ബേക്കറി സ്റ്റൈലിൽ നല്ല കറുത്ത ഹൽവ തയ്യാറാക്കാം

ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദയും അര കപ്പ് അരിപ്പൊടിയും ചേർത്ത് കൊടുക്കുക ഇതിലേക്ക് വെള്ളമൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് നല്ല ലൂസ് ബാറ്റർ ആക്കി മാറ്റാം ആകെ മൂന്ന് കപ്പ് വെള്ളം ഒഴിക്കണം. അര കിലോ ശർക്കര ഒരു പാത്രത്തിൽ അല്പം വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക ഒരു കട്ടിയുള്ള പാനിലേക്ക് ശർക്കരപ്പാനി അരിച്ച് ഒഴിക്കാം ഇതിലേക്ക് മൈദ മിക്സ് അരിച്ച് ഒഴിച്ചു കൊടുക്കുക, തീ കത്തിച്ചതിനുശേഷം ഒരു ചട്ടുകം ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കാം ഇത് കട്ടിയായി വരുമ്പോൾ നെയ്യ് ചേർക്കാം ഏലക്കായ പൊടിയും കൂടി ചേർത്ത് വീണ്ടും ഇളക്കിക്കൊണ്ടിരിക്കണം ഇടയ്ക്കിടെ നെയ്യ് ചേർക്കാൻ മറക്കരുത് നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വന്ന് കറുപ്പ് നിറം ആകുമ്പോൾ തീ ഓഫ്‌ ചെയ്യാം ഒരു പാത്രത്തിൽ അല്പം നെയ്യ് പുരട്ടി കുറച്ച് കശുവണ്ടി വയ്ക്കുക ഇതിനുമുകളിലായി ഹൽവ മിക്സ് വെച്ച് സ്കൂൾ ഉപയോഗിച്ച് ടൈറ്റ് ആക്കി സെറ്റ് ചെയ്യാം തണുത്തതിനു ശേഷം മുറിച്ചെടുക്കാം.

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kavya’s HomeTube Kitchen