റവ സ്നാക്ക്

വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കിയെടുത്ത ഏതുനേരത്തും കഴിക്കാവുന്ന ഒരു റെസിപ്പി

ഒരു പാൻ അടുപ്പിൽ വച്ച് അല്പം എണ്ണ ചേർത്ത് കൊടുത്ത് ചൂടാക്കുക, ഇതിലേക്ക് കടുകിട്ട് പൊട്ടിക്കാം, ശേഷം രണ്ടു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ഉണക്കമുളക് അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത് എന്നിവ ചേർത്ത് മിക്സ് ചെയ്യണം, അടുത്തതായി അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ചാൽ അരക്കപ്പ് വെള്ളവും, അല്പം ഉപ്പും ചേർത്ത് കൊടുക്കാം, വെള്ളം തിളയ്ക്കുമ്പോൾ 1/2 കപ്പ് റവ അല്പാല്പമായി ചേർത്ത് കൊടുക്കുക, എല്ലാം കൂടി നന്നായി യോജിപ്പിക്കണം, റവ നല്ല സോഫ്റ്റ് ആയി വരുമ്പോൾ ഒരു ബൗളിലേക്ക് മാറ്റി ഒരു ടീസ്പൂൺ ചാട്ട് മസാലയും ചേർത്ത് കൈ ഉപയോഗിച്ച് കുഴച്ച് വീണ്ടും സോഫ്റ്റ് ആക്കി എടുക്കുക ഇനി ഇതിനെ ചെറിയ ചെറിയ ചതുരാകൃതിയിലുള്ള കഷ്ണങ്ങളായി മുറിച്ചു മാറ്റണം, ഈ കഷ്ണങ്ങളെ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN