വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ ബൗണ്ടി ബാർ ,നാവിൽ അലിഞ്ഞിറങ്ങും

ഒരു ബൗളിലേക്ക് 125 ഗ്രാം കട്ട തൈര് ചേർത്ത് കൊടുക്കാം, ഇതിലേക്ക് ഒരു ഗ്ലാസ് പഞ്ചസാര ചേർക്കാം, ഒരു ഗ്ലാസ് ഓയിൽ ഇതിലേക്ക് ഒഴിച്ച് കൊടുത്ത് എല്ലാം കൂടി നല്ലതുപോലെ യോജിപ്പിക്കുക, ഏഴു ഗ്രാം ബേക്കിംഗ് പൗഡറും, 300 ഗ്രാം മൈദയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കാം, ഇതിനെ നന്നായി കുഴച്ചതിനുശേഷം അല്പാല്പമായി എടുത്ത് ബൗണ്ടി ബാറിന്റെ ഷേപ്പിൽ ആക്കിയതിനുശേഷം ബേക്കിംഗ് ട്രേയിൽ നിരത്തി വയ്ക്കുക, ഇതിനെ ബേക്ക് ചെയ്ത് എടുക്കാം. ഒരു ബൗളിൽ ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്തത് എടുക്കുക, ഇതിലേക്ക് ക്രഷ് ചെയ്ത ബദാം ചേർത്ത് മിക്സ് ചെയ്യാം, ബേക്ക് ചെയ്തെടുത്ത ബിസ്ക്കറ്റുകൾ ഓരോന്നും ചോക്ലേറ്റിൽ മുക്കിയതിനു ശേഷം ബേക്കിംഗ് ട്രേയിലേക്ക് വയ്ക്കാം, ഇതിനെ തണുപ്പിച്ച് എടുത്തു ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolce facili