ക്യാരറ്റ് കൊഴുക്കട്ട

Advertisement

വ്യത്യസ്തമായ രുചിയിൽ കൊഴുക്കട്ട തയ്യാറാക്കിയാലോ? ഈ ക്യാരറ്റ് കൊഴുക്കട്ട കുട്ടികൾ എത്ര കിട്ടിയാലും കഴിക്കും.. സ്കൂളിൽ നിന്നും വരുമ്പോൾ ഇത് ഒരു ദിവസം തയ്യാറാക്കി കൊടുത്തു നോക്കൂ നോക്കൂ..

Ingredients

അരിപ്പൊടി- ഒന്നേകാൽ കപ്പ്

തിളച്ചവെള്ളം -കാൽ ലിറ്റർ

ഉപ്പ്

ക്യാരറ്റ്- 3

ശർക്കര പൊടിച്ചത് -മുക്കാൽ കപ്പ്

വെള്ളം- രണ്ട് ടേബിൾ സ്പൂൺ

നെയ് -2 ടീസ്പൂൺ

ഏലക്കായ -3

ജീരകം -മുക്കാൽ ടീസ്പൂൺ

തേങ്ങാ ചിരവിയത് -ഒരു കപ്പ്

നട്സ്

Preparation

ആദ്യം പൊടി കുഴച്ചെടുക്കാം ഇതിനായി, പൊടിയിലേക്ക് തിളച്ച വെള്ളവും ഉപ്പും മിക്സ് ചെയ്തു ഒഴിക്കുക, ഇതൊന്നും മിക്സ് ചെയ്ത 5 മിനിറ്റ് മാറ്റിവയ്ക്കാം ഈ സമയം ഫില്ലിംഗ് തയ്യാറാക്കാം ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ക്യാരറ്റ് ആദ്യം ചേർക്കാം, ഇത് നന്നായി വഴറ്റിയതിനുശേഷം തേങ്ങാ ചിരവിയത് നട്ട്സ് ജീരകം ഏലക്കായ ഇവ പൊടിച്ചത് ഇതെല്ലാം ചേർത്ത് യോജിപ്പിക്കാം ശർക്കരപ്പാനി ഒഴിച്ചുകൊടുത്തു നല്ല കട്ടിയാകുന്നത് വരെ മിക്സ് ചെയ്ത് എടുക്കുക ഇപ്പോൾ ഫില്ലിംഗ് തയ്യാറായി നേരത്തെ കുഴച്ച മാവെടുത്ത് വീണ്ടും നല്ലതുപോലെ കുഴിച്ചതിനു ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം, ഓരോ കോളിനുള്ളിലും ക്യാരറ്റ് ഫില്ലിംഗ് വെച്ച് കൊടുത്ത് നന്നായി അടയ്ക്കുക ഇനി ആവിയിൽ നന്നായി വേവിച്ചെടുക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക COOK with SOPHY