ബൂന്ദി ലഡ്ഡു തയ്യാറാക്കാം – Perfect Boondi Laddu

ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ
ബൂന്ദി :
കടലമാവ് – 1.5 കപ്പ്
വെള്ളം – 1 കപ്പ്
ബേക്കിംഗ് സോഡാ – 1 പിഞ്ച്

പഞ്ചസാര സിറപ്പ് :
പഞ്ചസാര – 1 .5 കപ്പ്
വെള്ളം – 3 /4 കപ്പ്

ഏലക്ക പൊടി
മഞ്ഞ കളർ – ഓപ്ഷണൽ
നെയ് – 1 ടീസ്പൂൺ
കിസ്മിസ്

രീതി
കടലമാവിലേക്കു ബേക്കിംഗ് സോഡാ കൂടി ഇട്ടു മിക്സ് ചെയ്യുക.ശേഷം കട്ട കെട്ടാതെ വെള്ളം ചേർത്ത് മാവു ആക്കുക. കളർ വേണെങ്കിൽ ചേർക്കാം .
പഞ്ചസാര ഒരു നൂൽ പരുവം ആകുന്നതു വരെ തിളപ്പിക്കുക. എണ്ണ ചൂടായതിനു ശേഷം hole ഉള്ള തവിയിലൂടെ ഒഴിച്ച് ചുറ്റിച്ചു ബൂന്ദി ആകുക. ഒരുപാടു മൂത്തു പോകുന്നതിനു മുൻപ് കോരുക.നിറം മാറരുത് ബൂന്ദിയുടെ. ഫ്രൈ ചെയ്തിട്ട് പഞ്ചസാര പാനിയിൽ ഇട്ടു ഇളക്കുക. നെയ് കൂടി ചേർക്കുക. നന്നായി മിക്സ് ചെയ്തു 5 മിനിറ്റ് കഴിയുമ്പോൾ ചെറിയ ഉരുളകൾ ആക്കി എടുക്കുക. കുട്ടികൾക്ക് ഒക്കെ വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കൂ .വിശദമായി വീഡിയോ കൂടി കണ്ടു നോക്കൂ കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.