Advertisement

ഇത്തിരി നേരം കൊണ്ട് ഒത്തിരി ഉണ്ടാക്കി സൂക്ഷിച്ചു വെക്കാം, ഇനി ഇതൊക്കെ വാങ്ങാനായി ബേക്കറിയിലേക്ക് പോകണ്ട, രുചികരമായി വീട്ടിൽ തന്നെ ഉണ്ടാക്കാം

Ingredients

തക്കാളി -രണ്ട്

അരിപ്പൊടി -ഒരു കപ്പ്

കടലമാവ് -അരക്കപ്പ്

മുളകുപൊടി -ഒന്നര ടീസ്പൂൺ

എള്ള് -ഒരു ടീസ്പൂൺ

ജീരകം -ഒരു ടീസ്പൂൺ

കായപ്പൊടി -അര ടീസ്പൂൺ

ഉപ്പ്

വെള്ളം

ബട്ടർ -ഒരു ടേബിൾ സ്പൂൺ

Preparation

ആദ്യം തക്കാളി തിളച്ച വെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് വെക്കുക ശേഷം തൊലി കളഞ്ഞ് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക ഒരു ബൗളിൽ അരിപ്പൊടി കടലമാവ് മുളകുപൊടി ഉപ്പ് കായപ്പൊടി ജീരകം എള്ള് ഇവ ചേർത്ത് മിക്സ് ചെയ്യുക ബട്ടർ ചേർത്ത് കൊടുക്കാം ഇനി വെള്ളം ഒഴിച്ച് പതിയെ കുഴയ്ക്കാം തക്കാളി ജ്യൂസ് കൂടി ചേർത്ത് കുഴയ്ക്കണം സോഫ്റ്റ്‌ മാവാകുമ്പോൾ സേവനാഴിയെടുത്ത് എണ്ണ പുരട്ടിയതിനുശേഷം മാവ് നിറച്ചു കൊടുക്കുക സ്റ്റാർ ഷേപ്പിലുള്ള അച്ച് ഇട്ട് ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞു കൊടുക്കാം, ഫ്രൈ ആകുമ്പോൾ പ്ലേറ്റിലേക്ക് മാറ്റുക , ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samu cheese