കുഴിമന്തിയെ തോൽപിക്കാൻ ഇതാ എത്തിക്കഴിഞ്ഞു പുതിയ വിഭവം, ചിക്കൻ ഹനീത്ത്, ഇനി ഇതായിരിക്കും നിങ്ങളുടെ അടുത്ത ഫേവററ്റ്..
Ingredients
മസാല പൊടി തയ്യാറാക്കാനായി
കുരുമുളക് -ഒരു ടേബിൾ സ്പൂൺ
മല്ലി -ഒരു ടേബിൾ സ്പൂൺ
ഏലക്കായ -9
ഗ്രാമ്പൂ -1/2 tsp
മഞ്ഞൾപൊടി -അര ടീസ്പൂൺ
ചിക്കൻ -ഒരുകിലോ
ചിക്കൻ സ്റ്റോക്ക്
ഫുഡ് കളർ
വിനാഗിരി -രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്
ബസ്മതി റൈസ് -2 കപ്പ്
വെള്ളം
ഓയിൽ
മസാലകൾ
സവാള -രണ്ട്
ക്യാപ്സിക്കം -ഒന്ന്
തക്കാളി ഒന്ന്
ഉണക്ക നാരങ്ങ -രണ്ട്
Preparation
ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം അതിനായി അറബിക് മസാല തയ്യാറാക്കാം ഒരു പാനിലേക്ക് മല്ലി ഗ്രാമ്പു കുരുമുളക് ഏലക്കായ ഇവ ചേർത്ത് ചൂടാക്കുക ചൂടായി കഴിയുമ്പോൾ മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഇതിനെ നന്നായി പൊടിച്ചെടുക്കണം ശേഷം ചിക്കനിലേക്ക് ചേർക്കാം കൂടെ അല്പം ഫുഡ് കളർ വിനാഗിരി ഉപ്പ് ഇവയും ചിക്കൻ സ്റ്റോക്കും ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക 10 മിനിറ്റ് വെച്ചതിനുശേഷം വെള്ളം ചേർത്ത് ചിക്കൻ നന്നായി വേവിക്കാം വെന്തു കഴിഞ്ഞാൽ ചിക്കൻ കഷ്ണങ്ങൾ മാറ്റി വെള്ളം ഒരിടത്ത് അളന്ന് ഒഴിച്ച് വയ്ക്കുക , ഇനി ഒരു പാൻ അടുപ്പിൽ വച്ച് അല്പം എണ്ണ ഒഴിച്ച് ചൂടാക്കാം മസാലകൾ ചേർത്തതിനുശേഷം സവാളയും ക്യാപ്സിക്കവും ചേർത്ത് വഴറ്റാം ഇനി തക്കാളി കൂടി ചേർക്കാം നന്നായി വഴന്നുകഴിയുമ്പോൾ ചിക്കൻ വേവിച്ച വെള്ളം ഇതിലേക്ക് ഒഴിക്കാം, ബാക്കി സാധാരണ വെള്ളമാണ് എടുക്കേണ്ടത് ആവശ്യത്തിന് ഉപ്പും രണ്ടു ഉണക്ക നാരങ്ങയും ചേർക്കുക വെള്ളം തിളയ്ക്കുമ്പോൾ കുതിർത്തെടുത്ത അരി ചേർക്കാം, ഇനി ഇതിനെ നന്നായി വേവിച്ചെടുക്കാം, വേവിച്ച ചിക്കൻ ഒന്ന് ഫ്രൈ ചെയ്ത് എടുക്കണം, ശേഷം ഒരുമിച്ച് സെർവ് ചെയ്യാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rishanas kitchen