ബീഫും കായയും ഉലർത്തിയത്

Advertisement

ബീഫ് ഈ രീതിയിൽ തയ്യാറാക്കി നോക്കിയിട്ടുണ്ടോ? എപ്പോഴും കറിയല്ലേ തയ്യാറാക്കാറ്, ഒരു തവണ കായ ചേർത്ത് ഇതുപോലെ ഉലർത്ത് തയ്യാറാക്കി നോക്കൂ അടിപൊളി ടേസ്റ്റ് ആണ്,

Ingredients

ബീഫ് -അരക്കിലോ

ഇഞ്ചി

വെളുത്തുള്ളി -8

പച്ചമുളക് -3

കറിവേപ്പില

സവാള -രണ്ട്

പച്ചക്കായ -രണ്ട്

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

എണ്ണ -നാല് ടീസ്പൂൺ

കറിവേപ്പില

ഉപ്പ്

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ

Preparation

ആദ്യം കുക്കറിലേക്ക് ബീഫും പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഉപ്പ് മഞ്ഞൾപൊടി ഇവയും ചേർത്ത് നന്നായി വേവിച്ചെടുക്കാം, ശേഷം കായയും വേവിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ചൂടാവാനായി വയ്ക്കുക ഇതിലേക്ക് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റാം ശേഷം മസാല പൊടികൾ ചേർത്ത് മിക്സ് ചെയ്യുക ഇനി വേവിച്ച ബീഫും വേവിച്ച കായയും ചേർക്കാം, ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക, നല്ല ഡ്രൈ ആകുന്നത് വരെ മിക്സ് ചെയ്ത് എടുക്കുക,.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food Magic