വെറും 10 മിനിറ്റ് നു ഉള്ളിൽ രുചികരമായ ക്യാരറ്റ് ഹൽവ എങ്ങനെ കുക്കർ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം
ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.
ക്യാരറ്റ് ഹൽവ റെസിപ്പി
ക്യാരറ്റ് – 3 മീഡിയം സൈസ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്
പാൽ – 1/2 കപ്പ്
പാൽപ്പൊടി -1/4 കപ്പ്
പഞ്ചസാര – 5 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
നെയ്യ് – 4 ടേബിൾസ്പൂൺ
കാഷ്യുനട്ട് – 6-7 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിൽ (ഹൽവ യുടെ കണക്ക് അല്ലെങ്കിൽ എടുക്കുന്ന ചേരുവകളുടെ കണക്ക് നോക്കി 1ഓ 2ഓ 5 ഓ ലിറ്റർ കുക്കർ എടുക്കാം)ഗ്രേറ്റ് ചെയ്തു വെച്ച കാരറ്റ്, പാൽ, പഞ്ചസാര, 2ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് യോജിപ്പിക്കുക, ശേഷം അടച്ചു വെച് 3 വിസിൽ വരുന്നത് വരെ കുക്ക് ചെയ്യുക.
പ്രഷർ പോയ ശേഷം കുക്കർ തുറന്നു നോക്കാം,പാൽ വറ്റാൻ ഉണ്ടെങ്കിൽ മീഡിയം ഫ്ളൈമിൽ ഇട്ടു വറ്റിച്ചെടുക്കുക, ഇതിലേക്കു പാൽപ്പൊടി കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം 1 മിനിറ്റ് അടുപ്പത് വെച് നന്നായി ഇളക്കി, ജലാംശം ഉള്ളത് വറ്റിച്ചെടുക്കാം , ഇനി ഫ്ളയിം ഓഫ് ചെയ്യാം ഇതിലേക്ക് കാഷ്യുനട്ട് നെയ്യിൽ വറുത്തു ചേർക്കാം, അല്ലെങ്കിൽ കുറച്ചു നട്സ് ചോപ് ചെയ്തു ചേർത്ത് കൊടുക്കാം
കാരറ്റ് ഹൽവ തയ്യാർ
എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുകകൂടുതല്‍ വീഡിയോകള്‍ക്കായി
Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.
