ഉഴുന്നു വട തട്ടുകട സ്റ്റൈൽ

Advertisement

ഉഴുന്നു വട തട്ടുകട സ്റ്റൈൽ

ചേരുവകൾ:

ഉഴുന്നു: 1 ½ കപ്പ്

അരിപ്പൊടി: 2 ടേബിൾസ്പൂൺ

റവ: 1 ടീസ്പൂൺ

സവാള: 1 ചെറിയ സവാള,

ഇഞ്ചി: ചെറുതായി അരിഞ്ഞത്

പച്ചമുളക്: ചെറുതായി അരിഞ്ഞത്

കുരുമുളക് ചതച്ചത്

കറിവേപ്പില: കുറച്ച്

ഉപ്പ്: ആവശ്യത്തിന്

വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഉഴുന്നു നന്നായി കഴുകി ഏകദേശം ആറ് മണിക്കൂറോളം വെള്ളത്തിൽ കുതിർക്കാൻ വെക്കുക.കുതിർത്ത ശേഷം, വെള്ളം പൂർണ്ണമായി ഊറ്റിക്കളയുക. ഉഴുന്നു വീണ്ടും കഴുകുക.ഉഴുന്നു കുറഞ്ഞ വെള്ളം മാത്രം ചേർത്ത് നല്ല കട്ടിയുള്ള മാവായി അരച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം ഒരു ടീസ്പൂൺ വെള്ളം ചേർക്കാം.ഒന്നോ രണ്ടോ തവണയായി അരച്ചെടുക്കാം. മാവ് കട്ടിയുള്ളതായിരിക്കണം, വെള്ളം പോലെയാകരുത്.അരച്ചെടുത്ത ഉഴുന്നുമാവിലേക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി ചേർക്കുക. ഇത് വടയ്ക്ക് നല്ല ക്രിസ്പിനെസ് നൽകും.
ഒരു ടീസ്പൂൺ റവയും ചേർക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, ചതച്ച കുരുമുളക്, കറിവേപ്പില എന്നിവ ചേർക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക.എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് വടയുടെ ആകൃതിയിൽ പിടിക്കാൻ കഴിയുന്നത്ര കട്ടിയുള്ളതായിരിക്കണം.മാവ് ഒരു അര മണിക്കൂറെങ്കിലും മൂടി വെക്കുക.ഒരു പാനിൽ വറുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ചൂടാക്കുക.

രീതി 1 (കൈകൊണ്ട്): മാവിൽ നിന്ന് ഒരു ചെറിയ ഭാഗമെടുത്ത് കൈവെള്ളയിൽ വെച്ച് ഒരു ഉരുളയാക്കുക. ശേഷം പെരുവിരൽ ഉപയോഗിച്ച് നടുവിൽ ഒരു ഓട്ട ഉണ്ടാക്കുക. ശ്രദ്ധയോടെ ചൂടായ എണ്ണയിലേക്ക് ഇടുക.

രീതി 2 (സ്പാറ്റുല/കയിൽ): കൈകൊണ്ട് വട ഉണ്ടാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, ഒരു കയിലിന്റെയോ സ്പാറ്റുലയുടെയോ പുറകുവശം നനച്ച്, അതിൽ മാവ് വെച്ച് വിരൽകൊണ്ട് ഒരു ഓട്ട ഉണ്ടാക്കുക. ശേഷംശ്രദ്ധയോടെ എണ്ണയിലേക്ക് മെല്ലെ തട്ടിയിടുക. ഈ രീതി നല്ല ആകൃതി ലഭിക്കാൻ സഹായിക്കും.
മീഡിയം ചൂടിൽ വട വറുക്കുക. ഒരു വശം ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മറിച്ചിടുക.
രണ്ട് വശവും നന്നായി മൊരിഞ്ഞ് ക്രിസ്പിയാകുമ്പോൾ എണ്ണയിൽ നിന്ന് കോരി ഒരു പ്ലേറ്റിലേക്ക് മാറ്റുക.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samthripthi