തന്തൂർ റൊട്ടി

Advertisement

റസ്റ്റോറന്റുകളിൽ ചെന്ന് നമ്മൾ രുചിയോടെ കഴിക്കാറുള്ള തന്തൂർ റൊട്ടി, അതേ രുചിയിലും മണത്തിലും വീട്ടിലും തയ്യാറാക്കി എടുക്കാം..

INGREDIENTS

ഗോതമ്പ് പൊടി -രണ്ടര ഗ്ലാസ്

മൈദ -ഒന്നര ഗ്ലാസ്

സൺഫ്ലവർ ഓയിൽ -കാൽ ഗ്ലാസ്

തൈര് -അര ഗ്ലാസ്

ബേക്കിംഗ് സോഡാ -1/4 ടീ സ്പൂൺ

ഉപ്പ്

PREPARATION

ഒരു ബൗളിലേക്ക് ഗോതമ്പുപൊടി മൈദ ഓയിൽ ഉപ്പ് തൈര് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് മിക്സ് ചെയ്യുക അൽപ്പാൽപ്പമായി വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കണം ശേഷം ഇതിനെ രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കാം, നന്നായി പൊങ്ങി വന്നതിനു ശേഷം വീണ്ടും കുഴയ്ക്കുക ഇനി ഉരുളകളാക്കി മാറ്റാം, ചപ്പാത്തി റോളർ ഉപയോഗിച്ച് നന്നായി പരത്തി കൊടുക്കുക, ഒരു കുഴിയുള്ള പാൻ അടുപ്പിൽ ചൂടാവാനായി വയ്ക്കാം പരത്തിയെടുത്ത റൊട്ടികളുടെ മുകൾവശത്ത് വെള്ളം തടവി കൊടുത്തതിനുശേഷം എടുത്ത് വെള്ളമായ ഭാഗം പാനിലേക്ക് വെച്ചു കൊടുക്കാം ഇത് പാനിൽ പ്രസ് ചെയ്ത് ഒട്ടിക്കണം, ഒരു മിനിറ്റിനുള്ളിൽ നന്നായി കുമിളകൾ വന്നു തുടങ്ങും കമഴ്ത്തി തീയിൽ വച്ച് കൊടുക്കുക മുകൾവശം വേവിച്ചെടുക്കേണ്ടത് ഇങ്ങനെയാണ്, നന്നായി വെന്തു കഴിയുമ്പോൾ പാനിൽ നിന്നും അടർത്തി മാറ്റാം.

വിശദമായ റെസിപ്പി ക്കായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cookery and Craft studio