മാവുള്ള വീടുകളിൽ എല്ലാം ഇപ്പോൾ പച്ചമാങ്ങ കാണും, പച്ചമാങ്ങ കൊണ്ട് ചോറിനൊപ്പം കഴിക്കാൻ ഇതുപോലെ തയ്യാറാക്കി നോക്കൂ.. കറിയില്ലെങ്കിലും ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം…
Ingredients
പച്ചമാങ്ങ-ഒന്ന്
ചെറിയുള്ളി -4
മല്ലി -ഒരു ടേബിൾസ്പൂൺ
വറ്റൽ മുളക് -2
വെളുത്തുള്ളി -രണ്ട്
കറിവേപ്പില
വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ
കടുക് -ഒരു ടീസ്പൂൺ
പരിപ്പ് -ഒരു ടീസ്പൂൺ
ഉപ്പ്
ശർക്കര
മുളകുപൊടി
preparation
മല്ലി ഉണക്കമുളക് കറിവേപ്പില വെളുത്തുള്ളി ഇവ ഒന്ന് പൊടിച്ചെടുക്കുക. ഒരു മൺപാത്രം അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് പിന്നെ പരിപ്പ് ചേർത്ത് മൂപ്പിക്കുക, കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് വീണ്ടും മൂപ്പിക്കാം ചെറിയുള്ളി അരിഞ്ഞത് ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം പൊടിച്ചെടുത്ത് ചേരുവകൾ ചേർക്കാം, ഇത് പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്ത ശേഷം മാങ്ങ ചെറുതായി ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കാം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക, ശർക്കര കൂടി ചേർത്ത് പുളി ബാലൻസ് ചെയ്യാം മുളകുപൊടി ചേർക്കാൻ മറക്കരുത്, എല്ലാം നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം….
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World