അരിപ്പൊടി പലഹാരം

അരിപ്പൊടി കൊണ്ട് ആവിയിൽ വേവിച്ചെടുത്ത ഈ മധുര പലഹാരം, ഒരേപോലെ ഹെൽത്തിയും ടേസ്റ്റിയും ആണ്..

Ingredients

അരിപ്പൊടി -ഒരു കപ്പ്

വെള്ളം -ഒന്നേകാൽ കപ്പ്

വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

ഉപ്പ്

ജീരകം -അര ടീസ്പൂൺ

ശർക്കര -മുക്കാൽ കപ്പ്

ഏലക്കായ പൊടി -അര ടീസ്പൂൺ

തേങ്ങ ചിരവിയത് -അര കപ്പ്

Preparation

ഒരു പാനിലേക്ക് അരിപ്പൊടി വെള്ളം ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക കുറച്ചു വെളിച്ചെണ്ണയും ചേർത്ത് കൊടുക്കാം ശേഷം സ്റ്റൗ ഓൺ ചെയ്ത് അടുപ്പിൽ വയ്ക്കുക ഇനി കയ്യെടുക്കാതെ ഇളക്കി പാത്രത്തിൽ നിന്നും വിട്ടു വന്ന് കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യുക ചെറുതായി ചൂട് പോകുമ്പോൾ ജീരകം ശർക്കര തേങ്ങാ ചിരവിയത് ഏലക്കായ പൊടി ഇവയെല്ലാം ചേർത്ത് കുഴച്ച് സോഫ്റ്റാക്കുക ഇനി കുറച്ചു കുറച്ചായി എടുത്ത് വിരൽ വച്ച് അമർത്തി ഷേപ്പ് ചെയ്യുക ഇനി വാഴയിലയിൽ വച്ച് ആവിയിൽ നന്നായി വേവിച്ചെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World