കറുമുറ കടിച്ചു കഴിക്കാനായി നല്ല നൈസ് ആയതും ക്രിസ്പി ആയതുമായ നാടൻ പലഹാരം അച്ചപ്പം… ഒരു കപ്പ് പച്ചരി കൊണ്ട് കുട്ടനിറയെ തയ്യാറാക്കാം…
iNGREDIENTS
പച്ചരി ഒരു കപ്പ്
മുട്ട ഒന്ന്
ഉപ്പ്
പഞ്ചസാര -അഞ്ചു ടേബിൾ സ്പൂൺ
എള്ള്
എണ്ണ
pREPARATION
പച്ചരി നാലു മണിക്കൂർ കുതിർക്കുക ശേഷം മുട്ട പഞ്ചസാര ഉപ്പ് ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക കുറച്ച് വെള്ളം കൂടി ചേർക്കാം അധികം കട്ടിയല്ലാത്ത മാവാണ് തയ്യാറാക്കേണ്ടത് ഇതിലേക്ക് എള്ള് ചേർത്ത് മിക്സ് ചെയ്യുക ഒരു പരന്ന പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം അച്ചപ്പത്തിന്റെ അച്ച് ഇട്ടു വയ്ക്കാം, കുറച്ചുനേരം കഴിഞ്ഞ് എടുത്ത് മാവിൽ മുക്കാൽ ഭാഗം മുക്കുക ഉടനെ തന്നെ എണ്ണയിലേക്ക് വെച്ചു കൊടുക്കണം ഫ്രൈ ആകുമ്പോൾ അച്ചു വിട്ടു വരും അപ്പോൾ അച് എടുത്തു മാറ്റി രണ്ട് സൈഡും ഫ്രൈ ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World