Tag: Ada

  • അരിപ്പൊടി പലഹാരം

    അരിപ്പൊടി പലഹാരം

    അരിപ്പൊടി കൊണ്ട് ആവിയിൽ വേവിച്ചെടുത്ത ഈ മധുര പലഹാരം, ഒരേപോലെ ഹെൽത്തിയും ടേസ്റ്റിയും ആണ്..

    Ingredients

    അരിപ്പൊടി -ഒരു കപ്പ്

    വെള്ളം -ഒന്നേകാൽ കപ്പ്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    ജീരകം -അര ടീസ്പൂൺ

    ശർക്കര -മുക്കാൽ കപ്പ്

    ഏലക്കായ പൊടി -അര ടീസ്പൂൺ

    തേങ്ങ ചിരവിയത് -അര കപ്പ്

    Preparation

    ഒരു പാനിലേക്ക് അരിപ്പൊടി വെള്ളം ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക കുറച്ചു വെളിച്ചെണ്ണയും ചേർത്ത് കൊടുക്കാം ശേഷം സ്റ്റൗ ഓൺ ചെയ്ത് അടുപ്പിൽ വയ്ക്കുക ഇനി കയ്യെടുക്കാതെ ഇളക്കി പാത്രത്തിൽ നിന്നും വിട്ടു വന്ന് കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യുക ചെറുതായി ചൂട് പോകുമ്പോൾ ജീരകം ശർക്കര തേങ്ങാ ചിരവിയത് ഏലക്കായ പൊടി ഇവയെല്ലാം ചേർത്ത് കുഴച്ച് സോഫ്റ്റാക്കുക ഇനി കുറച്ചു കുറച്ചായി എടുത്ത് വിരൽ വച്ച് അമർത്തി ഷേപ്പ് ചെയ്യുക ഇനി വാഴയിലയിൽ വച്ച് ആവിയിൽ നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • നൂൽ അട

    നൂൽ അട

    നൂൽപ്പുട്ടിന് പകരം ഇനി നൂൽ അട ഉണ്ടാക്കാം, സാധാരണ അട കഴിക്കുന്നതിനേക്കാൾ രണ്ടെണ്ണം കൂടുതൽ കഴിക്കാം ഇങ്ങനെ തയ്യാറാക്കിയാൽ,

    Ingredients

    ആദ്യം വെള്ളം തിളപ്പിക്കണം അതിൽ ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർക്കാം ഈ വെള്ളം തിളയ്ക്കുമ്പോൾ അരിപ്പൊടിയിലേക്ക് ഒഴിച്ചു കുഴക്കുക ശർക്കര ഉരുക്കി അതിലേക്ക് തേങ്ങയും നെയും ചേർത്ത് മിക്സ് ചെയ്യുക, അരിപ്പൊടി നന്നായി കുഴച്ച് ഇടിയപ്പം അച്ചിൽ നിറക്കുക ശേഷം വാഴയിലയിലേക്ക് പരത്തി പിഴിഞ്ഞു കൊടുക്കാം ശർക്കര മിക്സും വെച്ച് അട ക്ലോസ് ചെയ്യുക ഇനി ആവിയിൽ നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Asha’s sphere

  • ആവിയിൽ വേവിച്ചെടുത്ത എണ്ണയില്ലാ പലഹാരം

    ആവിയിൽ വേവിച്ചെടുത്ത എണ്ണയില്ലാ പലഹാരം

    വാഴയിലയിൽ പൊതിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുത്ത എണ്ണയില്ലാ പലഹാരം, ഇത് കഴിച്ചാൽ നിങ്ങളും പറയും പലഹാരങ്ങളിൽ നാടൻ രുചി തന്നെയാണ് ഏറ്റവും നല്ലത് എന്ന്.

    Ingredients

    അരിപ്പൊടി -ഒരു കപ്പ്

    തേങ്ങ -ഒരു കപ്പ്

    ശർക്കര പൊടി -ഒരു കപ്പ്

    വെള്ളം -ഒന്നേകാൽ കപ്പ്

    ഏലക്കായ പൊടി -ഒരു ടീസ്പൂൺ

    ജീരകം -ഒരു ടീസ്പൂൺ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    Preparation

