നേന്ത്രപ്പഴം കൊണ്ട് സൂപ്പർ നാലുമണി പലഹാരം |Banana Snack |Easy Evening Snack

Advertisement

ഇന്ന്  ഹെൽത്തി ആയിട്ട് നേത്രപഴം കൊണ്ട്  ഒരു പലഹാരം ഉണ്ടാക്കിയാലോ .ഇത്  നമുക്ക് വളരെ പെട്ടന്ന് തന്നെ എളുപ്പത്തിൽ  തയാറാക്കി നോക്കാൻ സാധിക്കുന്ന ഒന്നാണ്.

Ingredients

  • Banana – 2 (നേത്രപഴം)
  • Jaggery – 1 & 1/2 pc (ശർക്കര അച്ചി  )
  • Water – 1/4 cup ( വെള്ളം )
  • Cardamom powder ( ഏലക്ക പൊടിച്ചത് )
  • Dry ginger powder ( ഉണങ്ങിയ ഇഞ്ചി പൌഡർ )
  • Cumin powder ( ചെറിയ ചീരകം പൊടിച്ചത് )
  • Roasted rice flour – 1/4 cup ( അരിപൊടി “വറുത്തു പൊടിച്ചത്” )
  • Ghee – 1 tsp ( നെയ്യ് )

How to Make  Easy Banana Snack

2 നേത്ര പഴം ആവിയിൽ നന്നായി വേവിച്ച് എടുക്കണം.വേവിച്ച പഴം ചൂടാറിയതിന് ശേഷം മിക്ക്സിയുടെ ചെറിയ ജാറിൽ  അരച്  എടുക്കാം. നന്നായി സോഫ്റ്റ് മിക്സ് ആവണം എന്നില്ല.ഇനി അത്  മാറ്റി വെച്ചതിന് ശേഷം. 1 1/ 2 pc  ശർക്കരയിൽ 4 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ചൂടാക്കി  ശർക്കര പാനീയം തയാറാക്കി എടുക്കാം. ശർക്കര ഉരുകിയതിന് ശേഷം ഈ പാനിയം നന്നായി അരിച്ചെടുക്കാം. ഇനി ഒരു തവിയെടുത്ത് അതിലേക്ക് 1 സ്പൂൺ നെയ് ഒഴിച്ച കൊടുക്കാം. നെയ് നല്ലതുപോലെ ഉരുകി വന്നുകഴിഞ്ഞാൽ നേരത്തെ അരച്ചു വെച്ചിരിക്കുന്ന നേത്ര പഴത്തിന്റെ മിക്സ് ഇതിലേക്ക്  ഇട്ട് കൊടുക്കണം.എന്നിട് ജസ്റ്റ് 2 മിനിറ്റ് മാത്രം നെയിൽ ഇട്ട് നന്നായി ഇളകി കൊടുക്കാം. അതിന് ശേഷം  തയാറാക്കി വെച്ചിരിക്കുന്ന ശർക്കര പാനിയം പഴത്തിന് അനുസരിച്ച് ചേർത്ത് കൊടുക്കാം.

ഇനി  ഇതിന് അകത്തേക്ക് ലേശം ഏലക്കയും പഞ്ചസാരയും പൊടിച്ചതും അതുപോലെ ചുക്ക് പൊടിച്ചതും ഒപ്പം ചെറിയ ജീരകവും ചേർത്ത് എല്ലാം കൂടെ നന്നായി യോചിപ്പിച്ചെടുക്കുക. അടുത്തതായി ഇതിലോട് കാൽ കപ്പ് വറുത്ത അരിപൊടി കൂടെ ചേർത്ത് നന്നായി ഇളകി യോചിപ്പിക്കാം.അരിപൊടിയുടെ അളവ് ഒരിക്കലും കൂടിപ്പോകരുത്.ഈ ഇത് പൊതിയുന്നതിനായി വാട്ടിയെടുത്ത വെച്ച നമുക് ഈ കൂട്ട് അതിലേക് കുറച്ച് വെച്ച് ഇഷ്ടമുള്ള രൂപത്തിൽ പൊതിഞ്ഞ് എടുക്കാം.എല്ലാം മടക്കി കഴിഞ്ഞാൽ നമുക് ഇവ ആവിയിൽ വെച്ച് വേവിച്ച് എടുക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഈ പലഹാരം നിങ്ങളും ഒന്ന് ട്രൈ ചെയ്ത് നോക്കൂ.കൂടുതൽ വീഡിയോ യിൽ

coolberry സബ്സ്ക്രൈബ് ചെയ്യാൻ മറക്കലെ.