ചിക്കൻ മദ്ഹൂത്ത്, രുചികരമായ അറബിക് റൈസ്, ഇത് കഴിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ വിഷമിക്കേണ്ട, കുക്കറിൽ ഈസിയായി തയ്യാറാക്കാവുന്നതേയുള്ളൂ…
Ingredients
മസാല തയ്യാറാക്കാനായി
പച്ചമല്ലി -ഒരു ടേബിൾ സ്പൂൺ
ഏലക്ക -ഒരു ടീസ്പൂൺ
ജീരകം -ഒരു ടീസ്പൂൺ
കറുവപ്പാട്ട -ഒരു ടീസ്പൂൺ
കുരുമുളക് -2 ടീസ്പൂൺ
ഗ്രാമ്പു -ഒരു ടീസ്പൂൺ
കോഴി -2
സവാള -6
സൺഫ്ലവർ ഓയിൽ -ഒരു കപ്പ്
മസാലകൾ
തക്കാളി -നാല്
ക്യാപ്സിക്കം -രണ്ട്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -ഒരു ടേബിൾ സ്പൂൺ
ടൊമാറ്റോ പേസ്റ്റ് -4 ടേബിൾ സ്പൂൺ
അരി -രണ്ടു കിലോ
ഉണക്ക നാരങ്ങ -4
പച്ചമുളക് -8
മാഗി ക്യൂബ് -4
മല്ലിയില
ഉപ്പ്
Preparation
മസാലപ്പൊടി തയ്യാറാക്കാനായി ഉള്ള ചേരുവകൾ ഒന്ന് ചൂടാക്കിയതിനുശേഷം തരിയായി പൊടിച്ചെടുക്കാം, ഇനി ഒരു കുക്കർ അടുപ്പിൽ വച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക ആദ്യം മസാലകൾ ചേർത്ത് മൂപ്പിക്കണം ശേഷം സവാള ചേർക്കാം കൂടെ ക്യാപ്സിക്കം തക്കാളി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ഇവയെല്ലാം ചേർക്കാം ഇതൊന്നു വഴന്നു വരുമ്പോൾ തക്കാളി പേസ്റ്റ് ചേർക്കാം വീണ്ടും മിക്സ് ചെയ്ത ശേഷം മാഗി ക്യൂബ് ഉണക്ക നാരങ്ങ പൊടിച്ചെടുത്ത മസാല മല്ലിയില ഇവയെല്ലാം ചേർക്കാം ഇനി ചിക്കൻ ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക അടുത്തതായി അരി ഒരു പാത്രത്തിന് ഒന്നര പാത്രം എന്ന കണക്കിന് വെള്ളം ചേർക്കാം, ഇതിലേക്ക് ഉപ്പും ഉണക്ക നാരങ്ങയും ചേർക്കാം, തിളക്കുമ്പോൾ 20 മിനിറ്റ് കുതിർത്തെടുത്ത അരി ചേർക്കാം, ഇനി കുക്കർ അടച്ചു ഒരു വിസിൽ വേവിക്കുക, ശേഷം കുറച്ച് ആവി പുറത്തു കളയണം, ഇനി 20 മിനിറ്റ് വെച്ച് തുറന്നാൽ അടിപൊളി റൈസ് തയ്യാർ.
കൂടെ കഴിക്കാനായി ഒരു അടിപൊളി ചട്ണി തയ്യാറാക്കാം അതിന്റെ റെസിപ്പി കാണാൻ വീഡിയോ മുഴുവനായി കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Najeeb vaduthala