുക്കി വെച്ച ശര്‍ക്കര ചേര്‍ത്ത് അല്പ്പസമയം കൂടി തിളപ്പിക്കണം. അതിനു ശേഷം ഒന്നാം പാല്‍ ചേര്‍ ത്ത് യോജിപ്പിക്കണം. തീ കുറച്ചു വെച്ച് ഒന്ന് രണ്ടു മിനിറ്റ് കൂടെ ചൂടക്കിയത്തിനു ശേഷം ഇത് അടുപ്പില്‍ നിന്നും മാറ്റാം.ഇതിലേക്ക് അല്‍പ്പം ഉപ്പും,ഏലക്ക പൊടിച്ചതും ചേര് ത്ത് യോജിപ്പിക്കണം.ഇതിലേക്ക് കശുവണ്ടിയും,ഉണക്കമുന്തിരിയും നെയ്യില് വറുത്തു ചേര്‍ക്കാം. ഇനി ആദ്യം അരച്ച് വെച്ചിട്ടുള്ള ഉഴുന്ന് ചെറിയ ഉരുളകള്‍ ആക്കി എണ്ണയില്‍ വറുത്തു കോരണം. അതിനു ശേഷം ഇത് ആദ്യം തയ്യാറാക്കി വെച്ചിട്ടുള്ള പാലിലേക്കു ഇട്ടു ,10 മിനിറ്റ് വെച്ചതിനു ശേഷം സെര്‍വ് ചെയ്യാം.

ഈ റെസിപിയുടെ വിശദമായ വീഡിയോ താഴെ നോക്കണേ