ഒരു സൂപ്പർ ചക്ക ബിരിയാണി അഥവാ ചക്കയും കോഴിയും വെച്ചത് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.
ചേരുവകൾ
കോഴി എല്ലോട് കൂടിയത് 250ഗ്രം
ചക്ക
സവോള. 1
എണ്ണ. 3tbs
കറിവേപ്പില ഒരു പിടി
ഇഞ്ചി വെളുത്തുള്ളി
കൊത്തി അരിഞ്ഞത് 1 tsp
മഞ്ഞൾ പൊടി. 1/2 tsp
മുളകുപൊടി. 2 tsp
മല്ലിപ്പൊടി. 1 tsp
ഗരം മസാല. 1 tsp
കുരുമുളക് പൊടി. 1tsp
തേങ്ങാ ചിരകിയത്. 2 പിടി
ഉപ്പ് ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി വഴറ്റുക. കൂടെ കറിവേപ്പില കൂടി ചേർക്കണം. ഇതിലേക്ക് സവോള ചേർത്തു നന്നായി വഴറ്റണം.വഴണ്ടു വരുമ്പോൾ കുരുമുളക് ഒഴികെ ഉള്ള പൊടികൾ ചേർത്തു വഴറ്റണം. ഇതിലേക്ക് കോഴി ചേർത്തു ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക. പകുതി വേവ് ആവുമ്പോൾ ചക്കയും തേങ്ങാ ചിരകിയതും കുരുമുളക് പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. വെന്തു വരുമ്പോൾ കറിവേപ്പില തൂവി ചൂടോട് കൂടി കഴിക്കാം എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.
