പപ്പടം പോലെ പൊടിഞ്ഞു പോകുന്ന നെയ്റോസ്റ്റും കൂടെ കഴിക്കാനായി ചട്നിയും, ഹോട്ടലിൽ കിട്ടുന്ന അതേ പോലെ വീട്ടിലും ഉണ്ടാക്കാം.
Ingredients
പച്ചരി -രണ്ട് കപ്പ്
ഉഴുന്ന് -ഒരു കപ്പ്
കടലപ്പരിപ്പ് -മൂന്ന് ടേബിൾ സ്പൂൺ
ഉലുവ -കാൽ ടീസ്പൂൺ
ഉപ്പ്
വെള്ളം
Preparation
അരിയും ഉഴുന്നും കടലപ്പരിപ്പും കുതിർക്കാലായി ഇടുക നാലു മണിക്കൂറിനു ശേഷം നന്നായി കഴുകിയെടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് അരയ്ക്കാം നന്നായി അരച്ചെടുത്ത ശേഷം മാവിനെ ഒരു ബൗളിലേക്ക് മാറ്റാം നന്നായി മിക്സ് ചെയ്ത ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക ഇനി എട്ടു മണിക്കൂർ പൊങ്ങാനായി മാറ്റിവയ്ക്കണം ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യാം, പരന്ന ഒരു പാൻ എടുത്ത് അടുപ്പിൽ വെച്ച് ചൂടാക്കുക നന്നായി ചൂടായ ശേഷം അല്പം വെള്ളം തളിച്ച് ചൂട് ഒന്നു ബാലൻസ് ചെയ്യണം ഇനി മാവ് ഒഴിച്ച് നൈസ് ആയി പരത്താം മുകളിലായി നെയ്യ് തൂവി കൊടുക്കുക മൊരിഞ്ഞു വരുമ്പോൾ ദോശ പ്ലേറ്റിലേക്ക് മാറ്റാം
തേങ്ങയും കപ്പലണ്ടിയും ചേർത്ത കിടിലൻ ചട്ണിയുടെ റെസിപ്പി കാണാനായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക YUMMY ADUKKALA