ബീഫ് കൊണ്ട് തയ്യാറാക്കിയ ഒരു വെറൈറ്റി സ്നാക്ക് റെസിപ്പി.. ഈ ബീഫ് സ്വിസ്സ് റോൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകും…
മൈദ -2 കപ്പ്
ഉപ്പ്
ബേക്കിംഗ് സോഡ അര ടീസ്പൂൺ
മുട്ട ഒന്ന്
സൺഫ്ലവർ ഓയിൽ 3 ടേബിൾ ടീസ്പൂൺ
വെള്ളം
വെളിച്ചെണ്ണ
സവാള
കറിവേപ്പില
ക്രഷ്ഡ് ബീഫ്
മല്ലിയില
ഗ്രേറ്റ് ചെയ്ത ക്യാരറ്റ്
ക്യാബേജ് ഗ്രേറ്റ് ചെയ്തത്
മല്ലിയില
ക്യാപ്സിക്കം
PREPARATION
ആദ്യം മാവ് തയ്യാറാക്കാം, അതിനായി മൈദയിലേക്ക് ഉപ്പ് ബാക്കിങ് സോഡാ, ഉപ്പ് മുട്ട അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക, ഇനി ഫില്ലിംഗ് തയ്യാറാക്കാം അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റാം അടുത്തതായി മസാലയും മറ്റു ചേരുവകളും ചേർത്ത് വേവിച്ചെടുത്ത ബീഫ് ക്രഷ് ചെയ്തത് ചേർക്കണം, ഇത് നന്നായി ഫ്രൈ ആക്കി എടുക്കുക മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം കുഴച്ചുവെച്ച മൈദ എടുത്ത് ഒന്നുകൂടി കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റുക ഓരോന്നും എടുത്ത് നല്ല നൈസ് ആയി പരത്തി എടുക്കണം ഇനി മൈദ ലെയർ ആദ്യം വയ്ക്കുക ഇതിനു മുകളിലായി ഗ്രേറ്റ് ചെയ്ത ക്യാരറ്റ് കൊടുക്കാം ഇതിനുമുകളിൽ അടുത്ത ലയർ വെച്ചു കൊടുക്കാം അതിലേക്ക് ഗ്രേറ്റ് ചെയ്യുക ക്യാബേജ് ആണ് ചേർക്കേണ്ടത് മൂന്നാമത്തെ ലെയറിൽ ക്യാപ്സിക്കമും ചേർക്കാം നാലെണ്ണം ആകുമ്പോൾ ഏറ്റവും മുകളിലായി ബീഫ് മിക്സ് വെച്ച് കൊടുക്കാം ഇനി ഒരു സൈഡിൽ നിന്നും റോൾ ചെയ്ത് എടുക്കണം സൈഡും മടക്കി കൊടുക്കാൻ മറക്കരുത് ചെറിയ ശേഷംഡിസ്ക് ഷേപ്പിൽ മുറിച്ചെടുക്കാം, ഓരോന്നും പാനിൽ വെച്ച് കൊടുത്ത് ഷാലോ ഫ്രൈ ചെയ്തെടുക്കണം..
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sahla and Shireen