ചേരുവകള്‍
മുട്ട – ആറെണ്ണം
ഉപ്പ് – പാകത്തിന്,
മല്ലിയില – കുറച്ച്
പച്ചമുളക് – രണ്ടെണ്ണം
തയാറാക്കുന്ന വിധം
മുട്ട, ഉപ്പ്, പൊടിയായി അരിഞ്ഞ പച്ചമുളക്, മല്ലിയില എന്നിവ നന്നായി അടിച്ച് ഓംലറ്റ് തയാറാക്കുക.
ചാറിന്
സവാള – നാലെണ്ണം
വെളുത്തുള്ളി – ആറ് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍
തക്കാളി – ഇരുനൂറ് ഗ്രാം
മല്ലിയില – കുറച്ച
മുളകുപൊടി – ഒരു ടീ സ്പൂണ്‍
മസാല അരച്ചത് – രണ്ട് ടീ സ്പൂണ്‍
ഉപ്പ് – പാകത്തിന്
നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
ജീരകം – ഒരു ടീ സ്പൂണ്‍
തയാറാക്കുന്ന വിധം
പൊടിയായി അരിഞ്ഞ സവാള, നെയ്യില്‍ ബ്രൗണ്‍ നിറമാകും വരെ വറുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേര്‍ക്കുക. പൊടിയായി അരിഞ്ഞ തക്കാളി, ഉപ്പ്, മഞ്ഞള്‍, മുളകുപൊടി, അരച്ച മസാല എന്നിവ ചേര്‍ത്ത് ഇളക്കി ഇത് ഒരു കപ്പ് ആകും വരെ അടുപ്പത്തു വയ്ക്കുക. ഓം ലറ്റ് ഉണ്ടാക്കിയത് ചെറു കഷണങ്ങള്‍ ആക്കി ഈ ചാറിലേക്കു ചേര്‍ക്കുക ശേഷം മല്ലിയില ചേര്‍ക്കുക