മസാല ചിക്കൻ മന്തി

Advertisement

മസാലയൊക്കെ ചേർത്ത് നാടൻ രീതിയിൽ തയ്യാറാക്കിയ ചിക്കൻ മന്തി, സാധാരണ മന്തി ഇഷ്ടമല്ലാത്തവർക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടും…

Ingredients

ചിക്കൻ -ഒരു ടീസ്പൂൺ

ചെറിയ ജീരകം -ഒരു ടീസ്പൂൺ

പെരുംജീരകം -ഒരു ടീസ്പൂൺ

കുരുമുളക്- 3 ടീസ്പൂൺ

ബേലീഫ് -ഒന്ന്

ഏലക്കായ -മൂന്നര

ഗ്രാമ്പൂ -മൂന്ന്

കറുവപ്പട്ട -ഒരു കഷണം

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

മുളകുപൊടി -രണ്ട് ടീസ്പൂൺ

മാഗി ക്യൂബ് -ഒന്ന്

വിനാഗിരി -ഒരു ടേബിൾ സ്പൂൺ

മല്ലിയില

വെളുത്തുള്ളി -15

ചെറിയുള്ളി -15

തക്കാളി -ഒരു കഷണം

ഉപ്പ്

ഓയിൽ -അര ഗ്ലാസ്‌

വെള്ളം

ഉപ്പ്

എണ്ണ

അരി -ഒരു കിലോ

ഉണക്ക നാരങ്ങ

മാഗി ക്യൂബ് -രണ്ട്

മസാലകൾ കുറച്ച്

ക്യാപ്‌സികം -1

ടൊമാറ്റോ കെച്ച് അപ്പ്

പച്ചമുളക്

Preparation

എടുത്തു വച്ചിരിക്കുന്ന മസാല ആദ്യം ഒന്ന് ചൂടാക്കി എടുക്കാം ഇതിലേക്ക് ചെറിയുള്ളി വെളുത്തുള്ളി മല്ലിയില തക്കാളി എന്നിവ ചേർത്ത് അരച്ചെടുക്കാം കൂടെ കുറച്ച് എണ്ണയും വിനാഗിരിയും ചേർക്കണം ഈ പകുതി മസാല ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യാം ബാക്കി മസാലയിലേക്ക് മാഗി ക്യൂബും കുറച്ചു മസാലകളും ക്യാപ്സിക്കവും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക രണ്ടു മണിക്കൂർ ചിക്കൻ മാറ്റി വെച്ചതിനുശേഷം ഫ്രൈ ചെയ്യാം, ചിക്കൻ ഫ്രൈയാവുന്ന സമയം കൊണ്ട് ചോറ് വേവിച്ച് ഊറ്റി എടുക്കാം ചിക്കൻ ഫ്രൈ ചെയ്തു മാറ്റിവെച്ച ശേഷം ക്യാപ്സിക്കം മസാല ഇതിലേക്ക് ചേർത്ത് നന്നായി വഴറ്റിയെടുക്കാം ഒരു പാനിൽ അല്പം എണ്ണയൊഴിച്ചതിനുശേഷം വഴറ്റിയെടുത്ത കുറച്ചു മസാലയും ടൊമാറ്റോ കെച്ചപ്പും ചേർത്ത് മിക്സ് ചെയ്ത് ചിക്കൻ അതിലേക്ക് ചേർത്ത് കോട്ട് ചെയ്ത് എടുക്കുക ബാക്കി മസാല ചോറ് ലെയർ ചെയ്യാനായി എടുക്കാം ഒരു വലിയ പാത്രത്തിൽ ചോറും ചിക്കൻ ഫ്രൈയും മസാലയും ലെയർ ചെയ്ത് സ്മോക്ക് ചെയ്യുക പച്ചമുളക് കൂടി ചേർക്കണം ശേഷം സെർവ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക jasnabasheel Entertainment