    ഒരു പാനിലേക്ക് അരിപ്പൊടിയും വെള്ളവും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക തരികൾ ഒന്നുമില്ലാതെ മിക്സ് ചെയ്ത ശേഷം സ്റ്റൗവിൽ വച്ച് ഓൺ ചെയ്യുക കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കാം, മീഡിയം ഫ്ലെയിമിൽ നല്ല കട്ടിയാകുന്നത് വരെ മിക്സ് ചെയ്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം, 5 മിനിറ്റ് മൂടിവച്ചതിനുശേഷം ശർക്കര പൊടി തേങ്ങ ജീരകം ഏലക്കായപ്പൊടി ഇവയെല്ലാം ചേർത്ത് നന്നായി കുഴയ്ക്കാം, ഇനി ഓരോ ഉരുള ആയി വാഴയിലയിൽ വച്ചശേഷം ത്രികോണാകൃതിയിൽ മടക്കുക ശേഷം എല്ലാം ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • വയണ ഇല അട

    വയണ ഇല അട

    നാടൻ പലഹാരങ്ങൾക്ക് എപ്പോഴും ഒരിക്കലും മടുക്കാത്ത രുചിയാണ്, അതുപോലൊരു പലഹാരത്തിന്റെ റെസിപ്പി കാണാം വീഡിയോ ആദ്യ കമന്റിൽ..

    INGREDIENTS

    അരിപ്പൊടി തരിയുള്ളത് ഒന്നര കപ്പ്

    തേങ്ങാ ചിരവിയത് 2 1/2 കപ്പ്

    ശർക്കര മുക്കാൽ കപ്പ്

    ഏലക്കായ ജീരകം പൊടിച്ചത് ഒരു ടേബിൾസ്പൂൺ

    പാളയംകോടൻ പഴം ഏഴ്

    ഉപ്പ് അര ടീസ്പൂൺ

    പഴം ചെറിയ കഷണങ്ങളാക്കി മിക്സിയിലിട്ട് അടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക, ശേഷം മറ്റ് ചേരുവകളെല്ലാം ഓരോന്നായി ചേർക്കുക, ഇത് കൈ ഉപയോഗിച്ച് നന്നായി കുഴയ്ക്കണം ഇനി വയണ ഇല എടുത്ത് അതിൽ ഈ മാവ് വെച്ചതിനു ശേഷം ഇലയിൽ മുഴുവനായി പരത്തി കൊടുക്കുക, ശേഷം മടക്കണം, ഇനി ആവിയിൽ നന്നായി വേവിച്ചെടുക്കാം.

    വിശദമായി അറിയാനായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Laila Alex

  • ചെറുപഴം ഇലയട

    ചെറുപഴം ഇലയട

    ഇലയട ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ, കേരളത്തനിമയുള്ള ഈ പലഹാരം രുചി കൊണ്ടും ആരോഗ്യഗുണങ്ങൾ കൊണ്ടും വളരെ നല്ലതാണ്, അരിപ്പൊടിയും ശർക്കര തേങ്ങ എന്നിവയും ഉപയോഗിച്ചാണ് സാധാരണ ഇലയുടെ തയ്യാറാക്കുന്നത്, ചെറുപഴവും ഗോതമ്പ് പൊടിയും ചേർത്ത് നല്ല നൈസ് ആയിട്ടുള്ള ഇലയട തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം.

    INGREDIENTS

    ഗോതമ്പ് രണ്ട് രണ്ട് കപ്പ്

    വെള്ളം

    ഉപ്പ്

    തേങ്ങ

    ശർക്കര

    ഏലക്കായ പൊടി

    ചെറുപഴം ആറ്

    Preparation

    ആദ്യം ഗോതമ്പ് പൊടി ഒരു ബൗളിൽ എടുത്ത് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക നല്ല കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കണം ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർക്കണം ഫില്ലിങ്ങിനായി ഒരു ബൗളിലേക്ക് ചിരവിയ തേങ്ങ ശർക്കര പൊടിച്ചത് ഏലക്കായ പൊടി ചെറുപഴം ചെറുതായി അരിഞ്ഞത് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യുക, വാഴയില വാട്ടിയെടുത്തതിനു ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം ഇതിലേക്ക് ഗോതമ്പ് മാവ് കോരി ഒഴിച്ച് ഒന്ന് പരത്തി കൊടുക്കുക മുകളിൽ ആയി ഫില്ലിംഗ് വെച്ച് മടക്കാം, എല്ലാം ഇതുപോലെ തയ്യാറാക്കി കഴിയുമ്പോൾ ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കണം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • ഇലയട ഇതുപോലെ ആണോ തയ്യാറാക്കാർ?

    ഇലയട ഇതുപോലെ ആണോ തയ്യാറാക്കാർ?

    ഇലയട ഇതുപോലെ ആണോ തയ്യാറാക്കാർ? ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Ilayada ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz Kitchen ചാനല്‍ Subscribe ചെയ്യൂ.